2010, മേയ് 29, ശനിയാഴ്‌ച

ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്ത യാത്രികന്റെ കഥ എന്ത് ഗുണപാഠമാണ്
മുന്നോട്ടു വെക്കുന്നതെന്നറിയില്ല. എങ്കിലും പെരുമഴയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ നിന്ന്, അതിനുള്ളിലേക്ക്‌ തല ഒന്നിടാന്‍ മാത്രം സൗകര്യം കൊടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന അയാള്‍ മണ്ടനും സഹതാപാര്‍ദ്രനും ആണെന്ന് ഏതു കുട്ടിക്കും തോന്നുമായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇക്കഥയെങ്കില്‍  പൊതു പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളാണ് എപ്പോഴും ഇത്തരം മണ്ടത്തരത്തിനു വിധേയരാവാരുള്ളത്. ഏതിന്റെയും ഫലം അനുഭവിക്കേണ്ട ഘട്ടമാവുമ്പോഴേക്കും മുന്തിയ കഷണത്തിനായി തലനീട്ടാന്‍, അതുവരെ കാത്തിരുന്നവരെ തള്ളി താഴെയിട്ടു കൊണ്ട് ഉന്നതരായ ഒട്ടകങ്ങള്‍ എത്തും. ഹയര്‍ സെക്കന്ററിയായാലും പ്രൊഫഷനല്‍ വിദ്യാഭ്യാസമായാലും നടപ്പ് ഇതുതന്നെ.

ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ ഇടയായത് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനവും നിര്‍ണായകവും അതിശയപ്പെടുത്തുന്നതുമായ ഒരു പ്രസ്താവന നമ്മുടെ ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഉണ്ടായതാണ്. സി ബി എസ് സി യുടെ  പത്താം തരം റിസള്‍ട്ട് വരുന്നതുവരെ പ്ലസ് വണ്‍  പ്രവേശനം വൈകിപ്പിക്കില്ല എന്നതാണത്. കൃത്യമായും സമയ ബന്ധിതമായും പൂര്‍ത്തീകരിക്കേണ്ട ഒന്നാണ് ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനം.

അനിശ്ചിതമായി നീണ്ടുപോകുന്ന  സി ബി എസ് സി റിസള്‍ട്ടിനായി  ലക്ഷക്കണക്കിനുള്ള പൊതുവിദ്യാലയത്തിലെ  കുട്ടികള്‍ കാത്തുനില്‍ക്കുകയും 'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകള്‍' ( അവരുടെ അഭിപ്രായത്തില്‍ )എല്ലാം സി ബി എസ് സി ക്കാര്‍ കൊണ്ട് പോവുകയും ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. പത്തു വര്‍ഷം പൊതു വിദ്യാലയത്തിലെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കുട്ടികള്‍ പിന്‍തള്ളപ്പെടുകയും NCERT യുടെയോ ICSE യുടെയോ സിലബസ്സുകള്‍ മനപ്പാഠമാക്കുകയും ഇംഗ്ലീഷ് മീഡിയം വഴി വരികയും ചെയ്ത 'മിടുക്കര്‍' പ്രധാനികളാവുകയും ചെയ്യുന്നത് ഹയര്‍ സെക്കന്ററിയിലെ പതിവ് കാഴ്ചയാണ്. എന്തായാലും അതാണ്‌ ഇക്കൊല്ലം തകരുന്നത്. ഏകജാലക പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട് മെന്റുകള്‍ കഴിഞ്ഞ് 'സേ' (SAY) പരീക്ഷ എഴുതന്നവര്‍ക്കുള്ള അവസരത്തിനൊപ്പം സി ബി എസ് സി ക്കാര്‍ക്കും പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്നാണു മന്ത്രി വ്യക്തമാക്കിയത്. അപ്പോഴേക്കും  'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകളില്‍ ‍' മിക്കതിലും പ്രവേശനം പൂര്‍ത്തിയായിട്ടുണ്ടാകും


കേരളത്തിലെ മധ്യവര്‍ഗം ഏക രക്ഷാമാര്‍ഗം ഇതാണെന്നുറച്ച്  സി ബി എസ് സി ദേവതയെ  ആരാധിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. അപ്പോഴും പത്താം തരത്തിന് ശേഷം അവര്‍ കേരളത്തിലെ ഹയര്‍ സെക്കന്ററി തന്നെയാണ് തെരഞ്ഞെടുത്തത്. ഇതിനു അടിസ്ഥാനപരമായി പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരളം ആദ്യകാലം മുതല്‍ക്കു തന്നെ ഹയര്‍ സെക്കന്റരിയില്‍ പിന്തുടര്‍ന്നിരുന്ന NCERT സിലബസ്സാണ്. സംഗതി അടുത്ത കാലം വരെ അതൊക്കെ വളരെ ലഘൂകരിച്ചു ഗൈഡ് പരുവത്തിലുള്ള സാധനമാണ് പഠിപ്പിച്ചത് എന്നതൊന്നും പുറത്തു അറിയാറില്ല. മറ്റൊന്ന്, സെന്‍ട്രല്‍ സ്കൂള്‍ പോലെ അപൂര്‍വ്വം ഇടത്തല്ലാതെ മറ്റു നാടന്‍ സി ബി എസ് സി  പ്രസ്ഥാനങ്ങള്‍ക്കൊന്നും അടിസ്ഥാന സൌകര്യങ്ങളില്‍ ആകട്ടെ അധ്യാപകരുടെ  നിലവാരത്തില്‍ ആകട്ടെ പൊതു വിദ്യാലയത്തിന്റെ പകുതി പോലും എത്താന്‍ കഴിയില്ല എന്നും അവര്‍ക്കറിയാം. എങ്കിലും അവിടെ നടക്കുന്ന സ്ഥിരം ഹോം വര്‍ക്കുകളും പരീക്ഷകളും മറ്റു ശിക്ഷാ രീതികളും 'അവിടം സ്വര്‍ഗമാണ്' എന്ന ചിന്താഗതി  പൊതുവേ  ഉണ്ടാക്കുന്നുണ്ട്.

എന്നാല്‍ കളി കാര്യത്തോടടുക്കുമ്പോള്‍ ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാകുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമാണ്‌ പ്ലസ് ടു. അപ്പോള്‍ നല്ല അധ്യാപകര്‍ വേണം. പോസ്റ്റ്‌ ഗ്രാജ്വേഷനും സെറ്റും ബിഎഡും ഒക്കെയുള്ളത്‌ കേരള ഹയര്‍ സെക്കന്ററിയില്‍ ആണ്. സ്കൂളുകളുടെ ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൊതു സമൂഹം ഇപ്പോള്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് ഹയര്‍ സെക്കന്ററിക്കാണ്. നല്ല ലാബുകള്‍ കമ്പ്യൂട്ടര്‍ സൗകര്യം ഇതൊക്കെ അവിടെയുണ്ട്. അപ്പോള്‍ ആ നടുക്കഷണം 'ഞമ്മക്കല്ലാതെ മറ്റാര്‍ക്ക്'.

കേരള എന്‍ട്രന്‍സിന് ഇപ്പോള്‍  പ്ലസ് ടു ക്ലാസ്സുകളെക്കാള്‍ വേണ്ടത് 'കോച്ചിംഗ്' ആണ്. അതിന്റെ മുന്‍നിരയില്‍ താരങ്ങളായി നില്‍ക്കുന്നത് ഹയര്‍ സെക്കന്ററിയിലെ ചെറു ബാല്യക്കാരായ മാഷന്‍മാരാണ്. സ്വകാര്യ കൊച്ചിങ്ങിനു പോകാന്‍ സൗകര്യം ഹയര്‍ സെക്കന്ററിയിലാണ് കൂടുതല്‍. ഇതും സി ബി എസ് സി വിട്ടു ഹയര്‍ സെക്കന്ററിയിലേക്ക് ചാടാന്‍ പ്രചോദിപ്പിക്കുന്ന കാര്യമാണ്.

ചുരുക്കത്തില്‍ ഈ വിളവുണ്‍മാനാണ്  ഇത്രയും കാലം കുളിച്ചു കുറിയിട്ട് ആറ്റു നോറ്റിരുന്നത്. അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററിയിലെ മാര്‍ക്ക് കൂടെ പരിഗണിച്ചാവും എന്‍ട്രന്‍സിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നും കേള്‍ക്കുന്നു. ഈ സമയത്ത് തന്നെ ഇങ്ങനെയൊരു കൊലച്ചതി വകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നു ഉണ്ടാകുമെന്നാരു കണ്ടു. ഇനി എന്ത് ചെയ്യുംഭഗവാനെ? ഡി പ്ലസ് പോലും കിട്ടാതെ SAY എഴുതുന്ന വിവരമില്ലാത്ത'വര്‍ക്കൊപ്പമാണല്ലോ  ഞങ്ങളുടെ പോന്നുപോലത്തെ കുട്ടികളെയും ഇവര്‍ പരിഗണിക്കുന്നത്!!! ഇവരോട് ദൈവം ചോദിക്കും!!

32 അഭിപ്രായങ്ങൾ:

  1. പ്ലസ് വണ്‍ പ്രവേശനം സി ബി എസ് സി റിസള്‍ട്ട് വരും വരെ നീട്ടി കൊണ്ട് പോകില്ലെന്നും ആദ്യ ഘട്ട അലോട്ട് മെന്റുകള്‍ക്ക്‌ ശേഷം സേ പരീക്ഷ ഇ എഴുതുന്നവര്‍ക്കൊപ്പം അവര്‍ക്കും അപേക്ഷിക്കവുന്നതാനെന്നും ഉള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അഭിനന്ദനാര്‍ഹാമാണ്.

    മറുപടിഇല്ലാതാക്കൂ
  2. മന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അഭിനന്ദനാര്‍ഹമാണ് . . . :) ലേഖനം വളരെ നന്നായിരിക്കുന്നു . . . . . . :)

    മറുപടിഇല്ലാതാക്കൂ
  3. ഏതു 'ബേബി'യും ചിലപ്പോള്‍ ഒരു നല്ല കാര്യം ചെയ്‌തെന്ന്‌ വരും.

    മറുപടിഇല്ലാതാക്കൂ
  4. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒട്ടനവധി നേട്ടങ്ങളില്‍ ഒന്നാണല്ലോ ഇത്. നല്ലത് കാണാന്‍ കഴിയാത്തവരെക്കുരിച് ഒന്നും പറയാനില്ല. പ്രേമേട്ടന്റെ ലേഖനം വളരെ പ്രസക്തം.

    മറുപടിഇല്ലാതാക്കൂ
  5. മന്ത്രിയുടെ തീരുമാനം നല്ലത് തന്നെ. പക്ഷെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചു വരുന്ന കുട്ടികളേ തന്ത്രപൂർവ്വം ഒഴിച്ചു നിർത്തുന്നത് പൊതുവിദ്യാഭ്യാസത്തിൽ പഠിച്ചുവരുന്ന കുട്ടികളെ അവരുടെ ഭാവിതകർച്ചയിൽ നിന്നു രക്ഷിക്കും എന്നു വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്.

    നമുടെ കുട്ടികൾ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നും ഓടിയകലുന്നത് ഇംഗ്ലീഷ് മീഡിയത്തൊടുള്ള അപാരമായ പ്രണയം കൊണ്ടൊന്നുമല്ല. എത്ര നിസ്സംഗരാണ് നമ്മുടെ അദ്ധ്യാപകർ. നിർവ്വാണം പ്രാപിച്ചവർ. സ്വന്തം ജീവിതത്തോടോ സ്വന്തം കുട്ടികളോ അല്ലാതെ ഒന്നിനോടും പ്രിയമല്ലാത്തവർ. കഴിഞ്ഞ ഹയർ സെക്കണ്ടറി കോഴ്സിൽ ബ്ലോഗ്ഗിനെ കുറിച്ച് ക്ലാസ്സ് വന്നപ്പോൾ ഒരുവട്ടം കൂടി ആലോചിക്കാതെ വേസ്റ്റ് എന്ന് പുച്ഛിച്ചുതള്ളിയവർ. ഞാനറിയുന്ന നൂറുകണക്കിന് സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ പഠിപ്പിക്കുന്നതെവിടെ. പുസ്തകം ജോലി കിട്ടിയപ്പോൾ താഴത്ത് വച്ചവർ. നമ്മുടെ അദ്ധ്യാപകർ സ്വയം നവീകരിക്കാൻ എന്നു സന്മനസ്സ് കാണിക്കുന്നോ അന്ന് പോയ കുട്ടികൾ മടങ്ങിവരും. ഒരു കുട്ടിയും വീടുവിട്ടുപോകുന്നത് ഇഷ്ടത്തോടെ യല്ല.

    ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ഞാൻ സ്നേഹിക്കുന്നു. സർക്കാരിന്റെ ഈ നടപടി മൂലം നമ്മുടെ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിയാൽ അവരെ വിവേകമുള്ളവരാക്കാൻ, ഈ ലോകത്തു ജീവിക്കാൻ പറ്റിയവരാക്കാൻ നാം അദ്ധ്യാപകർ മാറാൻ തയ്യാറാവുമോ എന്നാണ് എന്റെ ചോദ്യം. ഇത് കാടടച്ചുള്ള വെടിയല്ല.

    മറുപടിഇല്ലാതാക്കൂ
  6. മാതൃഭൂമി ബ്ലോഗനയിൽ വന്ന ഹുമാനിറ്റീസ് സ്നേഹം കണ്ടിരുന്നു.
    മാഷ് മുന്നേറുക.

    മറുപടിഇല്ലാതാക്കൂ
  7. നമുക്ക്'അഡല്‍റ്റ്' ആയ വിദ്യാഭ്യാസമന്ത്രിയെ ആണ് വേണ്ടതെന്ന ജ:കൃഷ്ണയ്യരുടെ പ്രസ്താവം, മന്ത്രിയുടെ മിക്ക പ്രവര്‍ത്തികള്‍ കാണുമ്പോഴും ശരിയാണ് എന്നാണു തോന്നുക.

    മറുപടിഇല്ലാതാക്കൂ
  8. ബേബിസഖാവിന്റെ അഭിനന്ദാര്‍ഹമായ ഒരു തീരുമാനം.

    നന്നായി മാഷേ ഈ ലേഖനം.

    മറുപടിഇല്ലാതാക്കൂ
  9. നന്നായി മാഷേ ഈ ലേഖനം.

    ബേബിസഖാവിന്റെ നല്ലൊരു തീരുമാനം.

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2010, ജൂൺ 12 4:32 PM

    കഴിഞ്ഞ ലേഖനത്തിലൂടെ മുഷിപ്പിച്ച സഖാക്കളെ പ്രേമന്‍ സുഖിപ്പിക്കാനൊരു ലേഖനം.... സഖാവ് പ്രേമന്‍ സിന്ദാബാദ്... വിദ്യാഭ്യാസ സംബന്ധമായ വല്ലതും ഇതിലെഴുതൂ മാഷേ ... ഈ കമന്റ് താങ്കള്‍ പബ്ലിഷ് ചെയ്യാന്‍ ധൈര്യം കാണിക്കുമോ ?

    മറുപടിഇല്ലാതാക്കൂ
  11. സുരേഷ്,
    പൊതു വിദ്യാഭ്യാസത്തിലൂടെ വരുന്നവരുടെയെല്ലാം ഭാവി തകര്‍ച്ചയുടെതാണോ? സി ബി എസ് സി ഇംഗ്ലീഷ് മീഡിയക്കാരെല്ലാം ഭാവിയില്‍ ഉയര്‍ന്ന പദവിയില്‍ എത്തുമെന്ന് ഗ്യാരണ്ടി ഉണ്ടോ? ഇത് ഭയന്നിട്ടൊന്നുമാവില്ല. ഞാന്‍ അതില്‍ കണ്ടത് ഒരുപാടിടത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഇവിടെ അങ്ങിനെ ആരുടേയും, പ്രത്യേകിച്ചു ഇത് ആഗോള പ്രശ്നമാണെന്ന് വിളിച്ചു കൂവുന്ന മാധ്യമങ്ങളുടെ താത്പര്യങ്ങള്‍ക്ക് മുന്നില്‍ മുതുകു വളക്കാതെ തീരുമാനമെടുത്തതിലുള്ള സന്തോഷം പങ്കുവെച്ചു എന്ന് മാത്രം. അധ്യാപകരുടെ സമീപനത്തെ സംബന്ധിച്ച ഉല്‍കണ്ഠകള്‍ ഞാനും പങ്കുവെക്കുന്നു. വളരെ മുന്‍പ് ഞാന്‍ ഇക്കാര്യത്തെ ക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. (പൊള്ളത്തരത്തിനുമേല്‍ വിരിച്ച പകിട്ടുകള്‍.)
    അജ്ഞാത സുഹൃത്തെ,
    ഒരു പോസ്റ്റില്‍ വിമര്‍ശനം മറു പോസ്റ്റില്‍ തലോടല്‍ എന്നിങ്ങനെ കറുപ്പിലും വെളുപ്പിലും മാത്രം കാര്യങ്ങള്‍ കാണാതിരിക്കൂ. വിദ്യാഭ്യാസ രംഗത്തെ ചില കാര്യങ്ങളില്‍ എന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു എന്ന് മാത്രം. വന്നതിലും കമന്റിട്ടതിലും നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. സർക്കാർ വിദ്യാലയങ്ങളെ വിട്ട്‌ കൂടുതൽ “ഉത്തരവാദിത്വം” കാണിക്കുന്ന സർക്കാർ സഹായ വിദ്യാലയങ്ങളെ ജനങ്ങൾ ഇഷ്ടപ്പെട്ടു. പിന്നീട്‌ “ഇംഗ്ലീഷിലുള്ള” ഉന്നതവിദ്യഭ്യാസം പരിഗണിച്ച്‌ മലയാള മീഡിയം വിട്ട്‌ “സമരങ്ങളില്ലാത്ത” ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് ചേക്കേറി! C.B.S.E സിലബസ്സ്‌ വിദ്യാലയങ്ങൾ കൂടുതലായി വന്നപ്പോൾ മാത്രമാണ്‌ ചിലരെങ്ങിലും സിലബസ്സിന്റെ പേരും പറഞ്ഞ്‌ പിന്നാലെ പോകുന്നത്‌. അത്‌ സിലബസ്സ് നല്ലതാണൊ ചീത്തയാണൊ എന്ന്‌ മനസ്സിലാക്കിയിട്ടൊന്നുമല്ല സുനിൽ പറഞ്ഞപോലെ മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ല. സിലബസ്സിനേക്കാൽ പഠനാന്തരീക്ഷവും പിന്നെ സാമ്പത്തികമായും വിദ്യഭ്യാസപരമായും സമൂഹികപരമായും ഉന്നതിയിൽ നിൽക്കുന്നവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ ആയതിനാൽ തന്നെ തരതമ്യേന പഠന നിലവാരവും കുടുതലായിരിക്കും. പിന്നെ ഇവിടങ്ങളിൽ ഒരു “അരിപ്പ” സമ്പ്രദായവുമുണ്ടാകും!

    C.B.S.E സിലബസ്സിൽ പഠിക്കുന്ന കുട്ടികൾ അന്യഗ്രഹ ജീവികളൊന്നുമല്ല അതിനാൽ തന്നെ അല്പം കാത്തിരിക്കുന്നതിൽ ഒരു ശരികേടുമില്ല...

    പ്രവാസ നാടുകളിൽ കുട്ടികൾ കൂടുതലും പഠിക്കുന്നത്‌ C.B.S.E സിലബസ്സാണ്‌, അവരെ പടിക്ക്‌ പുറത്തിരുത്തിയാൽ ആര്‌ ചോദിക്കാൻ, അല്ലേ? വോട്ട്... കാനേഷുകുമാരി... ഇപ്പോൾ പഠനവും...

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2010, ജൂൺ 15 11:08 PM

    സന്തോഷമായി സഖാവേ തന്തോഷമായി...
    ഇങ്ങനെയെങ്കിലും നമുക്ക് ബൂര്‍ഷ്വാസികള്‍ക്ക് മേല്‍ വിജയം നേടാനായല്ലോ...വര്‍ഗ്ഗ സമരത്തില്‍ നമ്മള്‍ക്ക് ‘പണ‘ക്കാര്‍ക്കുമേല്‍ വിജയം നേടാനായല്ലോ... അവന്മാര്‍ക്കിട്ടു ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും അവന്മാരുടെ മക്കള്‍ക്കിട്ടെങ്കിലും പണി കൊടുക്കാന്‍ പറ്റിയല്ലോ...എന്തൊരു മനസുഖം...

    ആര്‍ക്കും വേണ്ടാത്ത സര്‍ക്കാര്‍ കൂതറ +2 സ്കൂളുകളില്‍ കുറച്ചു സിബീഎസ്സീ പിള്ളാരെ പ്ടിച്ചു കേറ്റി വിജയശത്മാനൊ കൂട്ടി അതിന്റെ പേരില്‍ മേനി നടിക്കാന്‍ പറ്റിയാല്‍ അത്രയുമായല്ലോ എന്നാണ് മെയ്ന്‍ സഖാവിന്റെ ബുദ്ധി.. അതു വല്ലതും കുട്ടി സഖാക്കന്മാര്‍ക്കു മനസ്സിലാകുമോ... ആഹാ എന്തൊരു... എന്തൊരു മനസുഖം...

    മറുപടിഇല്ലാതാക്കൂ
  14. അടുത്ത എണ്ട്രന്‍സോടെ കോച്ചിംഗ് സെന്ററുകളില്‍ നിന്ന് പ്ലസ് ടൂ ക്ലാസ് മുറികളിലേയ്ക്കും ഫോര്‍മുല വിഴുങ്ങലില്‍ നിന്ന് ക്ലാസ് മുറി പ്രവര്‍ത്തികളിലേയ്ക്കും ഫോക്കസ് മാറും. അതോടെ "ചാക്കനും പോക്കനും" മാത്രം മാറ്റിവയ്ക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ വിലാസത്തിന് എത്ര ആവശ്യക്കാരാകുമെന്നോ...! എത്രയും പെട്ടെന്ന് എണ്ട്രന്‍സ് എടുത്തുകളഞ്ഞ് പ്ലസ് ടൂ മാര്‍ക്ക് മാത്രമായി പ്രഫഷനല്‍ കോഴ്സിന്റെ പ്രവേശനമാനദണ്ഡം മാറ്റട്ടെ.

    ഓഫ്.ടോ : പുട്ടിനു പീരോപോലെ അല്‍ത്തൂസറും സാര്‍ത്രും സര്‍ ഫാട്സ്-എ-ലോട്ടും ഇല്ലാത്തതുകൊണ്ട് കാര്യം മനസ്സിലായി. പ്രശ്നം നേരെചൊവ്വേ അവതരിപ്പിക്കുമ്പോള്‍ പരിഹാരവും എളുപ്പമാകുന്നു.

    നന്ദി ലേഖനത്തിന് !

    മറുപടിഇല്ലാതാക്കൂ
  15. മുകളില്‍ ഒരു "അജ്ഞാതന്‍" പറയുന്നു :

    "ആര്‍ക്കും വേണ്ടാത്ത സര്‍ക്കാര്‍ കൂതറ +2 സ്കൂളുകളില്‍ കുറച്ചു സിബീഎസ്സീ പിള്ളാരെ പിടിച്ചു കേറ്റി വിജയശതമാനം കൂട്ടി അതിന്റെ പേരില്‍ മേനി നടിക്കാന്‍ പറ്റിയാല്‍ അത്രയുമായല്ലോ എന്നാണ് മെയ്ന്‍ സഖാവിന്റെ ബുദ്ധി"

    സര്‍ക്കാര്‍ പ്ലസ്ടൂവില്‍ സിബി‌എസ്‌ഇ പിള്ളാരെ കേറ്റിയാല്‍ "വിജയശതമാനം കൂട്ടുന്നു" എന്നതിന്റെ ഗണിതം ഒന്ന് പറഞ്ഞുതരുമോ അനോണിച്ചേട്ടാ ?

    മറുപടിഇല്ലാതാക്കൂ
  16. പത്താം ക്ലാസ് വരെയുള്ള കേരളത്തിന്റെ പൊതുവീദ്യാഭ്യാസ സമ്പ്രദായവും സിലബസും പഠനരീതികളും, ഫല നിര്‍ണ്ണയ രീതികളും ഇന്ന് രാജ്യത്തിനാകമാനം മാതൃകയാണു.ഇതറിയണമെങ്കില്‍ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസം എങ്ങനെയെന്ന് അറിയണം.ഇവിടെ അധ്യാപികയായി ജോലി നോക്കുന്ന എന്റെ ഭാര്യ കേരളത്തിലെ പുസ്തകങ്ങളാണു റഫറന്‍സിനായി കൂടുതലും ഉപയോഗിക്കുന്നത്.അതു പോലെ തന്നെ അധ്യാപകര്‍ക്കു വേണ്ടിയുള്ള “തുടര്‍ വിദ്യാഭ്യാസ പരിപാടി”കളും ‘തുടര്‍ച്ചയായുള്ള മൂല്യനിര്‍ണ്ണയ “ രീതികളും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്.ഇതീലെല്ലാം ചില പിഴവുകളും മറ്റും ഉണ്ടായെന്നിരിക്കുമ്മ്.പക്ഷേ എതൊക്കെ മാറ്റിവച്ചാലും തികച്ചു അഭിമാനാര്‍ഹമായ നേട്ടങ്ങളാണു ഇ അടുത്ത കാലത്ത് കേരളം നേടിയെടുത്തിരിക്കുന്നത്.

    ഈ നല്ല പോസ്റ്റിനു പ്രേമന്‍ മാഷിനു അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  17. കുട്ടികളെ പാവപ്പെട്ടവനും പണക്കാരുമല്ലാതെ ഒരു പോലെ കാണാന്‍ എല്ലാവര്‍ക്കും സാധിക്കില്ല എന്നാല്‍ സാധിക്കാത്തവര്‍ അധ്യാപകരാവുമ്പോള്‍ ശാപമാകുന്നു!

    ചില പുതിയ അറിവുകള്‍ ‍ ഈ പോസ്റ്റില്‍ നിന്നും ലഭിച്ചു:

    1)സി.ബി.എസ്.സി പഠിക്കുന്ന കുട്ടികള്‍ പണക്കാരാണ്.
    2)കേരള സിലബസ് പഠിക്കുന്നവര്‍ പാവപ്പെട്ട കുട്ടികളാണ് മാത്രമല്ല അവര്‍ ശത്രുക്കളുമാണ് ( ആവണം)
    3)കേരള സിലബസ്സ് അധ്യാപകര്‍ ഭയങ്കരന്‍ മാരും സി.ബി.എസ്.സി അധ്യാപകര്‍ ചളുക്കുകളുമാണ്.

    അറിവുകള്‍ക്ക് നന്ദി.

    ഞാനൊരു പാവം സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത് അതിനാല്‍ ഞാന്‍ പാവപെട്ടവനാനല്ലോ; ക്ലാസ്സ് സമയത്ത് വീട്ടില്‍ കപ്പ നടാന്‍ പോയിരുന്ന കൃഷ്ണന്‍ കുട്ടി മാഷ് ഏതുവകുപ്പിലാണാവോ പെടുക?; (എഞ്ചിനീയറിങ്ങും സര്‍ക്കാര്‍ കോളേജിലായിരുന്നു അപ്പോ പിന്നെ പാവപെട്ടവനെന്നുറപ്പുമായി); പക്ഷെ എന്റെ മകള്‍ സി.ബി.എസ്.സിയില്‍ നിന്നാണ് പത്താം ക്ലാസ്സ് പാസായത് ഓളപ്പോ പണക്കാരിതന്നെ സംശല്യ!

    അടിക്കുറിപ്പ്:

    കുട്ടികളെ കുട്ടികളായി, രാഷ്ട്രീയ ചുവയില്ലാതെ കാര്യങ്ങളെ വിലയിരുത്തുന്ന അധ്യാപകര്‍ എന്നുണ്ടാവും കേരളത്തില്‍?

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞത സുഹൃത്തേ

    നിങ്ങളുടെ കമന്റ്‌ കണ്ടു
    ".....ആര്‍ക്കും വേണ്ടാത്ത സര്‍ക്കാര്‍ കൂതറ +2 സ്കൂളുകളില്‍ കുറച്ചു സിബീഎസ്സീ പിള്ളാരെ പ്ടിച്ചു കേറ്റി വിജയശത്മാനൊ കൂട്ടി അതിന്റെ പേരില്‍ മേനി നടിക്കാന്‍ പറ്റിയാല്‍ അത്രയുമായല്ലോ...."

    ആര്‍ക്കും വേണ്ടാത്തത് കൊണ്ടാവും കേരള സ്യ്ല്ലബുസ് almost 3 lakhs students പഠിക്കുന്നത് ??
    പിന്നെ സിബീഎസ്സീ പിള്ളാരണ് നമ്മുടെ സര്‍കാര്‍ സ്ചൂലുകളുടെ വിജയ ശതമാനം കൂട്ടുനത്.... ഈ സിബീഎസ്സീ പിള്ളേര്‍ എന്നാല്‍ പ്രത്യേകം സൃഷ്ടിക്കപ്പെട്ട വല്ല ജാതിയും ആയിരിക്കും അല്ലെ ?? IQ ലെവല്‍ കൂടുതല്‍ ഉള്ള, സ്മാര്‍ട്ട്‌ ആയ ലോകവിവരവും സാമാന്യ വിവരവും കൂടുതല്‍ ഉള്ളവര്‍ അല്ലെ ??

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2010, ജൂൺ 20 2:07 PM

    നീലച്ചന്ദ്രന്‍ ചേട്ടോ,
    ആര്‍ക്കും വേണ്ടാത്ത കേരള്‍ സിലബസ് എന്നല്ല ചേട്ടാ പറഞ്ഞത്, സര്‍ക്കാര്‍ +2 സ്കൂള്‍ എന്നാണ്.

    ഇനിയും മനസ്സിലാകുന്നില്ലെങ്കില്‍ ഏകജാലകം സൈറ്റില്‍ പോയി ഏതെങ്കിലും ഒരു കുട്ടിയുടെ നംബര്‍ കൊടുത്ത് ഒന്നു തപ്പി നോക്ക്. അലോട്ട്മെന്റ് ഡീറ്റയിത്സ് കാണുന്‍ബോള്‍ മനസ്സിലാകും. ഏറ്റവും കുറഞ്ഞ ശതമാനക്കാരന്‍ പോലും ഏതെങ്കിലിം സ്വകാര്യ ഏയിഡെഡ് സ്കൂളാവും 1ആം ഓപ്ഷന്‍ വച്ചിരിക്കുക. സര്‍ക്കാര്‍ സ്കൂള്‍ അവസാനവും.

    “സര്‍ക്കാര്‍ പ്ലസ്ടൂവില്‍ സിബി‌എസ്‌ഇ പിള്ളാരെ കേറ്റിയാല്‍ "വിജയശതമാനം കൂട്ടുന്നു" എന്നതിന്റെ ഗണിതം ഒന്ന് പറഞ്ഞുതരുമോ അനോണിച്ചേട്ടാ ? “

    ആ ഇടതു കണ്ണട മാറ്റി ഒന്നു നോക്കണം സാറേ...

    അവസാന അലോട്ടുമെന്റുകളികളില്‍ സര്‍ക്കാര്‍ വിലാസം മാത്രമേ കാണൂ.

    ഇനി അങ്ങനെയല്ലങ്കില്‍ പിന്വലിച്ചിരിക്കുന്നു.

    വയറ്റില്‍ വേദനയുമായി ചെല്ലുന്നവനെ സ്കാനിന്ന്ങും ഇസിജിഉം എടുത്ത് ഓപ്പറേഷന്‍ നടത്തികിഡ്നി അടിച്ചു മാറ്റുന്നവരുടേയും 2 കോടി ജനങ്ങളെ നിലവാര്‍മില്ലാത്ത മന്തു ഗുളിക തീറ്റിച്ചവരുടെയും കുറിച്ചു മിണ്ടാതെ കാന്തചികിത്സ നടത്തുന്നവനെ കളിയാക്കുന്ന തരം ഒരു ഗണിതമാണന്നു വച്ചോ സഖാവേ

    മറുപടിഇല്ലാതാക്കൂ
  20. "അടുത്ത എണ്ട്രന്‍സോടെ കോച്ചിംഗ് സെന്ററുകളില്‍ നിന്ന് പ്ലസ് ടൂ ക്ലാസ് മുറികളിലേയ്ക്കും ഫോര്‍മുല വിഴുങ്ങലില്‍ നിന്ന് ക്ലാസ് മുറി പ്രവര്‍ത്തികളിലേയ്ക്കും ഫോക്കസ് മാറും. അതോടെ "ചാക്കനും പോക്കനും" മാത്രം മാറ്റിവയ്ക്കപ്പെട്ടിരുന്ന സര്‍ക്കാര്‍ വിലാസത്തിന് എത്ര ആവശ്യക്കാരാകുമെന്നോ...! എത്രയും പെട്ടെന്ന് എണ്ട്രന്‍സ് എടുത്തുകളഞ്ഞ് പ്ലസ് ടൂ മാര്‍ക്ക് മാത്രമായി പ്രഫഷനല്‍ കോഴ്സിന്റെ പ്രവേശനമാനദണ്ഡം മാറ്റട്ടെ."
    എന്റെ അറിവു ശരിയാണെങ്കില്‍ നേരേ ചൊവ്വേ പ്രീ ഡിഗ്രി പരീക്ഷ നടത്തി പേപ്പര്‍ നോക്കി സത്യസന്ധമായി മാര്‍ക്കിട്ടു കൊടുക്കാന്‍ കഴിയാതിരുന്നതാണ് എന്‍‌ട്രന്‍സ് പരീകഷകളുണ്ടാവാന്‍ കാരണം.(4+4+4+4 = 72)

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാത സുഹൃത്തെ,

    "അലോട്ട്മെന്റ് ഡീറ്റയിത്സ് കാണുന്‍ബോള്‍ മനസ്സിലാകും. ഏറ്റവും കുറഞ്ഞ ശതമാനക്കാരന്‍ പോലും ഏതെങ്കിലിം സ്വകാര്യ ഏയിഡെഡ് സ്കൂളാവും 1ആം ഓപ്ഷന്‍ വച്ചിരിക്കുക. സര്‍ക്കാര്‍ സ്കൂള്‍ അവസാനവും."

    സര്‍ക്കാര്‍ സ്കൂളുകളാണോ എയിഡഡ് സ്കൂളുകളാണോ കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് എന്നതെല്ലാം ഓരോ പ്രദേശത്തെയും സ്കൂളുകളുടെ നിലവാരം അവിടുത്തെ ഭൌതിക സൌകര്യങ്ങള്‍ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളാണ്.(കമന്റില്‍ സര്‍ക്കാര്‍ കൂതറ സ്കൂളുകള്‍ = സര്‍ക്കാര്‍ ചീത്ത, തല്ലിപ്പൊളി സ്കൂളുകള്‍ എന്നാണ് അര്‍ഥം എന്ന് ഊഹിക്കുന്നു. ആ വാക്ക് അത്ര പരിചയമില്ല. അല്ല; വാക്കുകള്‍ സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ എന്നല്ലേ?)

    കേരളത്തില്‍ 1991 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച എയിഡഡ് സ്കൂളുകള്‍ പലതും അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. സ്വന്തം കീശ വീര്‍പ്പിക്കല്‍ മാത്രം ലക്ഷ്യമല്ലാത്ത മാനേജുമെന്റുകള്‍ക്ക് സ്കൂളിലെ എന്ത് സൌകര്യങ്ങള്‍ വികസിപ്പിക്കാനും പ്ലസ് ടു വില്‍ അധ്യാപകരെ ചേര്‍ക്കുന്ന കോഴപ്പണം മതി. ഇപ്പോള്‍ പത്തും പതിനഞ്ചും ലക്ഷമാണ് ഒരു പോസ്റ്റിന്. വിദ്യാര്‍ഥി പ്രവേശനത്തില്‍ മുപ്പതു ശതമാനം സീറ്റുകള്‍ മാനേജുമെന്റുകള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. കൊമേര്‍സ് സയന്‍സ് വിഷയങ്ങളില്‍ ഇരുപതും ഇരുപത്തിയഞ്ചും ആയിരം രൂപയാണ് ഓരോ കുട്ടിയില്‍ നിന്നും വാങ്ങുന്നത്. ആറ് ബാച്ചുകള്‍ ഉള്ള ഒരു എയിഡഡ് സ്കൂളില്‍ ഇരുനൂറു സീറ്റുകള്‍ക്കടുത്തു മാനേജുമെന്റിനു ലഭിക്കും. പ്രതിവര്‍ഷം 20000 X 200 = 40,00,000 രൂപ!! എന്ത് സൌകര്യമാണ് സ്കൂളില്‍ ഈ പണം കൊണ്ടൊക്കെ ഉണ്ടാക്കാന്‍ പറ്റാത്തത്. എങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗവ. സ്കൂളുകളുടെ ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ മേഖലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. പ്ലസ് ടു സ്കൂളുകള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍, എം. പി, എം. എല്‍.എ ഫണ്ടുകള്‍, ജില്ലാ പഞ്ചായത്തുകള്‍ നബാര്‍ഡ് എന്നിവ വഴി നടപ്പിലാക്കുന്ന പ്ലസ് ടു കോംപ്ളക്സുകള്‍ എന്നിവ കാണാതിരിക്കാനാകില്ല. ഒപ്പം കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്ലസ് ടു വില്‍ നടത്തുന്ന അധ്യാപക നിയമനങ്ങള്‍. പതിനായിരക്കണക്കിനു ചെറുപ്പക്കാരെയാണ് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി പി എസ് സി വഴി നിയമിച്ചത്. സമര്‍പ്പണ ബോധത്തോടെ ഇവര്‍ ജോലി ചെയ്‌താല്‍ നമ്മുടെ സര്‍ക്കാര്‍ സ്കൂളിന്റെ നാലയലത്തു നില്‍കാന്‍ അക്കാദമികമായും ഭൌതിക സംവിധാനങ്ങളുടെ കാര്യത്തിലും എയിഡഡ് സ്കൂളുകള്‍ക്ക് കഴിയില്ല.

    CBSE കുട്ടികളുടെ നിലവാരം മോശമാണെന്ന് ആരും പറഞ്ഞില്ല. പക്ഷെ CBSE ക്കാരെ ചേര്‍ത്തില്ലെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നിലംപൊത്തുമെന്നൊന്നും ആരും കരുതേണ്ട. ശരാശരിക്കാരുടെ ( മുന്‍ നിരക്കാരെ രണ്ടിടത്തും ഒഴിവാക്കാം. അവര്‍ക്ക് കുടുംബം, സാമൂഹിക, സാംസ്കാരിക പിന്തുണ എന്നിവ മിക്കവാറും ഉണ്ടാകും ) രണ്ടിടത്തെയും പെര്‍ഫോര്‍മന്‍സിനെ സ്വതന്ത്രമായി വിലയിരുത്തട്ടെ. ചിലപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ മുന്നിലെത്തിയെന്നു വരും. പിന്നെ ഈ 'തല്ലിപ്പൊളി' സ്കൂളില്‍ പഠിപ്പിക്കുന്ന 'നിലവാരം കുറഞ്ഞ' കുട്ടികളെയും ആരെങ്കിലും പഠിപ്പിക്കെണ്ടേ സാര്‍.

    പാവത്താന്‍, പ്രീ ഡിഗ്രിയില്‍ നിന്നും പ്ലസ് ടു വിലെക്കെത്തുമ്പോള്‍ കുറെ കാര്യത്തിലെങ്കിലും സൂക്ഷ്മത വന്നിട്ടുണ്ട്. ഇനിയും വരണം. അപ്പോള്‍ പഴയ മാര്‍ക്ക് ദാനം പോലുള്ള ദുഷ് പ്രവണതകള്‍ ഇല്ലാതാകും. തമിഴ് നാട് ഇപ്പോള്‍ തന്നെ പ്രവേശന പരീക്ഷ നിര്‍ത്തലാകിയത് അറിഞ്ഞിട്ടുണ്ടാവുമല്ലോ.

    തറവാടി, സ്കൂളില്‍, ക്ലാസില്‍ എത്തിയാല്‍ ഒരിക്കലും ഇവര്‍ CBSE യില്‍ നിന്ന് വന്നവര്‍, ഇവര്‍ സാധാരണ സ്കൂളില്‍ നിന്ന് വന്നവര്‍ എന്ന വേര്‍തിരിവ് ഉണ്ടാകാറേയില്ല. ഇതെല്ലാം നയപരമായ ചര്‍ച്ചകള്‍ മാത്രം. ( തത്വമസിയില്‍ പറയുമ്പോലെ " കടലിലെത്തിയാല്‍ ഞാന്‍ ഇന്ന ഇടത്തുനിന്നും വന്നു ഞാന്‍ ഇന്ന ഇടത്തുനിന്നും വന്നു എന്ന് പുഴകള്‍ക്ക് തമ്മില്‍ വ്യത്യസ്തകള്‍ ഇല്ലാത്തത് പോലെ")

    വന്നതിനും കമന്റിയതിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാത സുഹൃത്തെ,

    "ആര്‍ക്കും വേണ്ടാത്ത കേരള സിലബസ് എന്നല്ല ചേട്ടാ പറഞ്ഞത്, സര്‍ക്കാര്‍ +2 സ്കൂള്‍ എന്നാണ്...."
    അപ്പോള്‍ നിങ്ങള്‍ സമ്മതിക്കുന്നു കേരള syllabus നല്ലത് തന്നെ എന്ന്. പക്ഷെ schoolകള്‍ നല്ലത് എന്ന് തുറന്നു സമ്മതിക്കാന്‍ മടി.

    ഞാന്‍ എന്റെ പ്ലസ്‌ ടു വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത് ഗവണ്മെന്റ് schoolകളില്‍ നിന്നാണ്. ചുറ്റുവട്ടത്തുള്ള മറ്റേതു un -aided സ്കൂള്‍കലോടും കിട പിടിക്കുന്ന അടിസ്ഥാന സവ്കര്യവും പഠന നിലവാരവും ആ schoolകളില്‍ ഉണ്ടായിരുന്നു. എന്റെ അധ്യാപകരോളം qualificationum കഴിവും ഉള്ള അധ്യാപകര്‍ മറ്റു schoolകളില്‍ ഇല്ലായിരുന്നു എന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും. ഞാന്‍ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു

    C B S E schoolകളുടെ മഹത്വം നിങ്ങള്‍ വാഴ്ത്തി പറയുന്നുണ്ടല്ലോ. എന്റെ പ്രദേശത്തും C B S E schoolകള്‍ ഉണ്ട് അവിടുത്തെ അധ്യാപകര്‍ മിക്കവാറും ഡിഗ്രി മാത്രം അല്ലെങ്കില്‍ ഒരു P G( വിരലില്‍ എന്നവുന്നവര്‍ക്ക് മാത്രം )ഉള്ളവര്‍ ആണ്.പിന്നെ സൌകര്യങ്ങളുടെ കാര്യത്തില്‍ അവ മുന്നില്‍ തന്നെ എന്ന് സമ്മതിക്കുന്നു. പക്ഷെ അവ ഒട്ടും ദയയില്ലാതെ അതിനായി കഴുത്തറക്കുകയും ചെയ്യുന്നുണ്ട്.പാവപ്പെട്ടവനും പഠിക്കണ്ടേ അജ്ഞാതെ ??

    പിന്നെ ഗവണ്മെന്റ് schoolകള്‍ എന്നും മത മൈത്രിയുടെയും സഹോദ്തര്യതിന്റെയും വിളനിലങ്ങള്‍ കൂടി ആണ്. ജാതിമത ബെധമന്യേ ഉള്ളവനും ഇല്ലാത്തവനും ഒന്നിച്ചിരുന്നു പഠിക്കുന്നിടമാണ് government schoolകള്‍.
    ( പൂന്തുറ മഫ്ത സംഭവം നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചു കാണും )

    ഇടതു കണ്ണട മാറ്റിക്കുന്നതിനോപ്പം അക്കര പച്ച മാത്രം നോക്കുന്ന ആ കണ്ണുകള്‍ ഇടയ്ക്ക് സ്വന്തം മണ്ണിലേയ്ക്ക്കൂടി ഒന്ന് തിരിച്ചാല്‍ നന്ന്....

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2010, ജൂൺ 21 6:38 PM

    കൂതറ എന്നത് ബ്ലൊഗ്ഗില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ്. അതിന്റെ സംസ്കാരം എന്താണെന്നു ഇതു വരെ അന്വേഷിച്ചിട്ട്ല. ആ പേരില്‍ ബ്ലോഗും ബ്ലോഗേര്‍സും വരെയുണ്ട്.

    “തറവാടി, സ്കൂളില്‍, ക്ലാസില്‍ എത്തിയാല്‍ ഒരിക്കലും ഇവര്‍ CBSE യില്‍ നിന്ന് വന്നവര്‍, ഇവര്‍ സാധാരണ സ്കൂളില്‍ നിന്ന് വന്നവര്‍ എന്ന വേര്‍തിരിവ് ഉണ്ടാകാറേയില്ല.“

    സാറിനേപ്പോലുള്ളവര്‍ എങ്ങനെ കുട്ടികളെ കാണും എന്നതുത്തമ തെളിവാണ് “ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍“ എന്ന ഈ പോസ്റ്റിന്റെ തലക്കെട്ടു തന്നെ.

    നീലച്ചന്ദ്രന്‍ ചേട്ടാ, ആ സ്കൂളിന്റെ പേരൊന്നു പറയാമോ?

    പിന്നെ ഡിഗ്രിയും പീജിയും ഉള്ളവരും പഠിപ്പിക്കാന്‍ അറിയാവുന്നവരും തമ്മിലുള്ള വ്യതാസം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിക്കഴിഞ്ഞു മനസ്സിലാകും.

    “പണം മോഹിച്ചു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാന്‍ പഠിക്കുന്നു.“

    യ്യോ ചുമ്മാ പണക്കാരന്‍ ആവുന്നതൊക്കെ മോശമല്ലേ ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാത സുഹൃത്തേ,

    തീര്‍ച്ചയായും സ്കൂളുകളുടെ പേര് പറയാം

    1.നെടുങ്ങോം ഗവണ്മെന്‍റ് ഹൈസ്കൂള്‍ (ഇപ്പോള്‍ ഹയര്‍ സെക്കന്‍ററി), കണ്ണൂര്‍

    2.ശ്രീകണ്ടപുരം ഗവണ്മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കണ്ണൂര്‍

    പറ്റുമെങ്കില്‍ ഈ സ്കൂളുകളെപറ്റി അന്വേഷിച്ചു നോക്കു...

    " യ്യോ ചുമ്മാ പണക്കാരന്‍ ആവുന്നതൊക്കെ മോശമല്ലേ ചേട്ടാ... "

    പിന്നെ താങ്കള്‍ വിചാരിക്കും പോലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ചുമ്മാ പണം കിട്ടുന്ന ഏര്‍പ്പാട് അല്ല... നന്നായി പണിയെടുക്കുക തന്നെ വേണം...
    പണം മോഹിച്ച് എന്നു പറഞ്ഞാല്‍ പണക്കാരന്‍ ആവാന്‍ എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. എന്‍റെ അന്നത്തിനുള്ള വക എന്നേ mean ചെയ്തുള്ളൂ....

    "ഡിഗ്രിയും പീജിയും ഉള്ളവരും പഠിപ്പിക്കാന്‍ അറിയാവുന്നവരും തമ്മിലുള്ള വ്യതാസം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിക്കഴിഞ്ഞു മനസ്സിലാകും..."

    എന്‍റെ അധ്യാപകര്‍ക്ക് പഠിപ്പിക്കുവാന്‍ അറിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ വരെ പോലും എത്തില്ല എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് സുഹൃത്തേ.ആ വ്യത്യാസം ജീവിതത്തില്‍ നിന്നും മനസിലാക്കിയത് കൊണ്ടുകൂടി ആണ് ഞാന്‍ അത് പറഞ്ഞതും...

    ഇതൊക്കെ കൊണ്ടാണ് കൂട്ടുകാരാ അക്കര പച്ച മാത്രം നോക്കുന്ന ആ കണ്ണുകള്‍ ഇടയ്ക്ക് സ്വന്തം മണ്ണിലേയ്ക്ക്കൂടി ഒന്ന് തിരിച്ചാല്‍ നന്ന് എന്നു ഞാന്‍ പറഞ്ഞത്...

    മറുപടിഇല്ലാതാക്കൂ
  25. പ്രേമന്‍ മാഷ്‌, പോസ്റ്റും നീണ്ട ചർച്ചകളും വായിച്ചപ്പോൾ ഒന്ന് രണ്ട് സംശയമുണ്ട്.
    1) അടുത്തവർഷം മുതൽ സർക്കാ‍ർ പ്രൊഫഷണൽ കോഴ്സുകൽക്ക് +2വിന്റെ മാർക്കുകൂടി പരിഗണിക്കുന്നു, അത്കൊണ്ട് CBSE ക്കാർക്ക് എന്താണ് ബുദ്ധിമുട്ട്? അവർക്കിത് ദോഷം ചെയ്യുമോ? ഒന്ന് മനസ്സിലാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു.
    2) CBSE എടുത്ത കുട്ടികൽക്ക് entrace ന്റെ മാർക്ക് നോക്കാതെ പ്രൊഫഷണൽ കോഴ്സുകൽക്ക് ചേരാൻ പറ്റുമോ?

    എന്റെ ചില അഭിപ്രായങ്ങൾ,
    എന്തിനാണ് നമ്മൾ കുട്ടികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേർതിരിക്കുന്നത് എല്ലാം നമ്മുടെ മക്കൾ, പാവപ്പെട്ടവൻ ഡോക്ടറായാലും പണക്കാരൻ ഡോക്ടറാലും ചികിത്സിക്കുന്നത് നമ്മെ തന്നെയല്ലെ? നമ്മുടെ നാട്ടിൽ കൂടുതൽ പ്രൊഫഷനുകളുണ്ടാവുന്നത് നമ്മുടെ നാടിന്ന് ഗുണംചെയ്യില്ലേ?
    പ്രൊഫഷണൽ കോഴ്സുകൽക്ക് +2വിന്റെ മാത്രം മാർക്ക് പരിഗണിക്കുന്ന ഒരുകാലം വരണമെന്നാണ് എന്റെ ആഗ്രഹം (ഞാൻ മന്തിയാവട്ടെ)

    മറുപടിഇല്ലാതാക്കൂ
  26. നന്ദന,
    cbse യുടെ +2 മാര്‍ക്ക് പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് പരിഗണിക്കാതിരിക്കില്ല. ഇപ്പോള്‍ തന്നെ cbse 10 ആം ക്ലാസിന്റെ മാര്‍ക്ക് + 2 പ്രവെശനത്തിനു പരിഗണിക്കുന്നുണ്ടല്ലോ. അത് കൂടി പരിഗണിച്ചു കൊണ്ടായിരിക്കും പ്രൊഫഷനല്‍ പ്രവെശനത്തിനു ഇന്‍ഡക്സ്‌ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കുക. ശാസ്ത്രം, ഗണിതം ഇവയെല്ലാം ഇപ്പോള്‍ രണ്ടിടത്തും ncert പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്‌.
    ഇവിടെ വിഷയം അതൊന്നുമല്ല. cbse/ state, പാവപ്പെട്ടവന്‍ / പണക്കാരന്‍ എന്നിങ്ങനെയുള്ള വിവേചനങ്ങള്‍ ഒരു ക്ലാസ് മുറിയിലും ഉണ്ടാകില്ല. ( നയപരമായ ചില ചര്‍ച്ചകള്‍ വരുമ്പോള്‍ ചില കാര്യങ്ങള്‍ ഇഴകീറി അവതരിപ്പിക്കേണ്ടി വരും എന്നുമാത്രം.) കേരള ഗവ. നടത്തുന്ന പത്താം തരാം റിസള്‍ട്ട് വന്നു ആഴ്ചകള്‍ കഴിഞ്ഞാണ് cbse 10 ആം ക്ലാസിന്റെ റിസള്‍ട്ട് വന്നത്. ഏകജാലകം എന്ന അന്താരാഷ്ട്ര തലത്തില്‍ തന്നെ സമ്മാനിതമായ ഒരു പ്രക്രിയ വഴിയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പ്ലസ് വണ്‍ പ്രവേശനം നടക്കാറ്. മുന്‍ വര്‍ഷങ്ങളില്‍ ഈ പ്രക്രിയ അനിശ്ചിതമായി നീണ്ടത് കൊണ്ട് കുട്ടികളും, രക്ഷകര്‍ത്താക്കളും, അധ്യാപകരും ഏറെ ബുദ്ധിമുട്ടിയിരുന്നു. പ്ലസ് വണ്ണിനു പോലും പൊതു പരീക്ഷയുമുണ്ട് എന്നും ഓര്‍ക്കണം. ഇക്കാര്യങ്ങളെക്കുറിച്ചോക്കെ ആലോചിച്ചു നോക്കുമ്പോള്‍ പ്രവേശന പ്രക്രിയ കഴിയും വേഗം തുടങ്ങുകയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണമെന്ന് ആരും ആശിക്കും. നാല് അലോട്ട് മെന്റുകള്‍ക്ക്‌ ശേഷം വരുന്ന ഒഴിവുകളില്‍ cbse ക്കാര്‍ക്ക് ചേരുകയും ചെയ്യാം.കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള പരാതികാരനമാണ് മിക്ക രക്ഷിതാക്കളും cbse തേടിപ്പോയത്. അവര്‍ക്ക് നല്ല രീതിയില്‍ തന്നെ മികച്ച cbse സ്കൂളില്‍ ഹയര്‍ സെക്കന്ററിക്കും പഠിക്കാമല്ലോ. എല്ലായ്പ്പോഴും പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ കാത്തിരിപ്പുകാരായി തുടരണമോ എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2010, ജൂൺ 23 7:01 PM

    "പിന്നെ താങ്കള്‍ വിചാരിക്കും പോലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ചുമ്മാ പണം കിട്ടുന്ന ഏര്‍പ്പാട് അല്ല.."

    ആരു വിചാരിച്ചു എന്നാണു ചേട്ടാ... “പണം മോഹിച്ചു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാന്‍ പഠിക്കുന്നു“ എന്നു പ്രൊഫൈലില്‍ എഴുതിയിരിക്കുന്ന താങ്ങളോ അതോ ഞാനോ...

    ഡിഗ്രിയും പിജീ യുമുള്ള സര്‍ക്കാര്‍ അധ്യാപകര്‍ നന്നായി പഠിപ്പിച്ചിരുന്നെങ്കില്‍ ഇവിടെ സ്വകാര്യ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഉണ്ടാവില്ലായിരുന്നു എന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ വിഷമമായിരിക്കും. സാരമില്ല സ്കൂളില്‍ വിടാന്‍ പ്രായമുള്ള കുട്ടികള്‍ ഉണ്ടാകുമ്മ്പോള്‍ മറിക്കൊള്ളും.

    മറുപടിഇല്ലാതാക്കൂ
  28. വളരെ നന്ദി പ്രേമന്‍ മാഷ്‌

    മറുപടിഇല്ലാതാക്കൂ
  29. പ്രിയ അജ്ഞാത സുഹൃത്തേ,

    "ആരു വിചാരിച്ചു എന്നാണു ചേട്ടാ... പണം മോഹിച്ചു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാന്‍ പഠിക്കുന്നു എന്നു പ്രൊഫൈലില്‍ എഴുതിയിരിക്കുന്ന താങ്ങളോ അതോ ഞാനോ... " തീര്‍ച്ചയായും നിങ്ങള്‍ തന്നെ

    because, ഇതിനുള്ള മറുപടി ഞാന്‍ മുന്‍പേ പോസ്റ്റ്‌ ചെയ്തിരുന്നു "പണം മോഹിച്ച് എന്നു പറഞ്ഞാല്‍ പണക്കാരന്‍ ആവാന്‍ എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. എന്‍റെ അന്നത്തിനുള്ള വക എന്നേ mean ചെയ്തുള്ളൂ...."

    പിന്നെ സത്യങ്ങള്‍ അന്ഗീകരിക്കാന്‍ ഒരു മടിയും ഇല്ല പക്ഷെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ സമ്മതിച്ചു തരാന്‍ സ്വല്‍പ്പം മടി ഉണ്ട് താനും

    സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠന നിലവാരം മോശം ആയതിനാലാണ് ഇവിടെ സ്വകാര്യ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഉണ്ടായതെന്ന വാദം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കലല്ലേ സുഹൃത്തേ... അഥവാ ഇനി അങ്ങിനെ ആണെങ്കില്‍ തന്നെ പിടിച്ചതിനേക്കാള്‍ വലുതാണ്‌ അളയില്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക...

    രാഷ്ട്രീയക്കാരുടെ അഴിമതി വര്‍ധിച്ചു വരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഇനി മുതല്‍ പട്ടാള ഭരണം മതി എന്നോ മറ്റോ പറയും പോലെ തോന്നുന്നു മേല്‍ പറഞ്ഞ വാദം...

    പിന്നെ സ്കൂളില്‍ വിടാന്‍ പ്രായമായ കുട്ടികള്‍ ഉണ്ടാവുമ്പോള്‍ തീര്‍ച്ചയായും മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഉള്ള, പഠന നിലവാരം ഉള്ള ഒരു ഗവണ്മെന്റ് സ്കൂളില്‍ തന്നെ ആവും അവര്‍ പഠിക്കുക...

    മറുപടിഇല്ലാതാക്കൂ