2010, ജനുവരി 11, തിങ്കളാഴ്‌ച

ഒരു കോഴ്സിന്റെ നിലവിളികള്‍

വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഒരധ്യാപകന്റെ മുന്നില്‍ രക്ഷിതാവ് ഗൌരവമുള്ള ഒരു പരാതിയുമായി എത്തി. എസ്. എസ്. എല്‍. സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിച്ച അദ്ദേഹത്തിന്റെ മകള്‍ക്ക് ഹയര്‍ സെക്കന്ററിയില്‍  ഹ്യുമാനിറ്റീസ്  വിഷയങ്ങള്‍ പഠിക്കാനാണ് താത്പര്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് മകളുടെ  അപേക്ഷാ  ഫോറം  പൂരിപ്പിച്ച് സ്കൂളിലെത്തിയ അദ്ദേഹത്തെ ഒരു  വിചിത്ര ജന്തുവിനെപ്പോലെയാണ് പ്രിന്‍സിപ്പല്‍ നോക്കിയത്. ഇത്രയും മികച്ച അക്കാദമിക് നിലവാരത്തിലുള്ള ഈ കുട്ടിയുടെ ഭാവി നശിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങിനെ തോന്നി എന്നായി അദ്ദേഹം. മാനവിക വിഷയങ്ങള്‍ പഠിക്കുക എന്ന ആത്മഹത്യാ മുനമ്പിലേക്ക്‌ തന്റെ മകളെ എറിഞ്ഞുകൊടുക്കുന്ന കശ്മലനു ചുറ്റും ആളുകൂടാന്‍ അധിക സമയം വേണ്ടി വന്നില്ല. ആകെ ഭയന്നുപോയ അദ്ദേഹം അപേക്ഷാ ഫോറം നല്‍കാതെ മകളെ ഗുണദോഷിക്കാനായി പ്രിന്‍സിപ്പല്‍ ‍ ഉപദേശിച്ചു തന്ന വാക്യങ്ങളും ഉരുവിട്ടുകൊണ്ട് വീട്ടിലേക്കുതന്നെ തിരിച്ചു. സയന്‍സ്‌ പഠിക്കാന്‍ ഒരു തരത്തിലും ഇനി താനില്ലെന്ന് തീരുമാനിച്ച ആ കൊച്ചുമിടുക്കിയാകട്ടെ പാവം പിതാവിനെ കൂടുതല്‍ ഗുരുതരമായ സംര്‍ഷങ്ങളിലേക്ക് തള്ളിവിട്ടു. ഈ വ്യഥകള്‍ പങ്കുവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനത്തിരിക്കുന്ന മുന്‍ സഹപ്രവര്‍ത്തകനെത്തേടി രക്ഷിതാവായ പാവം മാഷ്‌ എത്തിയത്. സ്കൂളുകളുടെ ഭരണ മേലധികാരികള്‍ വച്ചുപുലര്‍ത്തുന്ന സമൂഹ വിരുദ്ധമായ അജ്ഞതയെ ഉദാഹരിക്കാനാണ് അദ്ദേഹം ഈ കഥ ഞങ്ങളോട് പറഞ്ഞത് .
ഹയര്‍ സെക്കന്ററി പഠനവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗൌരവ പ്രശ്നങ്ങള്‍ ഈ സംഭവത്തില്‍
അന്തര്‍ഭവിച്ചതായി എനിക്ക് തോന്നി. കൌമാരത്തിന്റെ അവസാന ഘട്ടമെന്ന നിലയില്‍ ഹയര്‍ സെക്കന്ററി പോലെ അത്യധികം പ്രാധാന്യത്തോടെയും കാര്യ ഗൌരവത്തോടെയും മാനേജ് ചെയ്യുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉയര്‍ന്ന മാതൃക കാട്ടിക്കൊണ്ട്  നയിക്കുകയും ചെയ്യേണ്ടുന്ന സ്ഥാപന മേലധികാരികള്‍ വെച്ചുപുലര്‍ത്തുന്ന  ധാരണകള്‍ എത്രമാത്രം വികലവും നെഗറ്റീവും ആണ് എന്നതാണ് അതിലൊന്ന്. വ്യത്യസ്ത പഠനശാഖകളുടെ ആഴവും പരപ്പും സാധ്യതകളും അറിയുന്നതിനോ അംഗീകരിക്കുന്നതിനോ കഴിയുന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ കാലഹരണപ്പെട്ട ചില വെളിപാടുകള്‍ അനവസരത്തില്‍ തന്റെ പദവിക്ക് ചുറ്റും വന്നു പെടുന്ന പാവങ്ങള്‍ക്ക്മേല്‍  അപകര്‍ഷതയില്ലാതെ വിളമ്പുകയും ചെയ്യും ഇവര്‍. ഇക്കാര്യം മറ്റൊരവസരത്തില്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടത് കൊണ്ട് ഇപ്പോള്‍ ഈ വിഷയത്തിന്റെ രണ്ടാമത്തെ പരിഗനയിലേക്ക് ചാടുകയാണ്.
 
നമ്മുടെ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ഹ്യുമാനിറ്റീസ് കോഴ്സുകളുടെ നടത്തിപ്പ്, അധ്യാപനം, പഠന നിലവാരം, കുട്ടികള്‍ എന്നിവയെക്കുറിച്ച് അടിയന്തിരമായും ചില പുനരാലോചനകള്‍ വേണ്ടതുണ്ട്.  ഹയര്‍ സെക്കന്ററിയില്‍ ഏകജാലക പ്രവേശനം നടപ്പാക്കിയതോടെ യഥാര്‍ഥത്തില്‍ പരുങ്ങലിലായത്  ഹ്യുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അധ്യാപകരാണ്. മിക്കയിടത്തും ഒരു ബാച്ചിനുള്ള കുട്ടികള്‍ തന്നെ കഷ്ടിയാണ്‌. ശരിയായ  ഒരു കണക്കെടുപ്പും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപക പുനര്‍ വിന്യാസവും നടപ്പാക്കിയാല്‍ മിക്ക ഹ്യുമാനിറ്റീസ് അദ്ധ്യാപരും  സ്വന്തം ജില്ലക്ക് വെളിയിലാവും. ഈ ഗ്രൂപ്പിന് സംഭവിച്ച തിളക്കക്കുവിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നപ്പോള്‍ ഈ കോഴ്സിന്റെ അലകും പിടിയും മാറ്റാന്‍ നമുക്ക് ലഭിച്ച സുവര്‍ണാവസരം നമ്മള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയ സംസ്ഥാനം നമ്മുടെതായിരുന്നല്ലോ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആരംഭിച്ച ഡി ലിങ്ക് പരിപാടി അവസാനിച്ചത് 1999 ല്‍ ആണ്. നീണ്ട പത്തു വര്‍ഷം ഇതിന്റെ അക്കാദമിക് ഘടനയെ സംബന്ധിച്ച് ആലോചിക്കുവാനും ട്രൈ ഔട്ട്‌ നടത്തുവാനും നമുക്ക് അവസരമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ പ്രീ ഡിഗ്രിക്ക് ഉണ്ടായിരുന്ന വിഷയങ്ങളും ഗ്രൂപ്പുകളും അതേപടി തുടര്‍ന്നു. അപ്പോഴേക്കും മധ്യവര്‍ഗ മലയാളിയുടെ വിമോചന സ്വപ്നമായ എന്‍ട്രന്‍സിനെ പ്രോജ്വലിപ്പിക്കുന്നതിനായി ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കി. അപ്പോള്‍ മെഡിസിനോ എന്ജിനീയ
റിങ്ങിനോ എന്ന നേരത്തെ തീരുമാനിക്കേണ്ട കാര്യം ലിസ്റ്റ് വന്നിട്ട് മതി എന്നായി. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല. ഭാഷാ വിഷയങ്ങുളുടെ കാര്യം പറയുകയും വേണ്ട.

ഹയര്‍ സെക്കന്റ
റിയില്‍ ഏറ്റവും അധികം വിഷയ വൈപുല്യമുള്ളത് ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ്. 26 കോമ്പിനേഷനുകള്‍ ( http://dhsekerala.gov.in/subjects.aspx?gcode=H ) ഇത്തരം കോമ്പിനേഷനുകള്‍ നിശ്ചയിക്കപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തില്ലാണ്? എന്ത് തരത്തിലുള്ള ശാസ്ത്രീയമായ പഠനമാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ളത്? ഒന്നും ഇല്ല. ചില മന്ത്രി ബന്ധുക്കള്‍ ബിരുദാനന്തര ബിരുദം എടുത്തു, ചില ഉന്നത ഉദ്യോഗസ്ഥരെ കോഴ്സുകള്‍ പഠിച്ചവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നിത്യാദി അത്യന്താധുനിക അഭ്യാസങ്ങളാണ് കോമ്പിനേഷനുകളും വിഷയങ്ങളും നിശ്ചയിക്കുന്നതിന് മാനദണ്ഡം ആയത്.ഹ്യുമാനിറ്റീസിന് ചേരുന്ന പാവം കുട്ടികളുടെ അണ്ഡകടാഹം ഇളക്കുവാന്‍ പോകുന്ന വിഷയങ്ങള്‍ വരെ ഇങ്ങനെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

കോളേജുകളില്‍ പ്രീ ഡിഗ്രീ നിലനിന്നപ്പോള്‍ മൂന്നാം ഗ്രൂപ്പ് കോളേജിലെ കലാ,സാഹിത്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇവര്‍ എത്തുന്ന ഹിസ്റ്ററി, ഇക്കണോമിക്സ്‌, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ മാനവിക വിഷയങ്ങളുടെ വിദ്യാര്‍ഥികള്‍ കൂടിച്ചേരുമ്പോള്‍ ആണ് അത് ഒരു 'കോളേജ്' ആയി മാറുന്നത്.   എന്നാല്‍ ഇന്ന് മാനവിക വിഷയങ്ങള്‍ക്ക്‌ ചേരാന്‍ കുട്ടികളെ അന്വേഷിച്ച് കോളേജ് മാഷന്മാര്‍ പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തേണ്ടഅവസ്ഥയാണ്. എങ്കിലും ഹ്യുമാനിറ്റീസ് കോഴ്സിനു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പിശുക്കും കാണിക്കുന്നില്ല.

ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ  ഈ നിറംകെടലിനു കേരളീയ സാഹചര്യങ്ങളില്‍ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് അന്വേഷിക്കാതെ ഈ കൊഴ്സുമായി ഏറെക്കാലം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പുതിയകാലത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താത്ത, സാധ്യതകളെ പരിഗണിക്കാത്ത ഒരു പഠന ശാഖയ്ക്കും ഇക്കാലത്ത് ആളെക്കിട്ടില്ല. 

ഹ്യുമാനിറ്റീസ് ശാഖയ്ക്ക് വന്ന ഈ മങ്ങല്‍ കൊമേഴ്സുമായി താരതമ്യം ചെയ്‌താല്‍ കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് കൊമേഴ്സ് ഗ്രൂപ്പിലാണ്. ബിസിനെസ്സ് സ്റ്റഡീസ്, അക്കൌണ്ടന്‍സി, ഇക്കണോമിക്സ്‌ , കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വളരെ ആകര്‍ഷകമായ ഒരു വിഷയ ഘടനയാണ് കൊമേഴ്സിന് ഉള്ളത്. പുതിയ ആഗോളവത്കരണ കാലത്ത് കച്ചവടം മാത്രമേ വയറ്റിപ്പിഴപ്പിനുതാകൂ എന്ന് മലയാളിക്ക്  മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കു മനസ്സിലാകാനാണ്.
 
കേരളത്തില്‍ പ്ലസ് ടു കോഴ്സ് ആരംഭിച്ചപ്പോള്‍ കോളടിച്ചത് അണ്ണാച്ചിമാരും തെലുങ്കരുമൊക്കെയാണ്. ഹൈസ്കൂളുകളിലെ കണക്ക്‌, മലയാളം, സയന്‍സ് തുടങ്ങിയ വിഷയങ്ങളുടെ ഒന്നാംതരം മാഷന്മാര്‍ രായ്ക്കുരാമാനം ആന്ധ്രയ്ക്കും അണ്ണാമാലയ്ക്കമൊക്കെ വണ്ടി കയറി. നാലും മൂന്നും ഏഴ് എസ്സേ, പത്ത് ഷോര്‍ട്ട് ആറുകള്‍ ( അതിനു പറ്റുമെങ്കില്‍ ഗൈഡ് വെച്ചുതന്നെ എഴുതാം ) കഴിഞ്ഞു ഇത്രയേയുള്ളൂ എം.എ. പഠനം.  (we can't give marks in blank answer papers എന്നാണ് പരീക്ഷകനായി എത്തിയ ഒരു ഏമാന്‍പരീക്ഷാർത്ഥികള്‍ക്ക് നല്‍കിയ സന്ദേശം. സിനിമാപ്പാട്ടെങ്കിലും എഴുതിവെച്ചിട്ട് പോടേ.. ) പോളിട്ടിക്സിലും സോഷ്യോജിയിലും ഇക്കണോമിക്സിലും ആളുകള്‍ ഒരു സുപ്രഭാതത്തില്‍ പണ്ഡിതരായി രേഖകളുമായി തിരിച്ചെത്തി. എല്ലാവര്‍ക്കും ഹയര്‍ സെക്കന്ററിയിലേക്ക് പ്രമോഷനായി. ഇങ്ങനെ ബിരുദം നേടിയവരില്‍ സ്വപ്രയത്നം കൊണ്ട് പിന്നീട് റെഗുലറായി പഠിച്ചവരെക്കാള്‍ മുന്നോട്ട് പോയ എത്രയോ പേരുണ്ടെന്നതും വാസ്തവം. പക്ഷെ അവരുടെ എണ്ണം ച്ചിരി ക്കുറവാണ് എന്ന്  മാത്രം.വിഷയവുമായോ അതിന്റെ പുതിയ പഠന ശാഖകളുമായോ പഠനരീതിയുമായോ ഇവരില്‍ ബഹുഭൂരിപക്ഷത്തിനും പുലകുളി ബന്ധം പോലും ഇല്ല. ഒരു കോഴ്സ് പാതാളത്തിലേക്ക് ആണ്ടുപോകാന്‍ ഇതിലും വലുതായി എന്തെങ്കിലും വേണോ?

മറ്റൊരു കോഴ്സിനും കിട്ടാത്ത പൊതുവേ പഠന നിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ്
ഹ്യുമാനിറ്റീസിന് ചേരുന്നത്. ചിലപ്പോള്‍ ഐ. എ. എസ്, ഐ. ഐ.ടി പ്രതീക്ഷകളുമായി എത്തുന്ന ചിലക്കൂടിക്കാല്‍കാരും കൂട്ടത്തില്‍ ഉണ്ടാകും.അവരുടെ കാര്യം ബഹുകഷ്ടം. പല ക്ലാസുകളുടെയും നിലവാരം, ഓതാന്‍ പോയി ഉള്ള പുത്തിയും പോയി എന്ന് പറഞ്ഞ പോലാണ്. കുട്ടിയുടെ പൊതുവായനയേയും ബോധത്തെയും പരിഹസിക്കുന്ന തരത്തിലാകുമാത്. പല വിഷയത്തിലും ഡി പ്ലസ് കിട്ടിയവരായിരിക്കും മിക്കവാറും. അവിടെ എങ്ങിനെ ഇക്കണോമിക്സിലെ പുതിയ ഗണിതതത്ത്വങ്ങള്‍, സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബ്ലങ്ങള്‍ എന്നിവ അവര്‍ക്ക്  ദഹിക്കുമാ  നല്‍കാന്‍ കഴിയും. അതുകൊണ്ട് ഒരു 'പാട്ടാ  പാടും. എന്തൂട്ട്  തിരിഞ്ഞെന്നു' ചോദിക്കരുത്. ഇതാണ് മിക്കവരുടെയും കലാപരിപാടി. 
ഹയര്‍ സെക്കന്ററിയില്‍ വിഷയങ്ങള്‍ ഇങ്ങനെ വാട്ടര്‍ ടൈറ്റ്  കംബാർട്ടുമെൻറുകളായി എത്രകാലം പോകും? സയന്‍സ്, ഹ്യുമാനിറ്റീ‍സ് എന്നിങ്ങനെ വേര്‍തിരിവില്ലാതെ താത്പര്യമുള്ള ചില മാനവിക വിഷയങ്ങള്‍ എല്ലാവരും പഠിക്കണം എന്ന സമീപനമായിരിക്കും ഈ വിഷയങ്ങള്‍ പാതാളത്തോളം താണ്‌പോയതില്‍ നിന്നും അല്പമെങ്കിലും വലിച്ചു കയറ്റാന്‍സഹായകമാകുക.
12 അഭിപ്രായങ്ങൾ:

 1. മാഷായ താങ്കളിഹ
  ഭേഷായ് മൊഴിഞ്ഞിടിലും
  ഭോഷര്‍ക്ക് ബോധ്യംവരില്ല
  ദേശം മലയാളമിത്
  ഭോഷ്ക്കിന്നു പഞ്ഞമില്ല
  ഭാ ഭാ ഭഭുതി ഹരേ
  വട്ടെന്‍ തിരിപ്പന്റെ ചിന്തകള്‍ക്ക് നേരിന്റെ നിറം ,മണം
  ആശംസകള്‍
  സാബു കോട്ടുക്കല്‍

  മറുപടിഇല്ലാതാക്കൂ
 2. english vittupoyo !!
  aarkkum keri kaLikkaavunna
  oru thattakamalle !!

  മറുപടിഇല്ലാതാക്കൂ
 3. mathrubhumi weeklyil stongly aayi vaayicchooo
  congratsssssssssssssss

  മറുപടിഇല്ലാതാക്കൂ
 4. മാത്രുഭൂമിയിലും കണ്ടൂ.നന്നായി.ആരെങ്കിലുമൊക്കെ വേണ്ടേ ഇതൊക്കെയൊന്നു പറയാന്‍....

  മറുപടിഇല്ലാതാക്കൂ
 5. alla premanmaashe aadhyam thanne ente congrats.......njaan oru humanities vidhyarthiyaanu.....humanities vattaayittedutha oraal thanne.....ithenikum anubhavapettitundu........enthaayaaaalum valare nannaayi.......

  മറുപടിഇല്ലാതാക്കൂ
 6. സാബു, വന്നതിനു നന്ദി. കവിത കലക്കി. പത്തു വരികൂടി കിട്ടിയാല്‍ പാഠപുസ്തകത്തില്‍ കയറും. പണ്ഡിതന്മാര്‍ക്ക് ഉക്തി വൈചിത്ര്യം തിരഞ്ഞു കളിക്കാം.

  ശ്രീഹരി, ഹരിയുടെ കമന്റുകള്‍ ആണ് മുന്നോട്ടു പോകാനുള്ള ശക്തി. ഇംഗ്ലീഷ് വിട്ടത് രണ്ടു കാരണത്താല്‍. ഒന്ന്. ഹ്യുമാനിറ്റീസ് ചര്‍ച്ചക്കിടയില്‍ വേണ്ടാ എന്ന് കരുതി. രണ്ട് ചില പ്രതികരണങ്ങള്‍ എങ്ങിനെ തീരുമെന്നുപരയാന്‍ വയ്യ.

  സുരേഷ്, കമന്റിനു പ്രത്യേക നന്ദി. ഇനിയും ഇടയില്‍ വരാന്‍ അപേക്ഷ.

  ആരോ ഒരാളെ, വന്നത് പെരുത്തു സന്തോഷമായി. ക്ലാസ്സിലെ ചില കാര്യങ്ങള്‍ തുറന്നെഴുതൂ

  മറുപടിഇല്ലാതാക്കൂ
 7. premetta,

  nannayi ipravasyathe blog. keralathinu purathu keralathe kanda oru vyakthi ennanilayil, oru padu abhinandhanangal.

  let's continue our fight...

  regards,

  Plus minus and equal to
  mani g marar
  camp garden city

  മറുപടിഇല്ലാതാക്കൂ
 8. പക്ഷേ റിക്കോഡ് വലിച്ചെറിയൽ കണ്ണുരുട്ടൽ തുടങ്ങിയ കലാപരിപാടികൾക്കിടയിൽ കുറച്ചു പിള്ളേർക്ക് ശ്വാസം വിടാൻ അവസരം കിട്ടുന്നത് ഈ മാനവിക വിഷയങ്ങളുടെ അദ്ധ്യാപഹയന്മാരിൽ (പഹച്ചികളിൽ നിന്നും) നിന്നാണ്.. മണ്ട് പിള്ളാരായതു കൊണ്ടാവും അതുങ്ങളെ കണക്കിനും രസതന്ത്രത്തിനും ഭൌതികശാസ്ത്രത്തിനും ഇട്ട് ഞെരിക്കും പോലെ ഞെരിക്കണ്ടല്ലോ . ഹ്യുമനിറ്റീസേ എടുക്കൂ എന്ന് അടം പിടിച്ച ഒരു കുട്ടിയിപ്പോൾ ചെന്നൈ ഐ ഐ ടിയിലാണ്.. സാമ്പത്തികശാസ്ത്രത്തിനു വായിക്കുന്നു...മാനവിക വിഷയങ്ങളിൽ ഒന്നായ മലയാളത്തിന് അങ്ങനെയും രക്ഷയില്ല. :( തറവാടിത്തങ്ങൾ പറയാനില്ലെന്ന്. അടൂരിന്റെ മകൾ അശ്വതി മലയാളം ഒരു വിഷയമായെടുത്താണ് ഐ എ എസ് പാസ്സായത് എന്നു പറയപ്പെടുന്നു. നിജസ്ഥിതി അന്വേഷിക്കണം. പറഞ്ഞു വരുമ്പോൾഞാനും ഹ്യുമാനിറ്റീസിനെ കൊമ്പത്തു കൊണ്ടിരുത്താനാണല്ലോ ശ്രമിക്കുന്നത്.. എന്നു വച്ചാൽ ശാസ്ത്രവിഷയങ്ങൾക്കും മേലേ.. അപകർഷങ്ങൾ തീരില്ലാ‍ാ‍ാ‍ാ...

  മറുപടിഇല്ലാതാക്കൂ
 9. മാഷേ, മാതൃഭുമി KANDU. NANNAAYITTUND.........CONGRATULATION.......

  മറുപടിഇല്ലാതാക്കൂ
 10. ഒരു നല്ല ബ്ലോഗ്‌. അധികം നിറക്കൂട്ടുകള്‍ ഇല്ല. കെട്ടുകാഴ്ചകള്‍ ഇല്ല. simple കാണാന്‍ താമസിച്ചു പോയി.താമസിയാതെ തിരിച്ചു വരാം .
  -അല്ല മാഷേ.."വട്ടെന്‍ തിരിപ്പ്" എന്നാല്‍ എന്താ ?
  -follow option ഇതില്‍ ഇല്ലല്ലോ.
  - എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ .ഫോളോ ചെയ്യുമല്ലോ

  മറുപടിഇല്ലാതാക്കൂ
 11. ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നില്ല മാഷേ......

  മറുപടിഇല്ലാതാക്കൂ