2010, മേയ് 8, ശനിയാഴ്‌ച

മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം


ഏറ്റവും മികച്ച കംപ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസവകുപ്പിന്റെ അവാര്‍ഡ് ലഭിച്ച സ്‌കൂളില്‍ ഒരു പഠനവുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നു. അതിന്റെ ഭാഗമായി ഒരു ചെറിയ സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പ്രതികരണം രേഖപ്പെടുത്തണം. മികച്ചതായി കണ്ടെത്തിയ ലാബിനെക്കുറിച്ച് സ്‌കൂള്‍ അധികാരികളുടെ അഭിമാനത്തിന്റെ പുറത്തേറി അവിടെയെത്തിയപ്പോള്‍ ഒറ്റ സിസ്റ്റത്തിലും സി.ഡി. ഡ്രൈവ് ഇല്ല. സര്‍വര്‍ കേടായിക്കിടക്കുന്നു. ലാന്‍ ഇല്ല. ഇന്റര്‍നെറ്റ് ഇല്ല. ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രത്യേകമായുള്ള ലാബില്‍ ചെന്ന് കാര്യങ്ങള്‍ ഒരുവിധം ഒപ്പിച്ചു. അടുത്ത വര്‍ഷം ആ വിഷയത്തില്‍ ചെയ്യേണ്ടുന്ന നിര്‍ദേശങ്ങള്‍ ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് അവിടെയുള്ള കംപ്യൂട്ടര്‍ അദ്ധ്യാപകനെ അറിയിച്ചപ്പോള്‍  അദ്ദേഹത്തിന് ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റ് എങ്ങനെ തുറക്കണമെന്ന് പോലും അറിയില്ല. ഇന്റര്‍നെറ്റില്‍നിന്ന് എങ്ങനെ വിവരം ശേഖരിക്കും എന്നതിനെക്കുറിച്ച് പി.ടി.എ നിയമിച്ച മൂന്നോളം ലാബ് അസിസ്റ്റന്റുമാര്‍ക്കും വിവരം കഷ്ടി. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കി ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴത്തെ സ്ഥിതി ഇതാണ്!
മികച്ച രീതിയില്‍ ഐ.സി.ടി പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കിയതിനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടിയത് കേരളമാണ്. ഐ.ടി. പ്രേമികളായ  മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളെ കടത്തിവെട്ടി കംപ്യൂട്ടറിനോട് അത്ര പഥ്യമൊന്നുമില്ലാത്ത ഇടതുപക്ഷസര്‍ക്കാറിനുതന്നെ രണ്ടുതവണയും പുരസ്‌കാരം ലഭിച്ചതില്‍ ഒരു വിരുദ്ധോക്തിയുടെ രുചിയുണ്ട്. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ പഠനം നടപ്പാക്കിയതിനുള്ള ട്രോഫി ഷോകേസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വയംവിമര്‍ശനപരമായി നമ്മളേറ്റെടുക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കാനാരംഭിച്ച് വര്‍ഷം ഏഴുകഴിഞ്ഞെങ്കിലും ഐ.ടി. പഠനത്തിന്റെ ലക്ഷ്യത്തേയും മാര്‍ഗത്തെയും സംബന്ധിച്ച് ഉറച്ചൊരു തീര്‍പ്പിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? എന്താണ് പഠിപ്പിക്കേണ്ടത് അത് എങ്ങനെയാവണം ആര്‍ജിച്ച ശേഷികള്‍ വിലയിരുത്തേണ്ടതെങ്ങനെ, നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ എത്രമാത്രം കഴിഞ്ഞു, തുടര്‍പഠനത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ് എന്നിവ അവയില്‍ ചിലതാണ്.

2002-03 മുതലാണ് കേരളത്തില്‍ ഐ.ടി. വിദ്യാഭ്യാസം നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ ഉള്ളടക്കം തീരുമാനിച്ചതും അധ്യാപകപരിശീലനത്തിന്റെ മൊഡ്യൂള്‍ തയ്യാറാക്കിയതും ഇന്റല്‍ എന്ന ആഗോളകുത്തകകമ്പനിയാണ്. അന്നത്തെ അധ്യാപകപരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആര്‍ട് പേപ്പറില്‍ അച്ചടിച്ച് സ്‌പൈറല്‍ ബൈന്റ് ചെയ്ത് മനോഹരമാക്കിയ ഇന്റലിന്റെ കൈപ്പുസ്തകവും സിഡിയും ലഭിച്ചിരുന്നു. Teach more Earn more പദ്ധതി പ്രകാരം ലോകമെമ്പാടും അവര്‍ നടത്തിയ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഈ പരിശീലനങ്ങളെന്ന് പിന്നീട് തെളിഞ്ഞു. അധ്യാപകപരിശീലനത്തിനുള്ള ചെലവ് അവര്‍ വഹിക്കാമെന്ന് പറഞ്ഞത് സൗമനസ്യപൂര്‍വം നമ്മള്‍ തള്ളിക്കളഞ്ഞു. നമ്മുടെ നികുതിപ്പണംകൊണ്ട് അന്തസ്സായി നമ്മള്‍ അവരുണ്ടാക്കിയ മൊഡ്യൂള്‍ പഠിപ്പിച്ചു. ഇതിന്റെ കമ്മീഷനായി കോടികള്‍  കേരളത്തില്‍ പലര്‍ക്കുമായി നല്‍കിയതായി മൈക്രോസോഫ്റ്റിന്റെ വെബ് സൈറ്റില്‍ അവര്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു എന്ന് അന്നേ ചിലര്‍ പറഞ്ഞിരുന്നു. ആ മൊഡ്യൂളിലെ ഒരു പ്രധാനചര്‍ച്ചാമേഖല കോപിറൈറ്റ് നിയമം സംബന്ധിച്ചായിരുന്നു. ഒറിജിനല്‍ വേണം ഉപയോഗിക്കാന്‍ പകര്‍പ്പ് അങ്ങേയറ്റം കുറ്റകരം എന്ന ബോധം പുതിയ തലമുറയില്‍ ഉറപ്പിക്കാന്‍ അധ്യാപകരെയല്ലാതെ മറ്റാരെ കൂട്ടുപിടിക്കണം!!

ഒരു സുപ്രഭാതത്തില്‍ ഐ.ടി. എന്ന ഒരു വിഷയം കൂടെ ഹൈസ്‌കൂള്‍ സിലബസില്‍ കയറിപ്പറ്റി. കണക്കിന്റെയും സയന്‍സിന്റെയും പിര്യേഡുകള്‍ വെട്ടിച്ചുകരുക്കായാണ് ഈ പുതുക്കക്കാരന് ഇടമൊരുക്കിയത്. എസ്.എസ്.എല്‍.സി. പരീക്ഷക്കടക്കം ഐ.ടി. ഒരു വിഷയമായി പൊതുപരീക്ഷ നടത്തുമെന്ന ഭീഷണിയില്‍ ഞെട്ടിയ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ കാണം വിറ്റും ഐ.ടി. ലാബുകള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. പൊതുസമൂഹത്തില്‍ നിന്ന് ഒരു വിദ്യാലയത്തിന് ശേഖരിക്കാവുന്നതിന്റെ പരമാവധി തുക ഇതിനായി പിഴിഞ്ഞെടുത്തു. പല പി.ടി.എകളും ചിട്ടിനടത്തിപ്പുകാരുടെയും ലോട്ടറിനടത്തിപ്പുകാരുടെയും വേഷം കെട്ടി. പൊളിഞ്ഞുവീഴാറായ ക്ലാസ്മുറിയുള്ള സ്‌കൂളിലടക്കം പുത്തന്‍ കംപ്യൂട്ടര്‍ ലാബുകള്‍ ഉയര്‍ന്നു. ഉള്ള ക്ലാസ്മുറികളെത്തന്നെ കുറേക്കൂടി ചുരുക്കി, ലബോറട്ടറിയും ലൈബ്രറിയും എങ്ങോട്ടേക്കെങ്കിലും ഒതുക്കി താരപരിവേഷത്തോടെ ഐ.ടി. ഭീമന്‍ പ്രവേശിച്ചു. പൊടിപിടിച്ച മേപ്പുകള്‍ അടുക്കിവെക്കാന്‍ ഒരു റാക്ക്, ലബോറട്ടറിയില്‍ 10 ടെസ്റ്റ് ട്യൂബുകള്‍, ലൈബ്രറിയില്‍ ചില റഫറന്‍സ് പുസ്തകങ്ങള്‍ എന്നിത്യാദി ആവലാതികളുമായി പി.ടി.എയ്ക്കു മുമ്പില്‍ കുമ്പിട്ടുനിന്ന അധ്യാപകരെ അപകര്‍ഷതയാല്‍ ലജ്ജിപ്പിച്ചുകൊണ്ട്, ഇന്റലിന്റെ പുത്തന്‍ പ്രൊസസറും മദര്‍ബോര്‍ഡും ഉള്ള തിളങ്ങുന്ന കംപ്യൂട്ടറുകള്‍ ചുവപ്പുപരവതാനിയിലൂടെ അടിവെച്ചുനീങ്ങി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 98 എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും രോമാഞ്ചം കൊണ്ടു. തങ്ങളുടെ കുഞ്ഞുങ്ങളും നാളെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരും വിദഗ്ദ്ധരും ആകുന്നത് അവര്‍ സ്വപ്നം കണ്ടു!

പി.ജി.ഡി.സി.എ. കഴിഞ്ഞ നാട്ടിലെ കുറച്ച് ചെറുപ്പക്കാര്‍ക്ക് പറയാനൊരു തൊഴിലായി. കംപ്യൂട്ടര്‍ മാഷ് / ടീച്ചര്‍. ഉടന്‍ വരുന്നു അടുത്ത ഉത്തരവ്. എം.എസ്. ആഫീസ് പഠിക്കാന്‍ ഒരു കുട്ടി വര്‍ഷം 250 രൂപ ഫീസ് നല്കണം! സൗജന്യമെന്ന് നാം അഹങ്കരിച്ചിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസം ഒറ്റയടിക്ക് പതിറ്റാണ്ടുകള്‍ പിന്നോട്ടുപോയി; ട്യൂഷന്‍ ഫീസിന്റെ കറുത്ത ദിനങ്ങളിലേക്ക്. ആരും ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഐ.ടി. ഭ്രാന്ത് പടര്‍ന്നുപിടിച്ച മധ്യവര്‍ഗകേരളത്തിന് അതൊരു പ്രശ്‌നമേയായില്ല. സ്‌കൂളില്‍ അന്നുണ്ടായിരുന്ന അഞ്ചോ ആറോ കംപ്യൂട്ടറിനു മുന്നില്‍ നാലും  അഞ്ചും കുട്ടികള്‍ തിങ്ങിയിരുന്നു. രണ്ട് പിര്യേഡ് വീതം ഒരു വര്‍ഷം മുഴുവനിരുന്നിട്ടും ഒരു കുട്ടിക്ക് 20 മണിക്കൂര്‍ പോലും മൗസ് കയ്യില്‍ കിട്ടിയില്ല. ഏത് കഴുത്തറുപ്പന്‍ കംപ്യൂട്ടര്‍ സെന്ററിലും 250 രൂപയ്ക്ക് ഇതിലും മികച്ച പരിശീലനം ലഭിക്കുമെന്നത് ഉറപ്പാണല്ലോ. കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസത്തിന്റെ ആദ്യ എപ്പിസോഡ് ഇപ്രകാരമായിരുന്നു.

1997 മുതല്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിവരുന്ന പാഠ്യപദ്ധതി പരിഷ്‌കരണവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഐ.ടി. പഠനം മുന്നോട്ടുപോയത്. എങ്ങനെ ഐ.ടിയുടെ സാധ്യതകളെ കരിക്കുലവുമായി ബന്ധിപ്പിക്കാം എന്നതിനെ സംബന്ധിച്ച ഗൗരവത്തിലുള്ള ആലോചനകള്‍ എവിടെയുമുണ്ടായില്ല. ഒരു പാഠ്യപദ്ധതിപരിഷ്‌കരണത്തിനു പിന്നിലുള്ള സിദ്ധാന്തങ്ങളിലുള്ള വിശ്വാസമല്ല, കേരളീയന്റെ പൊങ്ങച്ചത്തെ തലോടുമ്പോഴുള്ള സീല്‍ക്കാരങ്ങളാണ് നാളത്തെ വോട്ടാവുക എന്നറിയാത്തവരല്ലല്ലോ ഭരണക്കാര്‍. എന്തുതന്നെയായാലും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായും നിറവേറി. ലോകത്തൊരു കരാജ്യത്തും ചെലവായതിലോക്കാളുമധികം പ്രൊസസറുകളും മദര്‍ ബോഡുകളും സോഫ്റ്റ് വെയറുകളും അവര്‍ക്ക് ചെറിയൊരു കാലയളവില്‍ ഈ കൊച്ചുകേരളത്തില്‍ വിറ്റഴിക്കാനായി. വിദേശത്തും സ്വദേശത്തുമുള്ള മറ്റ് കുത്തകകള്‍ക്കും കച്ചവടം മോശമായില്ല. ക്രമേണ വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ല എന്നു പറയുന്നത് പത്താം തരത്തിലെ കുട്ടികള്‍ക്കും, സ്റ്റാറ്റസിനെ എല്ലാത്തിലും ഉപരിയായിക്കാണുന്ന മധ്യവര്‍ഗത്തിനും കുറച്ചിലായി.

ഐ.ടി. പ്രത്യേക വിഷയമായി പഠിക്കുന്നതിനും അതിനായി പ്രത്യേകം ടെക്സ്റ്റുകള്‍, പരീക്ഷകള്‍, എന്നിവ ഏര്‍പ്പെടുത്തുന്നതിനും എതിരെ അപ്പോഴേക്കും അക്കാദമിക തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെ ഗുണപരമായ ഒരു മാറ്റമുണ്ടായത് മൈക്രോസോഫ്റ്റില്‍ നിന്നും ലിനക്‌സിലേക്കുള്ള ചുവടുവെയ്പായിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനമാണ് ഇതിനായി ഉഷ്ണിച്ചത്. ലോകത്തില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ് വേറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിയതിനുള്ള പുരസ്‌കാരം കകേരളത്തിലെ ഐ.ടി. അറ്റ് സ്‌കൂള്‍ പ്രജക്റ്റ് നേടിയെടുത്തു. എന്നാല്‍ 200 മാസ്റ്റര്‍ട്രയെനികളിലൂടെയും 5600 സ്‌കൂള്‍തല ഐ.ടി. കോഡിനേറ്റര്‍മാരിലൂടെയും കേരളത്തിലെ 2644 സ്‌കൂളുകളിലെ 4776306 കുട്ടികള്‍ക്കും 176569 അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ചുമതലയേറ്റിരുന്ന ഈ സ്ഥാപനം “ചില പ്രാഥമിക കംപ്യൂട്ടര്‍ നൈപുണികള്‍ക്കും ക്ലറിക്കല്‍ ജോലി ചെയ്യുന്നതിനുള്ള നൈപുണികള്‍ക്കും അപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ല” എന്നാണ് ഇതേക്കുറിച്ച് പഠിച്ച അക്കാദമിക സംഘം കണ്ടെത്തിയത്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് പേജ്. 86) വിവിധ വിഷയങ്ങളുടെ പഠനവുമായി ഉദ്ഗ്രഥനം ചെയ്തുകൊണ്ടാണ് ഐ.ടി. നൈപുണികള്‍ സ്വായത്തമാക്കേണ്ടതെന്ന ഏട്ടിലെ പശു അവിടെത്തന്നെ കിടന്നു.

ഹൈസ്‌കൂള്‍ തലത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും പല തവണയായി കോടാനുകോടികള്‍ ചെലവഴിച്ച് പരിശീലനം നല്‍കിയിരുന്നു. എത്ര അധ്യാപകരെ തന്റെ വിഷയം കൈകാര്യം ചെയ്യാനുള്ള ഒരു ഐ.ടി. ടൂള്‍ വികസിപ്പിക്കാന്‍ പ്രാപ്തരാക്കി? എത്ര പേരെ ആത്മവിശ്വാസത്തോടെ കുട്ടികളോട് ഏതെങ്കിലും ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഒരു പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിവുള്ളവരാക്കി? എത്ര ഉത്തരവുകള്‍ നല്‍കി പിന്‍വലിച്ചാലും പി.ടി.എകള്‍ ഏര്‍പ്പെടുത്തിയ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ തന്നെ ഇന്നും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഐ.ടി. ഫീസിനു പകരം പി.ടി.എ ഫണ്ട് എന്ന പേരിലാണ് കുട്ടികളോട് ഇടയ്ക്കിടെ കാശുപിരിക്കുന്നത് എന്നുമാത്രം. കംപ്യൂട്ടര്‍ പരിജ്ഞാനമെന്ന പുതിയ ബ്രാഹ്മണ്യത്തിന് ദക്ഷിണവെക്കാന്‍ ആര്‍ക്കാണ് മടി?

മറ്റൊരു വിഷയത്തിന്റെ പരിശീലനത്തിനും വിനിമയത്തിനും ഇത്ര വിപുലമായ സംവിധാനമോ സാമ്പത്തികപിന്തുണയോ ഉണ്ടായിട്ടുണ്ടോ? 200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അധ്യാപകരെന്ന നിലയിലുള്ള മുഴുവന്‍ ശമ്പളത്തിനും ആനുകൂല്യത്തിനും പുറമെ പരിശീലനത്തിന്റെ പ്രതിഫലവും പറ്റി 7 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും (പത്തിരുപതു കോടി രൂപയെങ്കിലും ചുരുങ്ങിയത് സര്‍ക്കാറിന് ഈയിനത്തില്‍ മാത്രം ചെലവു വന്നിട്ടുണ്ടാവും.) പത്ത് ശതമാനത്തെപ്പോലും ഒന്ന് നേരാംവണ്ണം മൗസ് അനക്കാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. ചില ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍  പരിചയപ്പെടല്‍, ഇന്റര്‍നെറ്റില്‍നിന്നുള്ള ബ്രൗസിങിന് രണ്ടോ മൂന്നോ മണിക്കൂര്‍- ഇത്രമാത്രമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ( ലിനക്സിലും ചില വിഷയസോഫ്റ്റ്വെയറിലും ഇപ്പോള്‍ പരിശീനം നല്‍കി വരുന്നത് കാണാതിരിക്കുന്നില്ല ). എന്തിന് താന്‍ ഐ.ടി. പരിശീലനം നേടണം, അതിന്റെ സാധ്യതകള്‍ അക്കാദമിക തലത്തിലും ക്ലാസ്മാനേജ്‌മെന്റ് തലത്തിലും തനിക്ക് എങ്ങനെ സഹായകമാകും, തന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ സാധ്യതകള്‍/കണ്ടന്റുകള്‍ ലഭ്യമാണ്, താന്‍ കണ്ടെത്തിയവ/നിര്‍മിച്ചവ എങ്ങനെ പങ്കുവെയ്ക്കാം..... ഇത്തരത്തിലുള്ള ഉള്ളില്‍ത്തൊടുന്ന ഒന്നും പരിശീലനത്തിലില്ല. സ്വന്തം മനസ്സില്‍ നിന്നുള്ള പ്രേരണയാല്‍ മൗസില്‍ ഒന്ന് തൊടാന്‍ പ്രചോദിപ്പിക്കുന്ന ഒന്നും പരിശീലനത്തിന്റെ സര്‍വേനമ്പറില്‍ ഇല്ല. അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി എന്ന പോലെ ഞാനും കംപ്യൂട്ടര്‍ പഠിച്ചിട്ടുണ്ട്, ഇന്റര്‍നെറ്റ്, പവര്‍ പോയിന്റ് തുടങ്ങിയ ചില വാക്കുകളൊക്കെ കേട്ടിട്ടുണ്ട് എന്ന് ഉഷാറായി തല കുലുക്കാനല്ലാതെ മിക്കവരും ഐ.ടി. ലാബിന്റെ പടി കടക്കാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. തന്റെ അല്പജ്ഞാനത്തിന്റെ അഹങ്കാരത്താല്‍ മറ്റുള്ളവരെ കംപ്യൂട്ടര്‍ ലാബില്‍ കയറ്റാന്‍ കൂട്ടാക്കാത്ത സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

എട്ടാംക്ലാസുവരെയുള്ള മറ്റെല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങള്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പരിഷ്‌കരിക്കപ്പെട്ടു. ഒന്‍പതാം തരത്തിലെ പുസ്തകങ്ങള്‍ ഈ വര്‍ഷം മാറും. ഇതിലും ഒരു അനക്കമില്ലാത്തത് ഐ.ടിക്കു മാത്രം. അവിടെയിപ്പോഴും പഴയ പുസ്തകം തന്നെ! ഐ.ടി. പഠനരീതി, വിലയിരുത്തല്‍ എന്നിവയില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്ന കെ.സി.എഫ്. ചില താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നത് കൊണ്ടാവുമോ അതിലെ നിര്‍ദേശങ്ങള്‍ക്ക് ഒരു വിഭാഗം മാത്രം മുഖം തിരിക്കുന്നത്?

പത്താം ക്ലാസ് വരെ സ്വതന്ത്ര സോഫ്‌റ്റ്വേറില്‍ നല്‍കുന്ന പരിശീലനം അവിടെ അവസാനിക്കുന്നു. ഹയര്‍സെക്കന്ററി മേഖലയിലെ കംപ്യൂട്ടര്‍ പഠനം അടിമുടി മൈക്രോസോഫ്റ്റ് മയമാണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേ അവിടെയിറങ്ങുന്ന സോഫ്റ്റ് വേറുകള്‍ പ്രവര്‍ത്തിക്കൂ. പരീക്ഷാസംബനമ്ധമായി, നിരന്തമൂല്യനിര്‍ണയ ഫലങ്ങള്‍ രേഖപ്പെടുത്തലിനായി, വിദ്യാര്‍ത്ഥി-അധ്യാപക വിശദാംശങ്ങള്‍ നല്‍കുന്നതിനായി, ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സോഫ്റ്റ് വേറുകളെല്ലാം വിന്‍ഡോസിലേ പ്രവര്‍ത്തിക്കൂ. പ്ലസ് റ്റു ക്ലാസുകളിലെ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സിലബസ് മൊത്തം വിന്‍ഡോസ് അധിഷ്ഠിതം. പത്താം ക്ലാസ് വരെ തുടക്കമെങ്കിലുമിട്ട ഓപ്പണ്‍ സോഫ്റ്റ് വേറുകളില്‍ കൂടുതല്‍ അവഗാഹമുണ്ടാക്കുന്നതിന് പകരം മൈക്രോസോഫ്റ്റിന്റെ ആലയിലേക്കുതന്നെ ഈ കുട്ടികളെ തെളിക്കേണ്ടതുണ്ടോ എന്ന ചോദ്യം എങ്ങുനിന്നുമുണ്ടായില്ല.

പുതിയ പാഠപുസ്തകങ്ങള്‍ എത്ര മനോഹരമായി ഐ.സി.ടി. സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വിനിമയം ചെയ്യാം. പാഠവും വിനിമയതന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍തന്നെ ഐ.സി.ടി. സാധ്യതകളെ സമര്‍ത്ഥമായി ലിങ്ക് ചെയ്യുകയും ഒരു ഐ.സി.ടി. കണ്ടന്റുകൂടി സപ്പോര്‍ട്ടായി നല്‍കുകയും ചെയ്താല്‍ അത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമായിരുന്നു. പാഠപുസ്തകമെഴുതുന്നവര്‍ക്ക് ഐ.സി.ടി. സാധ്യകള്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല. ഐ.ടി. വിദഗ്ദ്ധര്‍ക്ക് ബോധനശാസ്ത്രവും അതത് വിഷയ പരിജ്ഞാനവും കഷ്ടി. വ്യത്യസ്ത തുരുത്തുകളായി നില്‍ക്കുന്ന വിദ്യാഭ്യാസവകുപ്പിനുകീഴിലെ ഘടകങ്ങളെത്തന്നെ ഒത്തൊരുമിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് മൊത്തം സിസ്റ്റത്തെ  നവീകരിക്കാനും ഏകോപിപ്പിക്കാനും എങ്ങനെ കഴിയും?

സര്‍ക്കാര്‍ ഈ മേഖലയ്ക്കായി ചെലവഴിച്ചിട്ടുള്ള കോടാനുകോടികളുടെ കണക്ക് ആരുടെയും കണ്ണുതള്ളിക്കുന്നതാണ്. പരിശീലനത്തിനൊഴുക്കിയ കോടികള്‍ക്ക് പുറമേ ശതകോടികളുടെ വാങ്ങലുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. സ്‌കൂളുകള്‍ക്കാവശ്യമുള്ള കംപ്യൂട്ടറുകള്‍ക്കും, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ കാമറ, വീഡിയോ കാമറ, ലാപ്‌ടോപ്പുകള്‍ തുടങ്ങി എല്‍.സി.ഡി. പ്രോജക്റ്ററുകള്‍ വരെ ഇന്ന് നിര്‍ലോഭമായി സ്‌കൂളുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. എല്ലാം കേന്ദ്രീകൃത വാങ്ങലുകള്‍ വഴി. കേരളത്തിലെ മുഴുവന്‍ അധ്യാപകരര്‍ക്കും ലാപ്ടോപുകള്‍ നല്‍കാനുള്ള പദ്ധതി അണിയറയില്‍ തയ്യാറായി വരുന്നത്രെ! എല്ലാ സ്‌കൂളുകളിലും രണ്ട് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് (ഹയര്‍സെക്കന്ററിക്കും ഹൈസ്‌കൂളിനും വെവ്വേറെ! രണ്ടും അണ്‍ലിമിറ്റഡ്!) കണക് ഷനാണ് നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ എത്ര അധ്യാപകര്‍ അതില്‍ ഒരു ശതമാനം സൗകര്യമെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ആരാണ് പരിശോധിക്കുക? കിട്ടിയ സാധനങ്ങള്‍ അതേ പോലെ സൂക്ഷിച്ച് എന്റെ പെന്‍ഷന്‍ വരെ നിങ്ങള്‍ ഒന്നും ഉപയോഗിച്ച് കേടുവരുത്തരുതെന്ന്, അഥവാ ഒരാള്‍ തയ്യാറായാല്‍ ഹെഡ്മാസ്റ്റര്‍/ഹെഡിമിസ്ട്രസ് താഴ്മയായി അപേക്ഷിക്കും. ഇങ്ങനെ രണ്ട് പ്രധാനാധ്യാപകര്‍ റിട്ടയരാകുമ്പോഴേക്കും കിട്ടിയ ലാപ്‌ടോപ്പും പ്രോജക്റ്ററും ഒരു വഴിക്കായിട്ടുണ്ടാകും.

ഐ.ടി. അറ്റ് സ്‌കൂള്‍ ഇന്ന് ഒരു പ്രോജക്റ്റ് എന്നതിലുപരി വിദ്യാഭ്യാസവകുപ്പിലെ പ്രധാനപ്പെട്ട ഒരു മേഖലയായിരിക്കുകയാണ്. തീര്‍ച്ചയായും പല സംസ്ഥാനങ്ങളും തികച്ചും സ്വകാര്യഏജന്‍സികളെ ഏല്‍പിച്ച് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ എത്രയോ ഭേദമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ തലമുറ വളര്‍ന്നു വരുന്നതോടെ കേരളത്തില്‍ എന്തായാലും ശക്തമാകും. സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി നല്‍കുന്നതിനും (പാഠപുസ്തകം തയ്യാറാക്കുന്ന എസ്.സി.ഇ.ആര്‍.ടിക്കു തന്നെ നിഷ്പ്രയാസം അത് അവരുടെ വെബ്‌സൈറ്റില്‍ നല്‍കാവുന്നതേയുള്ളൂ), യുവജനോത്സവത്തിനും അധ്യാപക സ്ഥലം മാറ്റത്തിനും ഉച്ചക്കഞ്ഞി വിതരണത്തിനും മറ്റും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും ( അതിനൊക്കെ സര്‍ക്കാരിനു സി ഡിറ്റ് പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടല്ലോ )  അപ്പുറത്തേക്ക്  സാര്‍ത്ഥകമായി എത്രയോ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഐ.ടി. അറ്റ് സ്‌കൂളിന് കഴിയേണ്ടതുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഒരു കുഞ്ഞിനു പോലും എങ്ങിനെ പുതിയ ലോകത്തിന്റെ അറിവും അനുഭവവും നല്‍കാന്‍ ഈ വിജ്ഞാന ശാഖയെ എത്തിക്കാനും അതില്‍ പ്രയോഗികാനുഭവം നല്‍കാനും കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്. സ്വന്തമായി ഒരു വിദ്യാഭ്യാസ ചാനല്‍ തന്നെയുള്ളപ്പോള്‍ ഈ മേഖലയില്‍ അതിശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിന് ആദ്യം വേണ്ടത് ആര് ആരോട് നിര്‍ദേശിക്കും, ആരാണ് മുകളില്‍ എന്നിത്യാദി ശങ്കവെടിഞ്ഞ് സൗകര്യങ്ങളുടെയും ആശയങ്ങളുടെയും പങ്കുവെക്കല്‍ വിദ്യാഭ്യാസമേഖലിയിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍ ഉണ്ടാവുകയാണ്. DPI, SCERT, HSE, IT @ School, SSA, QIP, SIET, SIEMAT തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് തലസ്ഥാനത്ത് ഒന്നോ രണ്ടോ കിലോമീറ്ററിനകത്താണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള കാഴ്ചപ്പാടിന്റെയും ഈഗോയുടെയും അകലം നൂറ്റാണ്ടുകളുടേതും. 
അധികാരത്തെക്കുറിച്ചുള്ള മൂപ്പിളമത്തര്‍ക്കം തീരുവരെ ഇതൊക്കെ ഇങ്ങിനെയെങ്കിലും ഒന്ന് നടന്നുപോയാല്‍ മതിയായിരുന്നു എന്നു പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാന്‍!

65 അഭിപ്രായങ്ങൾ:

  1. അധികാരത്തെക്കുറിച്ചുള്ള മൂപ്പിളമത്തര്‍ക്കം തീരുവരെ ഇതൊക്കെ ഇങ്ങിനെയെങ്കിലും ഒന്ന് നടന്നുപോയാല്‍ മതിയായിരുന്നു എന്നു പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാന്‍!

    മറുപടിഇല്ലാതാക്കൂ
  2. ഐ ടി യില്‍ തോട്ടുകളിക്കല്ലേ ചൊറിയും. പിന്നെ DPI ,qip , scert ,ssa കാലാക്കാലാമായി ചെയ്തുവരുന്ന മഹത്തായ "സേവനങ്ങളെ" പരിഹസിക്കുന്നോ വെറും ഒരു HSST . അടങ്ങി ഒരിടത്ത് ഇരുന്നോളണം. ഇല്ലേല്‍ ഞങ്ങള്‍ കണ്ട പണി ചെയ്യും. ഹല്ലാ പിന്നെ !!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  3. പ്രശ്‌നം ഐ.ടി യുടേതല്ല മാഷേ. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ എല്ലാ ഘടകങ്ങളിലുള്ള നിലപാടില്ലായ്‌മയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്‌.
    എന്തിന്‌ എങ്ങനെ ഐടി പഠനം എന്ന വളരെ ഭംഗിയായി കണ്ടെത്തുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ ചെയ്യുന്നതെല്ലാം അതിന്‌ വിപരീതമെന്നു മാത്രം.
    മൂപ്പിളത്തര്‍ക്കവും, തൊഴുത്തില്‍ക്കുത്തുമെല്ലാം നമ്മുടെ വിദ്യാഭ്യാസ മേഖലയെ കാലങ്ങളായി ഗ്രസിച്ചിരിക്കുന്ന ദര്‍ശന രാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  4. വളരെ വസ്തുതാപരമായി നമ്മുടെ കംബ്യൂട്ടര്‍ ദുരന്തത്തെ നിരീക്ഷിക്കുന്ന ലേഖനം. പുതിയ അറിവുകളോടുള്ള ഭയവും സശയവും വച്ചുപുലര്‍ത്തുന്ന
    ദുരഭിമാനികളായ പ്രാകൃത സമൂഹത്തിന്റെ എല്ലാ ലക്ഷണവും വിഢിത്തങ്ങളും
    ഒത്തുചേര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസത്തേയും രാഷ്ട്രീയത്തേയും സമൂഹത്തിന്റെ
    പ്രതീക്ഷയായി മനസ്സിലാക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ലേഖനം.
    മഹനീയമായ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!!

    മറുപടിഇല്ലാതാക്കൂ
  5. ചിത്രകാരൻ വഴി ഇവിടെവന്നു.വായിച്ചു. എന്തു പറയാൻ...?

    മറുപടിഇല്ലാതാക്കൂ
  6. പ്രസക്തമായ ലേഖനം മിസ് ചെയ്യിക്കാതെ ഇവിടെത്തിച്ച ചിത്രകാരന് നന്ദി. എത്ര കുറ്റകരമായ അലം‌ഭാവത്തോടെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസരം‌ഗത്തെ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്. കുത്തകകളും ഉദ്യോഗസ്ഥദുഷ്‌പ്രഭുക്കളും രാഷ്ട്രീയക്കാരും വിദ്യാഭ്യാസക്കച്ചവടക്കാരും എല്ലാവരും ചേര്‍ന്ന് ചോരയും നീരും ഊറ്റിക്കുടിച്ചശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി എന്താണ് ശേഷിക്കുന്നത്? പ്രേമന്‍ മാഷിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. ഞാനും നന്ദി പറയുന്നു ചിത്രകാരാ, ബ്ലോഗിലെ വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ക്ക് ഉടമയായ താങ്കള്‍ ഇവിടെ വരികയും മറ്റുള്ളവരെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന്. ഒപ്പം ചാര്‍വാകന്‍, ബിനോയ്‌, ജോഷി, ശ്രീഹരി, അയനം, ഷാനി തുടങ്ങിയവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. ഈ ഐറ്റി@സ്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുറെ സി പി എം പോഷണ സന്നദ്ധസംഘടനകളുമുണ്ടല്ലോ. ഇവരില്‍ ചിലരൊക്കെ ലിനക്സ് പ്രാദേശികവത്കരണവും മറ്റും പറഞ്ഞ് വിക്കിയും അല്ലാത്തതുമായ വെബ്സൈറ്റുകളൊക്കെ നടത്തുന്നുമുണ്ട്. എല്ലാം മൈക്രോസോഫ്റ്റ് മയം എന്നത് എല്ലായിടത്തെയും സ്ഥിതിയാണോ? കുറെ വിദ്യാലയവിക്കികളൊക്കെ പടച്ചിട്ടില്ലേ? കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുണ്ടോ? അറിയാന്‍ താത്പര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. കുറ്റമറ്റതായി ചെയ്യുന്നതിനേക്കാള്‍ എങ്ങിനെ കുറ്റകരമാക്കാം എന്ന പരീക്ഷണമാണല്ലോ ഇവിടെ നടക്കുന്നത് .അധികൃതരുടെ അലംഭാവങ്ങളെ ഇത്രയും വിശദമായി പറഞ്ഞുതന്ന മാഷുടെ ലേഖനത്തിനു നന്ദി .

    മറുപടിഇല്ലാതാക്കൂ
  10. എന്തെങ്കിലും എവിടെയെങ്കിലും ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എല്ലാം രാഷ്ട്രീയമയമായ നാട്ടില്‍ ആരെന്ത് ചെയ്യാന്‍ ?

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2010, മേയ് 9 6:45 PM

    ഏതോ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ പോയി പ്രേമന്‍ മാഷ്‌ ഇപ്രകാരം കുത്തിക്കുറിച്ചത് കൌതുകകരമായി..
    ആദ്യമേ ഒരു സംശയം : മഹാനായ ഈ പ്രേമന്‍ മാഷിനു ലിനക്സ്‌ അറിയുമോ ? ഇദ്ദേഹം എങ്ങിനെയാണ് കമ്പ്യൂട്ടര്‍ പഠിച്ചത് ?
    മാഷിനു എങ്ങിനെയാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതാന്‍ ശേഷി ( skill) ലഭിച്ചത് ? )

    എട്ടാം ക്ലാസ്സിലെ പുതിയ പാഠ പുസ്തകം ഈ മാഷ്‌ കണ്ടിട്ടുണ്ടോ ?
    മൈക്രോസോഫ്ട്‌, ഇന്റെല്‍, KCF....
    ചര്‍വിത ചര്‍വണം നടത്താന്‍ ശേഷം എന്തുണ്ട് കയ്യില്‍ :-)
    മനോഹരന്‍..

    മറുപടിഇല്ലാതാക്കൂ
  12. സത്യം തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങള്‍.
    സിലബസ് പരിഷ്‌കരണവും അധ്യാപക പരിശീലനവുമൊക്കെ മുറയ്ക്കു നടക്കുന്നു. എല്ലാസ്‌കൂളിലും വേണ്ടത്ര കമ്പ്യൂട്ടര്‍. 45 വയസ്സുകഴിഞ്ഞ് കമ്പ്യൂട്ടര്‍ പഠിച്ച ഒരാള്‍ എന്ന നിലയില്‍ അധ്യാപകരുടെ ബുദ്ധിമുട്ട് എനിക്കു മനസ്സിലാകുന്നു. digital immigrants ആയ അധ്യാപകര്‍ പഠിപ്പിച്ചില്ലെങ്കിലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവസരം കൊടുത്താല്‍ digital natives ആയ ഇന്നത്തെ കുട്ടികള്‍ സ്വയം പഠിച്ചുകൊള്ളുമെന്നത് ഒരു വസ്തുതയാണ്. പക്ഷേ സ്ഥിരശമ്പളമുള്ളപ്പോള്‍ പുതിയകാര്യങ്ങള്‍ എന്തിനു പഠിക്കണം എന്ന്് അധ്യാപകര്‍ ചിന്തിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുതിയ കാലഘട്ടത്തോടും കാഴ്ചപ്പാടുകളോടും ഇണങ്ങിച്ചേരാന്‍ കഴിയാതെപോയാല്‍, ആല്‍വിന്‍ ടോഫ്‌ളറുടെ ഭാഷയില്‍, അവര്‍ FUTURE-SHOCK നു വിധേയകാകേണ്ടിവരും. കുട്ടികള്‍ Third Wave ല്‍ നീന്തി മറുകരപറ്റാനന്‍ ശേഷിയുള്ളവരാണ്.
    ഇ-ടീച്ചിങ്ങിന്റെ യും ഇ-ലേണിങ്ങിന്റെയും സാധ്യതകളെപ്പറ്റിയുള്ള ഒരു പ്രചാരണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന്റെ ഉപോത്പന്നമായി ഒരു പുസ്തകം എഴുതാനിടയായി. ചാലക്കുടിയിലെ ബദല്‍ ജീവിത പഠനകേന്ദ്രത്തിലെ (CALL) വര്‍ഗീസ് പോളിന്റ സഹകരണത്തോടെ 100 പേജുള്ള ആ പുസ്തകം 10 രൂപയ്ക്കു വില്ക്കാന്‍കഴിയും വിധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ (Josantony.blogspot.com) ലുള്ള നവമുഖന്‍ എന്ന ബ്ലോഗില്‍ ആ പുസ്തകത്തിന്റെ ആദ്യഭാഗങ്ങള്‍ വായിക്കാം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതു വളരെ സഹായകമാകും എന്നാണു പ്രതീക്ഷ.

    മറുപടിഇല്ലാതാക്കൂ
  13. മാത്‍സ് ബ്ലോഗില്‍ ഈ പോസ്റ്റിന്‍റെ ചിലഭാഗങ്ങള്‍ കമന്റായി ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിത്രകാരന്‍ വഴിയാണ് ഇവിടെയെത്തിയത്.

    "പത്താം ക്ലാസ് വരെ തുടക്കമെങ്കിലുമിട്ട ഓപ്പണ്‍ സോഫ്റ്റ് വെയറുകളില്‍ കൂടുതല്‍ അവഗാഹമുണ്ടാക്കുന്നതിന് പകരം മൈക്രോസോഫ്റ്റിന്റെ ആലയിലേക്കുതന്നെ ഈ കുട്ടികളെ തെളിക്കേണ്ടതുണ്ടോ എന്ന ചോദ്യം എങ്ങുനിന്നുമുണ്ടായില്ല."

    ഇതിന് ഒട്ടും താമസിയാതെ തന്നെ ഒരു മാറ്റം വരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹയര്‍സെക്കന്ററി പഠനത്തിനായി ഐ.ടി അറ്റ് സ്ക്കൂളിലെ തന്നെ അധ്യാപകരുടെ പരിശ്രമഫലമായി ഉബുണ്ടു ബേസ്ഡ് ലിനക്സ് ഉടനെ പുറത്തു വരുമെന്നാണ് അറിയുന്നത്.

    "പുതിയ പാഠപുസ്തകങ്ങള്‍ എത്ര മനോഹരമായി ഐ.സി.ടി. സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വിനിമയം ചെയ്യാം. പാഠവും വിനിമയതന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍തന്നെ ഐ.സി.ടി. സാധ്യതകളെ സമര്‍ത്ഥമായി ലിങ്ക് ചെയ്യുകയും ഒരു ഐ.സി.ടി. കണ്ടന്റുകൂടി സപ്പോര്‍ട്ടായി നല്‍കുകയും ചെയ്താല്‍ അത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമായിരുന്നു."

    ഇത്തവണത്തെ ട്രെയിനിങ് കോഴ്സുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് തന്നെ ഐ.സി.ടി സാധ്യതകളെ മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ്. ഈ വര്‍ഷത്തെ എട്ടാം ക്ലാസ് ഐ.സി.ടി പുസ്തകം ഇതിന്‍റെ ഭാഗമാണ്. ഇനി ഇതെല്ലാം ക്ലാസ് റൂമുകളില്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം നമ്മള്‍ അധ്യാപകരിലാണ്.

    വിദ്യാഭ്യാസ വിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രേമന്‍ സാറിനെ മാത്‍സ് ബ്ലോഗിലേക്ക് ക്ഷണിക്കുന്നു. ഒപ്പം ഒരു ലിങ്കും നല്‍കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. മനോഹരന്‍,
    ലിനക്സ് അറിയുമോ എന്ന ഭീഷണിയാണ് പല ഐ. ടി. മാസ്റര്‍ ട്രെയിനര്‍മാരുടെയും തുരുപ്പ്. ലിനക്സിലെ ചില ആപ്ലിക്കേഷന്‍ സോഫ്റ്റ്‌ വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഇന്‍സ്ടാല്‍ ചെയ്യാനും അല്ലാതെ ക്രിയാത്മകമായി വല്ലതും ചെയ്യാനോ പരീക്ഷിച്ചു നോക്കാനോ എത്ര മാസ്റര്‍ ട്രെയിനര്‍മാരും കോ ഓർഡിനേറ്റർമാരും ശ്രമിച്ചു നോക്കാറുണ്ട്. ലിനക്സിലെ ഗ്രാഫിക്സ് സോഫ്റ്റ്‌ വെയറായ inkskape SVG vector illustrator ഞാന്‍ വരച്ച ചിത്രമാണ് നേരത്തെ പോസ്റ്റ്‌ ചെയ്തതും മാതൃഭൂമി ബ്ലോഗനയില്‍ വന്നതുമായ 'വാഗണ്‍ ട്രാജടിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍" എന്ന ലേഖനത്തിന്റെ കൂടെ വന്നത് എന്ന് മാത്രം സൂചിപ്പിക്കട്ടെ.
    ഒന്നാം അധ്യായത്തില്‍ തന്നെ ജിമ്പ് ( ഫോട്ടോഷോപ്പിനു പകരം )പഠിപ്പിക്കാന്‍ ഒരുങ്ങുന്ന (!!!)പുതിയ പാഠപുസ്തകത്തിനെക്കുറിച്ച് പിന്നൊരിക്കലാവാം.
    ഇന്റലിനെയും കെ സി എഫിനെയുമെല്ലാം ബന്ധിപ്പിച്ചു ചര്‍ച്ചകള്‍ക്കായി ചില ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ അതിനെ ചര്‍വിതചര്‍വണമെന്നു വിളിച്ചൊഴിയാതെ എന്തോകൊണ്ടിങ്ങനെ യായെന്നു വിശദമാക്കൂ സുഹൃത്തെ.
    കാലിക്കോസെന്‍ട്രിക്ക് , സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന നന്നായി പ്രവര്‍ത്തിക്കുന്ന സ്പെയിസ് പോലുള്ള ഒട്ടേറെ സന്ഘങ്ങളുണ്ട്. അവയുടെ സി പി എം ബന്ധത്തെ ക്കുറിച്ച് അറിഞ്ഞുകൂടാ. മലയാളം വിക്കിയെ മുന്നോട്ടു നയിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. മലയാളം വിക്കിയില്‍ വന്ന അഞ്ഞൂറ് ലേഖനങ്ങള്‍ ഐ ടി സ്കൂള്‍ പുറത്തിറക്കിയത് അഭിനന്ദിക്കാതിരുന്നു കൂടാ. പക്ഷെ ഇതിന്റെ ക്ലാസ് റൂം വിനിയോഗമാണ് പ്രശ്നം. ഇതിനു ആരെ സജ്ജരാക്കി. എവിടെ എങ്ങിനെ പ്രയോജനപ്പെടുത്തു മെന്നു ധാരണ നല്‍കിയോ? സ്കൂള്‍ വിക്കി യുടെ കാര്യം. ഒരു നല്ല സാധ്യതയെ എങ്ങിനെ ഏറ്റവും ചീത്തയായി നടപ്പിലാകാം എന്നതിന്റെ മികച്ച ഉദാഹരണമാണത്. ആറുമാസം മുന്‍പ് അതിന്റെ പരിശീലനം നല്‍കുമ്പോള്‍ വെച്ച ഒരു സ്കൂളിന്റെ ഫോട്ടോ മാറ്റി സ്വന്തം സ്കൂളിന്റെ ഫോട്ടോ വെക്കാന്‍ പോലും മിക്ക സ്കൂള്‍ ഐ. ടി. കോ ഓർഡിനേറ്റർമാരും ശ്രമിച്ചു പോലുമില്ല. സ്കൂളിന്റെ ഫോട്ടോ പതിക്കേണ്ട സ്ഥലത്ത്, പരീക്ഷണത്തിനായി വെച്ചുകൊടുത്ത 'മലപ്പുറം ജില്ലയിലെ വി എച്ച് എസ് സ്കൂള്‍ മക്കപ്പറമ്പ' യുടെ ഫോട്ടോ മാറ്റിയിടാന്‍ പോലും തൊണ്ണൂറു ശതമാനം സ്കൂളുകളും ഇതുവരെയായും തയ്യാറായിട്ടില്ല. സ്കൂള്‍ മാനേജ് മെന്റ് , മുന്‍ സാരഥികള്‍ , പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഇവയും കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഒന്നുതന്നെ. എല്ലാ സ്കൂളിന്റെയും 'ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ് '!! ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍, ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍, ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ എന്നിവര്‍ എല്ലായിടത്തെയും പൂര്‍വ വിദ്യാര്‍ഥികളും!! "കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തേണ്ടതാണ്. " എന്ന മാര്‍ഗ നിര്‍ദേശത്തോടെ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. വീമ്പുപറച്ചിലും നടത്തിപ്പും തമ്മിലുള്ള ഭീകരമായ വ്യത്യാസങ്ങള്‍ക്കുള്ള തെളിവായി സ്കൂള്‍ വിക്കി നമ്മെ നോക്കി ഇപ്പോഴും പല്ലിളിച്ചുകൊണ്ടിരിക്കുന്നു.
    ജീവി കരിവെള്ളൂര്‍, കെ പി സുകുമാരന്‍, ജോസ് ആന്റണി, ഹരി മാത് സ് വന്നതിനും നിര്‍ദേശങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. ചിത്രകാരന്‍ വഴിയാണിവിടെ വന്നത്.

    അതെ
    അര്‍ഥവത്തയ പ്രതികരണം..



    ഇതു
    ഐ ടി യുടെ മാത്രം പ്രശ്‌നമാണോ..

    സ്കൂള്‍ വിദ്യാഭ്യാസം തന്നെ ആകെ കോഞ്ഞാട്ടയായിക്കിടക്കല്ലെ..
    യതിയുടെ
    പ്പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസമെന്ന പുസ്തകമെങ്കിലും നമ്മുടെ 'അധ്യാപഹയര്‍' വായിച്ചിരുന്നെങ്കില്‍..

    മറുപടിഇല്ലാതാക്കൂ
  16. മുഖ്ത്താറേ,

    ഇത്തരമൊരു അടച്ചാക്ഷേപിക്കല്‍ ശരിയാണോ? തൊട്ടുമുകളില്‍ പ്രേമന്‍മാഷ് പറഞ്ഞ വിക്കിയിലെ എന്‍റെ സ്ക്കൂളിന്‍റെ പേജ് നോക്കൂ. എന്തിനേപ്പറ്റിയായാലും ലോകത്ത് ഒരൊറ്റ തരക്കാര്‍ മാത്രമല്ല ഉള്ളതെന്ന് ഇനിയെങ്കിലും തിരിച്ചറിയണേ.

    മറുപടിഇല്ലാതാക്കൂ
  17. ലേഖനം നന്നായി. യുനസ്കോ ഉദ്ദേശിക്കുന്ന നാലുഘട്ടങ്ങളിലൂടെയുള്ള സ്കൂളുകളിലെ ഐ.ടി. വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടത്തിൽപ്പോലും നമ്മളെത്തിയിട്ടില്ല. കമ്പ്യൂട്ടർ തൊടാൻപോലും പല അധ്യാപകർക്കും ഇപ്പോഴും പേടിയാണ​‍്‌.നാളെ ഐ.ടി യിൽ വൈദഗ്ധ്യം നേടിയ എട്ടാം ക്ലാസുകാരുടെ അടുത്ത്‌ ഇവർ ശിഷ്യത്വം സ്വീകരിക്കേണ്ടി വരും

    മറുപടിഇല്ലാതാക്കൂ
  18. Fine.. Happy to see that certain serious issues are posed here and discussed.. My hearty congrats for Preman Master.. Reghu Parali.

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2010, മേയ് 14 12:02 AM

    Fine.. Happy to see that certain serious issues are posed and discussed here.. My hearty congrats to Preman Master.. With love Reghu Parali.

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2010, മേയ് 14 4:35 PM

    സ്വതന്ത്ര സോഫ്റ്റ്വെയര്‍ രാഷ്റ്റ്രീയം
    http://shyamlal.com/?p=77

    മറുപടിഇല്ലാതാക്കൂ
  21. Fine.. Happy to see that certain serious issue is posed here and discussed deeply.. My hearty congrats for Preman Master..

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2010, മേയ് 15 4:15 PM

    ശ്രീ പ്രേമന്‍ മാഷ്
    കുരുടന്‍ ആനയെ കണ്ടതു പോലെയാണ് മാഷ് ഐ.ടി.സ്കൂളിനെ കണ്ടതെന്ന് തോന്നുന്നു.ചിലപ്പോള്‍അങ്ങ് പോയ സ്കൂളില്‍ കമ്പ്യൂട്ടര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് വരാംഅതുകൊണ്ട് കേരളത്തിലെ മുഴുവന്‍ സ്കൂളുകളുടേയും സ്ഥിതി ഇതാണെന്ന് കരുതുന്നത് കഷ്ടമാണ്. സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനെ സമീപിചച്ചപ്പോള്‍ അദ്ദേഹത്തിന് ഐ.ടി സ്കൂളിന്റെ വെബ്സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നു. 'കമ്പ്യൂട്ടര്‍ അധ്യാപകന്‍' എന്നൊരു പോസ്റ്റ് ഏതെങ്കിലും സ്കൂളില്‍ ഉണ്ടെന്ന് തോന്നുന്നില്ല. കമ്പ്യൂട്ടര്‍ പരിശീലനം ലഭിച്ച അധ്യാപകന്‍ ഉണ്ടായിരിക്കാം. അദ്ദേഹത്തിന് ഐ.ടി സ്കൂള്‍ വെബ്സൈറ്റ് തുറക്കാന്‍ കഴിയാതിരുന്നത് ശരിയായിരിക്കാം. ഐ.ടി സ്കൂള്‍ പരിശീലനം മാത്രം നേടിയ എത്രയോ അധ്യാപകര്‍ സ്വന്തമായി വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത് സെര്‍വറില്‍ പോസ്റ്റ് ചെയ്ത് നിരന്തരം പരിപാലിച്ച് വരുന്നത് എനിക്കറിയാം.

    2002-2003 കാലഘട്ടത്തില്‍ സ്കൂളില്‍ ഐ.ടി പഠനം തുടങ്ങുമ്പോള്‍ നിലവിലുണ്ടായിരുന്ന സാഹചര്യം താങ്കള്‍ മനസ്സിലാക്കണം.വിരലിലെണ്ണാവുന്ന സ്കൂളുകളില്‍ മാത്രമായിരുന്നു കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നത്. ഉണ്ടെങ്കില്‍ തന്നെ അതില്‍ തോടാന്‍ പോലും മടിക്കുന്ന അധ്യാപക വിദ്യാര്‍ത്ഥി സമൂഹം. ഉന്നതന്മാര്‍ക്ക് മാത്രം പ്രാപ്യമായ ഒരു ഉപകരണം. ഇംഗ്ലീഷിലോ മലയാളത്തിലോ വളരെയധികമൊന്നും പുസ്തകങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലഘട്ടം. ശൂന്യതയില്‍ നിന്നാരംഭിച്ച് ഈ നിലയില്‍ എത്തിയ ഒരു പ്രോജക്ടിനെ ഈ രീതിയില്‍ വിലയിരുത്താന്‍ പാടില്ലാത്തതാണ്.

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2010, മേയ് 15 4:16 PM

    ആദ്യ കാലങ്ങളില്‍ പരിശീലനത്തിന് നിലവില്‍ ഒരു മോഡ്യൂള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഇന്റല്‍ മോഡ്യൂള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ വളരെ പെട്ടെന്ന് തന്ന നമ്മുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തയ്യാറാക്കിയ മോഡ്യൂളിലേക്ക് പരിശീലന പരിപാടി മാറ്റുകയും ചെയ്തു. ഈ മോഡ്യൂളുകളും പാഠപുസ്തകങ്ങളും തീരെ കുറ്റമറ്റതാണന്ന് കരുതുന്നില്ല. എന്നാല്‍ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപതമായിരുന്നു. നിരന്തരമായ പരിഷ്കരണത്തിലൂടെ അത് കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് വസ്തുതയല്ലേ.

    ഐ.ടി ഒരു വിഷയമായി സിലബസില്‍ ഉള്‍പ്പെടുത്തിയത് കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നു വന്ന ആവശ്യത്തെ മുന്‍ നിര്‍ത്തിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരവസരത്തില്‍ ഐ.ടി നിര്‍ത്തലാക്കുന്നു എന്ന പേരില്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രതിഷേധം നാം മറന്നിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍2010, മേയ് 15 4:18 PM

    തദ്ദേശ സ്വയംരഭരണ സ്ഥാപനങ്ങള്‍ , എം.പി മാര്‍ , എം.എല്‍.എ. മാര്‍ ,പി.ടി.എ, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സെറ്റപ്പ് ചെയ്തതായി അറിയാം. ഏതെങ്കിലും അധ്യാപകനെ കമ്പ്യൂട്ടര്‍ ലാബ് സെറ്റപ്പ് ചെയ്യാന്‍ ചിട്ടി നടത്തുന്നതിനോ, ലോട്ടറി നടത്തുന്നതിനോ അനുവാദം കൊടുത്തതായി അറിയില്ല. വളരെ രസകരമായി തോന്നുന്നു.

    ക്വാണ്ടം സിദ്ധാന്തവും, പരിണാമ സിദ്ധാന്തവും കേട്ട് ക്ലാസ്സിലിരുന്ന് ബോറടിക്കുന്ന കുട്ടികള്‍ക്ക് തനിക്കേറ്റവും പ്രിയപ്പെട്ട ഉപകരണം കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്ന് വേണം കരുതാന്‍. കുട്ടികളെ ഐ.ടി പ്രൊഫഷണലാക്കണമെന്ന ഉദ്ദേശ്യം ഐ.ടി. സ്കൂള്‍ പ്രോജക്ടിനുണ്ടെന്ന് തോന്നുന്നില്ല. കമ്പ്യൂട്ടര്‍, അധ്യാപകന്റെ കൈയ്യിലെ ഒരു പഠനോപാധിയാകണമെന്നാണ് എല്ലാവരുടേയും താല്പര്യം. അതില്‍ പ്രോജക്ട് വിജയിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    പാഠ്യ പദ്ധതി പരിഷ്കരണവുമായി ഐ.ടി പഠനത്തിന് (ഐ.ടി പഠനം എന്ന് പറയുന്നത് തന്നെ ശരിയല്ല പ്രോജക്ട് ഐ.ടി പഠനമല്ല ഐ.ടി അധിഷ്ഠിത പഠനമാണ് ലക്ഷ്യമിടുന്നത്) പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധമില്ലെന്ന താങ്കളുടെ അഭിപ്രായം ഈ വര്‍ഷം മാറി വരുന്ന എട്ടാം ക്ലാസ്സിലെ ഐ.സി.ടി പാഠപുസ്തകം കാണുമ്പോള്‍ മാറുമെന്ന് വിചാരിക്കുന്നു.

    മാസറ്റര്‍ ട്രെയിനര്‍മാരെപ്പറ്റി താങ്കളുടെ പ്രതികരണം വേദനിപ്പിക്കുന്നതാണെന്ന് പറയാതിരിക്കാന്‍ തരമില്ല. പ്രോജക്ടിലേക്ക് വന്നവര്‍ പലരും ടെക് നോളജിയോടുള്ള താല്പര്യം കൊണ്ട് വന്നവരാണ്. ഈ താല്പര്യത്തിന്റെ പേരില്‍ എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറാകും. പ്രേമന്‍ മാസ്റ്റര്‍ ടെസ്റ്റ് ബുക്ക് വര്‍ക്ക്ഷോപ്പിലും മറ്റ് പരിശീലന പരിപാടികളിലും പങ്കെടുക്കുന്നയാളാണല്ലോ? അവിടെ ലഭിക്കുന്ന പ്രതിഫലവും ഐ.ടി സ്കൂള്‍ നടത്തുന്ന പരിശീലനങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍ക്ക് നല്‍കുന്ന പ്രതിഫലവും താരതമ്യം ചെയ്യാന്‍ തയ്യാറാകണം. ഒരധ്യാപകന്റെ ജോലി സമയവും മാസ്റ്റര്‍ ട്രെയിനറുടെ ജോലി സമയവും ഉത്തരവാദിത്വവും സത്യസന്ധമായി വിലയിരുത്തണം. ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ടിനെ ഇന്ന് കാണുന്ന നിലയിലെത്തിക്കാന്‍ രാപകല്‍ അധ്വാനിച്ചവര്‍ സഹിച്ച ബുദ്ധിമുട്ടുകള്‍ കണ്ണൂരോ കാസര്‍കോട്ടോ ഉള്ള താങ്കളുടെ സുഹൃത്തുക്കളോട് ചോദിച്ചറിയണം. ആദ്യ കാലത്ത് സൗകര്യങ്ങള്‍ കുറവായിരുന്ന സമയത്ത് പത്രം വിരിച്ച് സിമന്റ് തറയില്‍ കിടന്നുറങ്ങി പ്രോജക്ട് നടപ്പാക്കാന്‍ ശ്രമിച്ചവരെ അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍2010, മേയ് 15 4:19 PM

    ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം ... ഇനിയും അതിലേക്ക് എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഫിസിക്സ് , കണക്ക്, കെമിസ്ട്രി, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങള്‍ ഐ.ടി അധിഷ്ഠിതമായി വിനിമയം ചെയ്യുന്നതിനും അധ്യാപകര്‍ വികസിപ്പിച്ചെടുത്ത ടൂളുകള്‍ അപ് ലോഡ് ചെയ്യുന്നതിനും പരസ്പരം ഷെയര്‍ ചെയ്യുന്നതിനും വെബ്സൈറ്റ് തയ്യാറായി വരുന്നു. സ്കൂള്‍ തുറക്കുന്നതോടെ ഈ സംവധാനം നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കാം. പുസ്തകം എഴുതുന്നവര്‍ക്കറിയാവുന്ന ചുക്കും ചുണ്ണാമ്പും പുസ്തകം വായിച്ചശേഷം പറയേണ്ടതാണ്.

    എട്ടാം ക്ലാസ്സിലെ ഐ.സി.ടി പാഠപുസ്തകം വിനിമയം ചെയ്യുന്നതിനുള്ള പരിശീലനത്തില്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത് ടീച്ചിംഗ് ടൂളുകള്‍ വികസിപ്പിക്കുന്നതിനും, ഇന്റര്‍ നെറ്റില്‍ നിന്നും മറ്റും വിവരശേഖരണം നടത്തി ലിനക്സിലെ കമ്പോസര്‍ പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ മറ്റ് പാഠ്യ വിഷയങ്ങളുടെ വിനിമയമാണ്. താങ്കളെപ്പോലുള്ളവര്‍ പരിശീലന കേന്ദ്രങ്ങല്‍ സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വേണം.

    Geogebra, Dr.Geo, Marble ,Xar Map, ghemical, Kalzium ,Kstars ,Gperiodic, KompoZer തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ വിനിമയം എളുപ്പത്തിലാക്കാമെന്ന് കരുതാം.

    സ്കൂള്‍ വിക്കി എന്നത് എത്രയോ മഹത്തായ ഒരാശയമാണ്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും അടിസ്ഥാന വിവരങ്ങള്‍ മറ്റാരോടും ചോദിക്കാതെ ഇന്റര്‍ നെറ്റ് വഴി ലഭ്യമാക്കുന്ന പദ്ധതി. ദൗര്‍ഭാഗ്യ വശാല്‍ ഏതോ വിരലിലെണ്ണാവുന്ന സ്കൂളുകളുടെ വിവരങ്ങളില്‍ 'ഡമ്മി ഡേറ്റ' മാറ്റിയിട്ടുണ്ടാകില്ല അതിന്റെ പേരില്‍ സ്കൂള്‍ വിക്കി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച സംസ്ഥാനത്തെ സ്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍മാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കളെപ്പോലെ ഒരാള്‍ക്ക് ചേര്‍ന്നതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയും നന്നായി ചെയ്തിട്ടുള്ള സ്കൂളുകളെ അഭിനന്ദിക്കുക കൂടി ചെയ്യണമായിരുന്നു.

    IT@School എന്നതിന് ഒരു സുഹൃത്തിന്റെ വക Expansion , Immoral Traffic @school എന്നാണ്. പ്രേമന്‍ മാസ്റ്റര്‍ ഈ അഭിപ്രായത്തോട് യോചിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഈ അഭിപ്രായ പ്രകടനം അതിര് കടന്നുപോയെന്ന് സുഹൃത്തിനെ ഉപദേശിക്കുമോ?

    സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കുന്നത് ഓരോ സ്കൂളിന്റേയു ഹെഡ് മാസ്റ്റര്‍ മാര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ്. അതുതന്നെ ICT എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി. ഈ ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന ഉപകരണങ്ങളുടെ വിലവിവരം മുന്‍കൂട്ടി പരസ്യപ്പെടുത്താറുണ്ട്. പൊതു മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതില്‍ എത്രയോ വിലകുറച്ചാണ് സ്കൂളുകള്‍ക്ക് നല്‍കുന്നത്. ആഗോള ടെണ്ടര്‍ വഴി തികച്ചും സുതാര്യമായ വാങ്ങല്‍ പ്രക്രിയ വഴി കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല. ഈ രംഗത്തെ അജ്ഞത മുതലെടുത്ത് കച്ചവട തല്പര്യത്തോടെ കമ്പനികള്‍ ഇടപെടുന്നത് തടയുന്നതിന് ഉപകരണങ്ങളുടെ വിലയും ഗുണനിലവാരവും സ്റ്റാന്‍ഡേഡൈസ് ചെയ്യുന്നതിന് ഐ.ടി സ്കൂള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിലക്കുറവ് കണക്കിലെടുത്ത് മിക്ക ജില്ലകളിലും എസ്സ്.എസ്സ്.എ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അവരുടെ കമ്പൂട്ടര്‍ വാങ്ങലുകള്‍ ഐ.ടി.സ്കൂളിന്റെ Purchase norms നനുസരിച്ചാണെന്ന് മനസ്സിലാക്കുന്നു. താങ്കളുടെ 'കേന്ദ്രീകൃത വാങ്ങല്‍' എന്ന പ്രയോഗത്തില്‍ ഒരു ദുസ്സൂചന ഉണ്ടോയെന്ന സംശയം കൊണ്ടാണ് ഇത്രയും പറഞ്ഞത്.

    ഐ.ടി അറ്റ് സ്കൂള്‍ എന്നത് വിദ്യാഭ്യാസ വകുപ്പിലെ ഒരു പ്രധാനപ്പെട്ട മേഖലയാണെന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുമ്പോള്‍ ഐ.ടി അറ്റ് സ്കൂള്‍ നിലവിലുള്ള അധ്യാപകരെ പരിശീലിപ്പിച്ച് അധിക ബാധ്യത ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നൂറ് ശതമാനം കുറ്റമറ്റതാണെന്ന് ആരും അവകാശപ്പെടില്ല.
    ഏത് പദ്ധതിയും നടപ്പാക്കുമ്പോള്‍ സംഭവിക്കാവുന്ന നിസ്സാര പ്രശനങ്ങള്‍ മാത്രം കണക്കിലെടുത്ത് ഒരു പ്രോജക്ടിനെ വിലയിരുത്തരുത്. പദ്ധതിയുടെ നല്ല വശങ്ങള്‍ കൂടി വിലയിരുത്തപ്പെടണം. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട താങ്കളുടെ അഭിപ്രായങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മറ്റ് ചിലത് അതിശയോക്തി കലര്‍ന്നതും ദുരദ്ദേശപരവുമാണോയെന്ന് സംശയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  26. chitrakarane nandi paranjukond , Aadya kalathundayirunna balarishtathakalum pinneedundaya munnettangalum,eppozhulla uyarchakalum thazhakalum ethu karyathinum undakunnathane. shariyaya charchakal shariyaya -RESULTS-leyk vazhi kattumennu pratheekshikkunnu...Vak tharkangalkappuram charchakal valaratte...Preman mashe...Thanks...!

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2010, മേയ് 16 11:42 AM

    "ലിനക്സിലെ ഗ്രാഫിക്സ് സോഫ്റ്റ്‌ വെയറായ inkskape SVG vector illustrator ഞാന്‍ വരച്ച ചിത്രമാണ് നേരത്തെ പോസ്റ്റ്‌ ചെയ്തതും മാതൃഭൂമി ബ്ലോഗനയില്‍ വന്നതുമായ 'വാഗണ്‍ ട്രാജടിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍" എന്ന ലേഖനത്തിന്റെ കൂടെ വന്നത് എന്ന് മാത്രം സൂചിപ്പിക്കട്ടെ."
    മോട്ടോര്‍കാര്‍ ഓടിക്കാന്‍ അറിയാമെന്നുകാണിച്ച് ആട്ടോമൊബൈല്‍ വിദഗ്ധനാണെന്നു സ്ഥാപിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2010, മേയ് 16 11:46 AM

    മിസ്റ്റര്‍ പ്രേമന്‍ സാര്‍,

    താങ്കളുടെ പോസ്റ്റിലെ ചിലഅഭിപ്രായങ്ങള്‍ ധീരവും പ്രശംസനീയവുമാണ്. എന്നാല്‍ പെട്ടെന്ന് പ്രശസ്തി കിട്ടാന്‍ വേണ്ടി താങ്കള്‍ കാണിച്ച സൂത്രത്തെ അതിന്റെ രീതിയില്‍ തന്നെയാണ് കാണേണ്ടതും. എന്തിനെയും കാടടച്ച് എതിര്‍ക്കുക എന്നത് തന്നെയാണ് ഇന്ന് പെട്ടെന്ന് പ്രശസ്തനാവാനുള്ള മാര്‍ഗം.വിദ്യാഭ്യാസ-ധൈഷണിക മേഖലയില്‍ താങ്കളെപ്പോലെയുള്ളവര്‍ക്ക് പ്രശസ്തി ലഭിക്കുന്നില്ല. എന്നാല്‍ പിന്നെ ബ്ലോഗെങ്കില്‍ ബ്ലോഗ്.. ഇപ്പോള്‍ ബ്ലോഗില്‍ അലഞ്ഞ് തിരിയുന്ന കുറച്ച് മഹാന്‍മാര്‍ക്ക് താങ്കള്‍ ധീരയോദ്ധാവാണ്.. കാരണം ഐ.ടി. പഠിച്ചിട്ടും ആ ജോലിയില്‍ വ്യാപരിക്കാന്‍ കഴിയാത്തവര്‍ക്ക് വെറും സാദാ അധ്യാപകരായ മാസ്റ്റര്‍ ട്രെയ്നര്‍മാരും sitc മാരും കമ്പ്യൂട്ടറിന്റെ ലോകത്ത് വിരാജിക്കുന്നത് സഹിക്കില്ല. പൈസ കൊടുത്ത് പ്രോഗ്രാമിംഗ് പഠിച്ചവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ അവസരം ചുളുവില്‍ പഠിച്ചവര്‍ക്ക് ലഭിക്കാന്‍ പാടില്ലല്ലോ ?

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍2010, മേയ് 16 11:47 AM

    തുടരുന്നു.....
    ഐ.ടി.@ സ്കൂളിനെപ്പറ്റിയും സ്കൂളുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികളെക്കുറിച്ചും പരിപൂര്‍ണ്ണമായി ഒന്നും മനസ്സിലാക്കാതെയാണ് താങ്കള്‍ ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തം. ഐ.ടി.@സ്കൂള്‍ നടപ്പിലാക്കിയ നല്ല പ്രവര്‍ത്തനങ്ങളെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് പോവുകയും മറുവശങ്ങളെ ഹൈലൈറ്റ് ചെയ്ത് കയ്യടി വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഈ ലേഖനത്തില്‍ മുഴുവനും. കേരളത്തിലെ ആയിരക്കണക്കിന് sitc മാരെ അവഹേളിക്കുകയാണ് താങ്കള്‍ ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. 24 പീരീയെഡും , ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കുന്ന അനുബന്ധജോലികളും കഴിഞ്ഞാണ് sitc മാരുടെ ജോലി അവര്‍ ചെയ്യുന്നത്. പലപ്പോഴും വീട്ടിലെത്തുന്നത് രാതി 8 മണിക്കാണ്. എല്ലാ അധ്യാപകരും വാങ്ങുന്ന ശമ്പളമാണ് അവര്‍ക്കും ലഭിക്കുന്നത്. ഈ വര്‍ഷം(2010) ഐ.സി.ടി. സ്കീമില്‍ മാസം 200 രൂപാ നിരക്കില്‍ ഞങ്ങള്‍ക്ക് ലഭിക്കുമത്രെ, ഞങ്ങളുടെ ജോലിസമയം, ജോലിഭാരം സാര്‍ കണ്ടിട്ടുണ്ടോ ? കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ മാത്രമല്ല, ലാബ് അടിച്ച് വാരല്‍ , കമ്പ്യൂട്ടര്‍ നന്നാക്കല്‍, നന്നാക്കാന്‍ കൊണ്ടുപോകല്‍, സകലമാന പ്രിന്റെടുക്കല്‍, എ ലിസ്റ്റ്, ടി.സി, ഹാള്‍ടിക്കറ്റ് , സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രിന്റെടുക്കല്‍, ട്രാന്‍സ്ഫര്‍ &...., സ്പാര്‍ക്ക്...പരീക്ഷാ നടത്തിപ്പ്... ഇവയെല്ലാം അവരുടെ ജോലിയല്ല. മറ്റുള്ളവര്‍ ചെയ്യാത്തത് കൊണ്ട് ചെയ്യേണ്ടി വരുന്നു.. ഇത് ആരെങ്കിലും ഒരാള്‍ ചെയ്യേണ്ടേ പ്രേമന്‍ മാഷേ ? ഇങ്ങനെ കുറച്ച് പേര്‍ ജോലി ചെയ്യാന്‍ ഉണ്ടായത് കൊണ്ടാണ് നമ്മുടെ സമൂഹം മുന്നോട്ട് ചലിക്കുന്നത്. ഇങ്ങനെ ജോലി ചെയ്യാത്ത സമൂഹത്തിലൊരുവനെയാണ് സാറ് കണ്ടത് . അത്തരത്തിലുള്ള മഹാന്മാര്‍ സാറുടെ മേഖലയിലുമുണ്ട് . അവരെക്കുറിച്ചും ഒരു ലേഖനമെഴുതൂ.. കൂടെ മറ്റുള്ളവര്‍ ചെയ്യുന്ന നന്മകളെയും കാണാന്‍ ശ്രമിക്കൂ.. 'ക്ഷീരമുള്ളോരകിടിന്‍ ....'
    ഈ വര്‍ഷത്തെ 8 ാം ക്സാസ് ഐ.സി.ടി. DRG പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. താങ്കളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ഈ വര്‍ഷത്തെ 8 ാം ക്സാസ് പാഠപുസ്തകത്തിലുണ്ട്. ബ്ലോഗില്‍ വിഢ്ഢിത്തം എഴുതുന്നതിന് മുമ്പ് അതൊന്ന വായിക്കൂ സാര്‍. 'അഹങ്കാരികളായ sitc മാരില്‍ നിന്നും പരിണാമം സംഭവിച്ച മാസ്റ്റര്‍ ടെയ്നര്‍മാര്‍' കസ്റ്റമൈസ് ചെയ്ത ഉബുണ്ടുവിലാണ് ഈ വര്‍ഷം ട്രെയിനിംഗ് നല്‍കുന്നത് . ഇവര്‍ പ്രോഗ്രാമിംഗ് പഠിച്ചവരല്ല. സാദാ ഡിഗ്രിയും ബി.എഡുമുള്ളവര്‍.. മാത്രമല്ല, കഴിഞ്ഞവര്‍ഷം ഐ.സി.ടി. എഡ്യുക്കേഷനുവേണ്ടി ഇതേ മാസ്റ്റര്‍ ട്രെയ്നര്‍മാര്‍മാര്‍ ഒരു പാക്കേജ് സി.ഡി. ഡെവലെപ് ചെയ്തിട്ടുണ്ട്. ഇന്ന് ലിനക്സില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സോഫ്റ്റ് വെയര്‍ സി.ഡി.യാണത്. ഇവ ഒരു external ഏജന്‍സിയെ ഏല്പിക്കുകയാണെങ്കില്‍ എത്ര ലക്ഷം നല്കേണ്ടി വരും. ഐ.ടി.@ സ്കൂള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ഇവിടെ ലിസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ തികച്ചും അജ്ഞാതരായി ഇരുന്ന് ഒത്തിരി പേര്‍ ഇതിന് പിന്നില്‍ നിസ്വാര്‍ഥ സേവനം ചെയ്യുന്നുണ്ട്. അതിന്റെ ഒരു ശതമാനം പോലും കാണാതെ , കാണാന്‍ ശ്രമിക്കാതെ സ്വയം വികൃതനാവുകയാണ് പ്രേമന്‍ സാര്‍ ചെയ്തത്. നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ അഴിമതികളെക്കുറിച്ചും താങ്കള്‍ ലേഖനമെഴുതണം. അതു ചെയ്യാതെ ഐ.ടി.ലോകത്തെ സാധ്യത ഉപയോഗിച്ച് , ആ ടൂള്‍ ഉപയോഗിക്കുന്ന ഒരു സമൂഹത്തിന് താല്പര്യമുള്ള ഒരു വിഷയം താങ്കള്‍ തെരഞ്ഞെടുത്തത് തന്നെ കേവലമായ പ്രശസ്തി വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്. അതില്‍ താങ്കള്‍ വിജയിച്ചു.. ഇന്ന് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ തേടുന്നത് വിവാദം മാത്രമാണ്. അത് ഈ ലോകത്തേക്കും കടന്നു വന്നുവെന്ന് മാത്രം. ദയവായി താങ്കള്‍ ഒരു ഐ.സി.ടി.ട്രെയ്നിംഗ് കേന്ദ്രം സന്ദര്‍ശിക്കണം. സ്കൂളുകളില്‍ സന്ദര്‍ശിച്ച് കുട്ടികളുടെ അഭിപ്രായങ്ങള്‍ തേടണം. പുതിയ പാഠപുസ്തകം പരിചയപ്പെടണം.ഐ.ടി.@സ്കൂള്‍ വന്നതിന് ശേഷവും അതിന് മുമ്പുമുള്ള മാറ്റങ്ങളും ദോഷങ്ങളും കണ്ടെത്തണം. വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കണം.
    നമ്മുടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സാര്‍ സന്ദര്‍ശിക്കണം. അവിടെ നടക്കുന്ന കാര്യങ്ങളും സാര്‍ ലേഖനമാക്കണം. എങ്കിലേ താങ്കളുടെ നിയോഗം പൂര്‍ണ്ണമാവു...

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2010, മേയ് 16 4:13 PM

    പ്രേമന്റെ തലയ്കകത്തു കളഴിമണ്ണുപോലുമില്ലെന്നു തോന്നുന്നു.
    കാള വാല് ..........അറിയാം എന്തിനാണെന്ന് . ഹാ കഷ്ടം എന്നല്ലാതെ എന്താ പറയുക

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍2010, മേയ് 16 10:08 PM

    പ്രേമന്‍ സാറിന്റെ താത്പര്യം
    1."അവനവനാത്മസുഖത്തിനായാചരിക്കുന്നവ
    അപരന്നസുഖത്തിനായ് വരേണം"
    2."അവനവനാത്മസുഖത്തിനായാചരിക്കുന്നവ
    അപരന്നസുഖത്തിനായ് വരേണം"
    3."അവനവനാത്മസുഖത്തിനായാചരിക്കുന്നവ
    അപരന്നസുഖത്തിനായ് വരേണം"

    മറുപടിഇല്ലാതാക്കൂ
  32. അജ്ഞാതരായ ഐ ടി സുഹൃത്തുക്കളെ,
    വിമര്‍ശനാത്മക പഠനത്തിന്റെ കാലമാനിതെന്നാണ് വെപ്പ്. എന്നാല്‍ ഏതെങ്കിലും ഒന്നിനെ വിമര്‍ശിച്ചാല്‍ ഉടന്‍ ചീത്ത വിളിയായി. ആനയെ കാണാന്‍ പോയ കുരുടന്‍...'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലെ കൊതുക് ..തലയ്കകത്തു കളിമണ്ണുപോലുമില്ലാത്തവാന്‍ ....കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കുന്നവന്‍.... സംഗതി രസമുണ്ട്. എന്റെ ലേഖനത്തിലെ ഓരോ പരഗ്രാഫിലും ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാതെയാണ് ഈ ചീത്തവിളി എന്നോര്‍ക്കണം.
    കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ എന്നുദ്ദേശിച്ചത് അവിടെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന്‍ എന്ന് മാത്രമാണേ..

    മാസ്റെര്‍ ട്രെയിനര്‍മാരുടെ ത്യാഗോജ്വലമായ സേവനങ്ങളെ കുറച്ചുകാണാനോ, sitc മാരുടെ അധ്വാനത്തെ വിലകുറച്ച് കാണാനോ ശ്രമിച്ചിട്ടില്ല. ഇത്രയും വര്‍ഷം മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടും കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ മാത്രമല്ല, ലാബ് അടിച്ച് വാരല്‍ , കമ്പ്യൂട്ടര്‍ നന്നാക്കല്‍, നന്നാക്കാന്‍ കൊണ്ടുപോകല്‍, സകലമാന പ്രിന്റെടുക്കല്‍, എ ലിസ്റ്റ്, ടി.സി, ഹാള്‍ടിക്കറ്റ് , സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രിന്റെടുക്കല്‍, ട്രാന്‍സ്ഫര്‍ &...., സ്പാര്‍ക്ക്...പരീക്ഷാ നടത്തിപ്പ്... ഇവയെല്ലാം sitc തന്നെ ചെയ്യണമെന്നതുതന്നെ പരിശീലനത്തിന്റെ പരാജയത്തെ യല്ലേ സാര്‍ ചൂണ്ടിക്കാട്ടുന്നത്. ( തുടരും )

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍2010, മേയ് 16 10:49 PM

    ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന്റെ സംഗതികളെക്കുറിച്ച് ഒരു ലേഖനമെളുതൂ മഹാനായ അധ്യാപകത്തൊഴിലാളിയേ ?.......

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2010, മേയ് 16 11:31 PM

    പ്രേമന്‍ സാര്‍,
    ഇവിടെ അധ്യാപകപരിശീലനപരിപാടി കൊണ്ടാടാന്‍ തുടങ്ങിയിട്ട് നാളേറെയായല്ലോ. ഇക്കാര്യങ്ങളും കൂടി സാര്‍ പരിശോധ്ച്ച് അഭിപ്രായം പറയണം.
    1. ഡയറ്റ് (DIET)തുടങ്ങിയതില്‍പ്പിന്നെ ആകെ എത്ര രൂപ പരിശീലനപരിപാടികള്‍ക്കായി ചെലവായി?.
    2. സര്‍ക്കാര്‍ നല്‍കുന്ന മുഴുവന്‍ ശമ്പളത്തിനും ആനുകൂല്യത്തിനും പുറമേ പരിശീലനപരിപാടികള്‍ക്കായി ഡി.ആര്‍.ജി മാര്‍ എന്ന നിലയില്‍ സാദാ അധ്യാപകര്‍ എത്ര രൂപാ കൈപ്പറ്റി?.
    3. 14ജില്ലകളിലും ഡയറ്റ് വളപ്പില്‍ തന്നെയുള്ള മാതൃകാവിദ്യാലയമായി മാറേണ്ടിയിരുന്ന പ്രൈമറി സ്ക്കൂളുകളില്‍ എത്ര കുട്ടികള്‍ വീതമുണ്ട്?
    4.CCE(സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയം) ശരിയായ രീതിയിലാണോ നടക്കുന്നത്?
    5.എല്ലാ അധ്യാപകരും ടീച്ചിംഗ് മാനുവലില്‍ മൂല്യനിര്‍ണയകോളം ഓരോ പീരിയഡിലും കുറിക്കാറുണ്ടോ?(TM തന്നെ ഉണ്ടോ?)
    6.ഐ.ടി. ഒരു വിഷയമായി അംഗീകരിച്ചിട്ടും അതിനു മാത്രം ക്ലസ്ററര്‍ മീറ്റിങ്ങുകള്‍ ഒഴിവാക്കിയിരുന്നത് എന്തുകൊണ്ട്?
    7. പരീക്ഷയ്ക്കൊരു വിഷയമല്ലാതിരുന്ന, പാഠപുസ്തകം പോലും ഇല്ലാതിരുന്ന സംഗീതം, പ്രവൃത്തുപരിചയം,ചിത്രകല എന്നിവയ്ക്കു ക്ലസ്റ്ററും, ഓണ്‍ സൈറ്റ് സപ്പോര്‍ട്ടും ആവശ്യമാണെന്നു വാദിച്ചവര്‍ ഐ.ടി യെ മറന്നത് എന്തുകൊണ്ട്?
    8.സംഗീതം,തയ്യല്‍,കായികവിദ്യാഭ്യാസം,ചിത്രകല എന്നിവ പ്രത്യേകമായി പഠിപ്പിക്കണമോ അതോ സാര്‍ ഐ.ടി ക്കു നിര്‍ദ്ദേശിച്ചതുപോലെ വിഷയബന്ധിതമായി പഠിപ്പിക്കണമോ?
    9. നമ്മുടെ സ്ക്കുളുകളിലെ ഐ.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ്സ് മുറികള്‍ വിക്ടേഴ്സ് ചാനല്‍ വഴി കാണുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്കന്നതിനെപ്പറ്റി എന്താണ് അഭിപ്രായം?
    10. അധ്യാപകര്‍ക്കു് അതതു വിഷയങ്ങളിലെ അറിവു പരിശോധിക്കുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ ഓണ്‍ലൈന്‍ പരീക്ഷ എഡ്യൂസാറ്റ് കേന്ദ്രങ്ങളില്‍ വച്ചു നടക്കുകയും വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ അതു സ്റ്റുഡിയോയിലിരുന്നു വീക്ഷിക്കുകയും റിക്കാഡുചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സംവിധാനം എതിര്‍ക്കപ്പെടേണ്ടതാണോ?

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2010, മേയ് 17 9:42 AM

    2010 -ഓടെ അവസാനിക്കുന്ന എസ്.എസ്.എ പദ്ധതിയുടെ ലക്ഷ്യങ്ങളും സാധൂകരണവും പറ്റിയ വിഷയമായിരിക്കും.
    ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുവാന്‍ ചിലവഴിച്ച തുകയില്‍ കമ്പ്യൂട്ടര്‍ വാങ്ങുവാന്‍ എത്ര തുക ചിലവാക്കി.അതു കൊണ്ട് യു.പി.സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ എത്ര കമ്പ്യൂട്ടര്‍ പഠിച്ചു. കമ്പ്യൂട്ടര്‍ വാങ്ങുവാന്‍ കാട്ടിയ താല്പര്യം കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ എടുത്തിട്ടുണ്ടോ ഇത്യാദി വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ട്.

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍2010, മേയ് 17 9:49 AM

    "1.ലാബ് അടിച്ച് വാരല്‍ , 2.കമ്പ്യൂട്ടര്‍ നന്നാക്കല്‍, 3.നന്നാക്കാന്‍ കൊണ്ടുപോകല്‍, 4.സകലമാന പ്രിന്റെടുക്കല്‍, 5.എ ലിസ്റ്റ്, 6.ടി.സി, 7.ഹാള്‍ടിക്കറ്റ് , 8.സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രിന്റെടുക്കല്‍,9.ട്രാന്‍സ്ഫര്‍ &...., 10.സ്പാര്‍ക്ക്...11.പരീക്ഷാ നടത്തിപ്പ്... ഇവയെല്ലാം sitc തന്നെ ചെയ്യണമെന്നതുതന്നെ പരിശീലനത്തിന്റെ പരാജയത്തെ യല്ലേ സാര്‍ ചൂണ്ടിക്കാട്ടുന്നത്." പ്രേമന്‍ മാഷിന്റെ സംശയം.
    പരിശീലനത്തിന്റെ പരാജയം ആണോ?HM-ന്റെ പരാജയം ആണോ?അധ്യാപകരുടെ ഉത്തരവാദിത്വകുറവാണോ?പരിശോധിക്കുക.
    1.ചെയ്യേണ്ടിയിരുന്നത് PTCM/FTCM (കുറ്റം HM ന്)
    2.നന്നാക്കുവാന്‍ ആളെ ഏര്‍പ്പാടു ചെയ്യേണ്ടത് ആര്?(കുറ്റം HM ന്)
    3.തകരാറായി കിടന്നിരുന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കുവാന്‍ വേണ്ടി ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകളില്‍ എത്തിക്കുവാന്‍ SITCമാരെ ചുമതലപ്പെടുത്തിയത് എങ്ങനെ പരിശീലനത്തിന്റെ പരാജയം ആകും.
    4.സകലമാനപ്രിന്റെടുക്കുവാനും SITC-യെ ത്തന്നെ നിയോഗിച്ചതു് എങ്ങനെ പരിശീലനത്തിന്റെ കുറവുകൊണ്ടാകും?
    അതോ പ്രിന്റിംഗ് SITC മാര്‍ക്കുമാത്രം ചെയ്യാന്‍ പറ്റിയ ദുഷ്ക്കരമായ പണിയാണോ?പരിശീലനം നല്‍കുമ്പോള്‍ SITC മാര്‍ പ്രിന്റര്‍ ഉപയോഗിക്കരുത് എന്നു നിര്‍ ദ്ദേശം നല്‍കണമോ?
    5.എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം SITC-യുടെ ചുമതലയില്‍ ആണെന്നു് പരീക്ഷാകമ്മീഷണര്‍ ഉത്തരവിറക്കുന്നതും പരിശീലനവുമായി എന്തു ബന്ധം?
    6.ടി.സി കമ്പ്യൂട്ടറില്‍ തന്നെ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടാത്തസാഹചര്യത്തില്‍ പരിശീലനപരാജയവുമായി എങ്ങനെ ഇതിനെ ബന്ധപ്പെടുത്താം.
    7,8.ഹാള്‍ ടിക്കറ്റ് ,സര്‍ക്കാര്‍ ഉത്തരവു പ്രിന്റെടുക്കല്‍ എന്നിവ SITC മാരുടെ സൗമനസ്യം കൊണ്ട് ചെയ്യുന്നതാണ്. അല്ലെങ്കില്‍ ഭുരിപക്ഷം SITC രും ആത്മാര്‍ഥമായി ജോലിചെയ്യുന്നവരായതുകൊണ്ടാണ്.
    9.10,11.SITC മാര്‍ വഴിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.
    ഇവര്‍ക്കു പരിശീലനം നല്‍കിയെന്നത് പരിശീലനത്തിന്റെ കുറ്റമാണോ?
    എങ്കില്‍ ഒരു ചോദ്യം.
    IMG എന്ന സ്ഥാപനം ആണ് വിദ്യാഭ്യാസവകുപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നത്.
    അതും MS Windows ല്‍ പത്തുദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം.B.Tech/MCA കഴിഞ്ഞ പരിശീലകരും.ഈ പരിശീലനം കഴിഞ്ഞ എത്രപേര്‍ ആഫീസുകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്.
    എന്നാല്‍ ഉപയോഗിക്കുന്ന കുറെപ്പേരുടെ തലയിലല്ലേ എല്ലാജോലികളും അടിച്ചേല്‍പ്പിക്കുന്നത്. ഇതും പരിശീലനത്തിന്റെ അപാകതയാണോ?
    കമ്പ്യൂട്ടര്‍ എന്ന ഉപകരണം കൈകാര്യം ചെയ്യുന്നത് ഒരു SKILL ആണ്. ടൂളുകളുടെ ഉപയോഗവും പ്രവര്‍ത്തനരീതിയും പരിചയപ്പെട്ടുകഴിഞ്ഞാല്‍ സ്വയം ഉപയോഗിച്ച് Experience ആകുകയാണ് വേണ്ടത്.
    അതിന് താല്പര്യവും വേണം.സമയവും വേണം.10 മുതല്‍ 4 വരെ മാത്രം ജോലിസമയമായി കരുതുന്നവര്‍ക്ക് ഇതു ബുദ്ധിമുട്ടാണ്.അവധിദിനങ്ങളിലും അര്‍ദ്ധരാത്രി, വെളുപ്പാന്‍ കാലത്തും ഇതിനുവേണ്ടി സമയം കണ്ടെത്താന്‍ സാധിച്ചവര്‍ക്കാണ് SKILL ലഭിക്കുക. സംശയനിവാരണത്തിന് സദാസന്നദ്ധരായി ഐ.ടി സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരുണ്ടായിരുന്നു. ഇതിനെ ത്യാഗോജ്വലം എന്നു വിശേഷിപ്പിക്കാം. കാരണം 10 മുതല്‍ 4 വരെപ്പോലും ചെയ്യേണ്ട ജോലികള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന ജോലികള്‍ക്ക് കിമ്പളം ആഗ്രഹിക്കുകയും ചെയ്യുന്നവരുള്ളപ്പോള്‍.
    PF ല്‍ നിന്നു ലോണെടുത്ത് കമ്പ്യൂട്ടര്‍ വാങ്ങിയവരും കമ്പ്യൂട്ടര്‍ പഠിച്ചവരുമായ അധ്യാപകര്‍ ഈ ഉപകരണത്തിന്റെ സാധ്യത തിരിച്ചറിഞ്ഞവരാണ്.
    അവരെ ബഹുമാനിക്കേണ്ട, അപമാനിക്കുകയെങ്കിലും ചെയ്യാതിരുന്നുകൂടെ?
    SIET ലക്ഷങ്ങള്‍ മുടക്കി ഇറക്കിയ CD കളിലെ ക്ലാസ്സുകള്‍ വിമര്‍ശനാത്മകപഠനത്തിനു മാതൃകയാക്കാവുന്നതാണോ?
    ഇതേക്കുറിച്ച് ഇതുവരെ ആരും അഭിപ്രായപ്പെട്ടുകണ്ടില്ല.
    കാരണം ഫലമുള്ള വൃക്ഷത്തിലേക്കേ കല്ലെറിയൂ.

    മറുപടിഇല്ലാതാക്കൂ
  37. അജ്ഞാതന്‍2010, മേയ് 17 9:52 AM

    ഐ ടി മാഷംമാരെ കളിയാക്കല്ലേ പ്ലീസ് അവരുടെ പണി എന്തെന്നു അവര്‍ തന്നെ പറഞ്ഞത് നോക്ക്
    ലാബ് അടിച്ച് വാരല്‍ , കമ്പ്യൂട്ടര്‍ നന്നാക്കല്‍, നന്നാക്കാന്‍ കൊണ്ടുപോകല്‍, സകലമാന പ്രിന്റെടുക്കല്‍, എ ലിസ്റ്റ്, ടി.സി, ഹാള്‍ടിക്കറ്റ് , സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രിന്റെടുക്കല്‍, ട്രാന്‍സ്ഫര്‍ &...., സ്പാര്‍ക്ക്...പരീക്ഷാ നടത്തിപ്പ്

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍2010, മേയ് 17 7:23 PM

    വായനക്കാര്‍ക്ക് വല്ലതും കൊത്തിപ്പറിക്കാന്‍ ഇട്ടു കൊടുക്കന്നത് നല്ലതാണ്.
    പ്രേമന്‍ മാഷിനെപ്പോലെ.
    ഐ.സി.ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ കണ്ടെത്തുവാന്‍ മനസ്സുവച്ച മാഷ് കേരളത്തിനകത്തും പുറത്തുമുള്ള സ്ക്കൂളുകളില്‍ നിന്നും മാതൃകകള്‍ നല്കി അധികൃതരുടെ കണ്ണു തുറപ്പിക്കണം.
    ഇന്റലിന് ഐ.ടി വിദ്യാഭ്യാസം തീറെഴുതി നല്കിയ സംസ്ഥാനങ്ങള്‍ നിരവധിയാണല്ലോ.ഐ.ടി @സ്ക്കൂളിന്റെ വെബ്സൈറ്റില്‍ തന്നെ നല്കിയിരിക്കുന്ന ലിങ്കില്‍ ഉള്ള സ്കൂള്‍ കേരള എന്ന പദ്ധതിയെപ്പറ്റി എന്താണ് അഭിപ്രായം.
    http://kerala.skoool.in/about_skoool.htm
    ഫ്രീസോഫ്റ്റ് വെയറിനു പ്രാധാന്യം കുറയ്ക്കുവാനാണോ അത്.
    What Do I Need To Run skoool™ and its Interactive Lessons?
    In order to run skoool your PC must meet the following technical requirements:
    1. Your browser must be Internet Explorer 5.0 or higher.
    2. You must have certain options selected in your browser settings:
    ഇന്റര്‍നെറ്റ് എക്സ്പ് ളോറര്‍ ലിനക്സില്‍ പ്രവര്‍ത്തിക്കുമോ?
    ലിനക്സിന്റെ ഉപയോഗം ഇത്രയെങ്കിലും വ്യാപകമാക്കിയതില്‍ കുറെ മാസ്റ്റര്‍ട്രെയിനര്‍ മാരുടെ കഠിനാധ്വാനം ഉണ്ട്.
    വീണ്ടും ഇന്റലിന്റെ സഹായം തേടണോ?

    മറുപടിഇല്ലാതാക്കൂ
  39. അജ്ഞാതന്‍2010, മേയ് 17 7:57 PM

    "200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അധ്യാപകരെന്ന നിലയിലുള്ള മുഴുവന്‍ ശമ്പളത്തിനും ആനുകൂല്യത്തിനും പുറമെ പരിശീലനത്തിന്റെ പ്രതിഫലവും പറ്റി 7 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും (പത്തിരുപതു കോടി രൂപയെങ്കിലും ചുരുങ്ങിയത് സര്‍ക്കാറിന് ഈയിനത്തില്‍ മാത്രം ചെലവു വന്നിട്ടുണ്ടാവും.) പത്ത് ശതമാനത്തെപ്പോലും ഒന്ന് നേരാംവണ്ണം മൗസ് അനക്കാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല." എന്നത് വാസ്തവവിരുദ്ധമാണ്.
    SITC,JSITC മാരെ മാത്രം കണക്കിലെടുത്താല്‍പ്പോലും 20% വരും.
    ഇനി ശമ്പളത്തിനുപുറമേ കിട്ടുന്നതിന്റെകാര്യം
    ഡി.ആര്‍.ജി മാര്‍ക്ക് SSA rate 150 Rs+TA ആണ്.
    SCERT നല്‍കുന്നത് 250+TA ആണ്.
    IMG നല്‍കുന്നത് 500/hr ആണ്.
    SPARK ന് ഐ.ടി മിഷന്‍ D MT ക്കു നല്‍കുന്നത് 350 Rs ആണ്.
    അക്ഷയ പ്രോജക്ട് നല്‍കുന്നത് 500 Rs /Day with TA and 1 DA
    എന്നാല്‍ കൊല്ലം ജില്ല HQ ആയ IT@School MT പുനലൂരില്‍ പോയി ക്ലാസ്സെടുത്താല്‍ കിട്ടുന്നത് 75 രൂപമാത്രം.
    നല്ല ഒരു പരിശീലകനാകുവാന്‍ ബ്രോഡ്ബാന്റ് കണക്ഷന്‍, ഫോണ്‍ വാടക, ഐ.ടി മാസികകള്‍ എന്നിവയ്ക്കായി ചിലവിടുന്നതുക, പരിശീലനകേന്ദ്രത്തിലേക്കുള്ള യാത്രക്കൂലി, മിച്ചം പോക്കറ്റില്‍ നിന്നും കണ്ടെത്തണം.
    പെന്‍ഡ്രെവ്,ഡിവിഡികള്‍ കമ്പ്യൂട്ടര്‍ തുടങ്ങിയവക്കുവേണ്ടി എടുത്ത വായ്പ തിരിച്ചടവ് വൈദ്യുതി ചിലവ് തുടങ്ങിയ അനുബന്ധചിലവുകള്‍ വേറെ.
    അത്യാവശ്യ സന്ദര്‍ഭങ്ങളില്‍പ്പോലും അവധിയെടുക്കുവാന്‍ സാധിക്കാത്തത്ര ജോലി.(രണ്ടാം ശനി, ഞായര്‍ എന്നിവ പോലും മിക്കവാറും ഇല്ല. നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍)
    ഇതു പോലുള്ളവര്‍ മറ്റേതു സര്‍ക്കാരാഫീസിലുണ്ട്.
    പ്രൊട്ടക്ഷനായതുകൊണ്ട് ജോലി സംരക്ഷിക്കപ്പെടേണ്ടത് അധ്യാപക പരിശീലകരായാണോ?(SSA യില്‍)ഇതാണോ UNESCO യുടെ 4 Pillers
    ഗുണപരമായ വിദ്യാഭ്യാസം പകുതി പ്രൊട്ടക്ഷന്‍ കാരിലൂടെയാക്കിയിട്ടും നാവ് പൊന്തിക്കാതിരുന്നവര്‍ക്ക് ഐ.ടി യുടെ കാര്യത്തില്‍ എന്തു ശ്രദ്ധ. കഷ്ടം.

    മറുപടിഇല്ലാതാക്കൂ
  40. അജ്ഞാതന്‍2010, മേയ് 18 7:46 PM

    ‍മാഷിനു് പ്രസക്തിയുണ്ട്.
    ചില മാഷ്മാര്‌ പരിശീലിപ്പിച്ചും പഠിപ്പിച്ചും വിടുന്നവര്‍ മഹാഭാഗ്യമുള്ളവര്‍ തന്നെ.100% കുട്ടികളും 'മൗസ് ' അനക്കും. അദ്ദേഹത്തിന്റ അറിവ് ഐ.ടി.വിഷയത്തില്‍ അപാരമാണ് എന്നു അദ്ദേഹം ലിനക്സിലെ ഗ്രാഫിക്സ് സോഫ്റ്റ്‌ വെയറായ inkskape SVG vector illustrator ലെ തന്റെ ഉല്‍പ്പന്നം കാണിച്ച് സമര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം 'പുലി'തന്നെയാണ്. അദ്ദേഹത്തിന്റെ അറിവുകള്‍ ബ്ലോഗില്‍ ഒതുക്കരുത്. IT@School വിക്ടേഴ്സിന്റെ ഇന്ററാക്ടീവ് ചാനലില്‍ ഉടന്‍തന്നെ അദ്ദേഹത്തെ ക്ഷണിക്കണം. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ കണ്ടുപഠിക്കട്ടെ. അതിന് മാഷിന് ശമ്പളമാല്ലാതെ മറ്റൊന്നും ആവശ്യമില്ലായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍2010, മേയ് 19 3:34 AM

    പ്രേമന് മാഷിന്റെ നിരീക്ഷണങ്ങള് ശ്രദ്ധേയങ്ങളാണ്. അതുപോലെ മറ്റുള്ളവര് (ഇവര് മിക്കവാറും ഐടിസ്കൂളിന്റെ ഭാഗമായി ആത്മാര്ത്ഥതയോടെ പ്രവര്ത്തിക്കുന്നവരാണെന്ന് വ്യക്തം) ചൂണ്ടിക്കാണിച്ച വിഷയങ്ങളും പ്രസക്തമാണ്. ഐടിയെ സംരക്ഷിക്കാനുള്ള ആവേശംകൊണ്ടായാല്പോലും അജ്ഞാതയുടെ നമ്പറിട്ട ചോദ്യങ്ങള് ഗൌരവമുള്ളതുതന്നെ.

    മറുപടിഇല്ലാതാക്കൂ
  42. അജ്ഞാതന്‍2010, മേയ് 19 11:59 AM

    പ്രേമന്‍ മാഷ് ക്ക്, മാഷുടെ ബ്ലോഗ് പിന്തുടരുന്ന എല്ലാവര്‍ക്കും,

    മലയാളത്തില്‍ സാഹിത്യ വിമര്‍ശനം ഒരു ഉത്കൃഷ്ട കര്‍മമാണ്. തട്ടോ തലോടലോ ആകാം, പുസ്തകം എഴുതിയ ആള്‍ ഇനിയതു മാറ്റി എഴുതാന്‍ പോകില്ല എന്നതു കൊണ്ട് എങ്ങനെയും വിമര്‍ശിക്കാം, ഈ പുസ്തകമെഴുതിയവനെ ഞാന്‍ കാണുകയാണെങ്കില്‍ കത്തിയെടുത്തും കുത്തും എന്ന് വീശാം. യശശ്ശരീരനായ ശ്രീ കൃഷ്ണന്‍ നായര്‍ അങ്ങനെ എത്ര പേരുടെ ആപ്പീസു പൂട്ടിച്ചിരിക്കുന്നു. പ്രേമന്‍ മാഷ് പ്രഗല്‍ഭനായ ഒരു മലയാള അദ്ധ്യാപകനാണ്, അക്കാദമീഷ്യനാണ്. അതു കൊണ്ട് അദ്ദേഹത്തിന് ആ രീതിയായിരിക്കും ശീലം. പക്ഷേ സാര്‍ത്ഥകമായ സാമൂഹ്യ വിമര്‍ശനം അങ്ങനെയല്ല. നിരീക്ഷണങ്ങളോടും വിമര്‍ശനങ്ങളോടുമൊപ്പം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നല്കാന്‍ വിമര്‍ശകന്‍ ബാദ്ധ്യസ്തനാണ്. ഇനി ഐടി @ സ്കൂള്‍ പ്രൊജക്റ്റിലെ ഒരു എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കു പറയാനുള്ളതു കൂടെ കേള്‍ക്കണം.

    1. പ്രേമന്‍ മാഷ് ഹയര്‍ സെക്കന്ററി ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള ലാബാണ് സന്ദര്‍ശിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്ററിയില്‍ പേരിനെങ്കിലും ഐടി @ സ്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത് ഈ വര്‍ഷം മാത്രമാണ്. ഇതിനു മുന്‍പ് ഹയര്‍ സെക്കന്ററിയില്‍ എത്ര പ്രവര്‍ത്തനങ്ങള്‍ ഐടി @ പ്രൊജക്റ്റ് ഏറ്റെടുത്തിയിട്ടുണ്ട് ? ഒരു ഏക ജാലക പ്രവേശന പ്രക്രിയ മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നുമില്ല, സാര്‍. ഇതില്‍ തന്നെ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ അദ്ധ്യാപകരുടെ സമീപനം എന്തായിരുന്നു എന്ന് പ്രേമന്‍ മാഷ് അന്വേഷിച്ചറിയണം. ഹൈ സ്കൂള്‍ ലാബില്‍ ചെന്ന് കാര്യം സാധിച്ചല്ലോ, പ്രവര്‍ത്തന വ്യത്യാസവും തിരിച്ചറിഞ്ഞു കാണും. കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ഒരു അദ്ധ്യാപകന്‍ സിസ്റ്റം അഡ്മിനിസ്ട്രറ്ററായുള്ള ഒരു ലാബില്‍ നടക്കാത്ത കാര്യങ്ങളാണ് ഐടി @ സ്കൂളിന്റെ പരിശീലനം മാത്രം കൈമുതലായുള്ള ഒരു SITC സാധിച്ചു തന്നിരിക്കുന്നത്.
    തുടരുന്നു........
    പ്രദീപ് മാട്ടര
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  43. അജ്ഞാതന്‍2010, മേയ് 19 12:01 PM

    2. സംസ്ഥാനത്തെ സെക്കന്ററി തലത്തില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ 1998 ല്‍ (?) നിയോഗിച്ച പ്രൊഫ. U.R. റാവു കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ (Vision 2010) ഒന്നായിരുന്നു ഐടി ശാക്തീകൃത പഠനം. ഇത് ഒരു സുപ്രഭാതത്തില്‍ വന്നു കൂടിയതുമല്ല. ഇതിനായാണ് ഐടി@സ്കൂള്‍ പ്രൊജക്റ്റ് രൂപീകരിച്ചതും. പ്രോജക്റ്റ് പൂര്‍ണമായ രൂപത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴു വര്‍ഷം കഴിഞ്ഞു എന്ന് പ്രേമന്‍ മാഷ് പറയുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ന് പ്രേമന്‍ മാഷ്ക്ക് ഒരു സോഫ്റ്റ് വേറും കൊണ്ട് സ്കൂളില്‍ പോയി പഠനം നടത്തിക്കളയാം എന്ന് തോന്നിയ അവസ്ഥയിലേക്കെത്താന്‍ ഈ എഴു വര്‍ഷം എത്രമാത്രം ചുരുങ്ങിയ കാലയളവാണ് ?

    3. ഇടതു സര്‍ക്കാറിനാണ് അവര്‍ഡ് കിട്ടിയത്. ശരി തന്നെ. പക്ഷേ, ഇത്രയും വര്‍ഷങ്ങളായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ പ്രൊഗ്രസിവ് ആയ ഒരു ഘട്ടം മാത്രമാണിത്. ഇടക്കാലത്ത് സര്‍ക്കാല്‍ ഇടതു പക്ഷത്തുനിന്നും കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറിയിട്ടുണ്ട്, വീണ്ടും തിരിച്ചു വന്നിട്ടുമുണ്ട്. ഇപ്പോഴും പ്രവര്‍ത്തനങ്ങളിലോ, പ്രവര്‍ത്തന രീതിയിലോ മാറ്റമൊന്നുമില്ല. പ്രൊജക്റ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, നിശബ്ദമായി. പക്ഷേ, പ്രേമന്‍ മാഷുടെ ഉദ്ദേശ്യം എന്തു തന്നെയായാലും, ഇടതു സര്‍ക്കാറിന്റെയും സംഘടനകളുടേയും കാഴ്ചപ്പാടുകളേയും പ്രവര്‍ത്തനങ്ങളേയും അങ്ങേയറ്റം വിലമതിച്ചു കൊണ്ടു തന്നെ പറയാം, പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും ഇടതു സര്‍ക്കാറിന് ചാര്‍ത്തി കൊടുക്കേണ്ടതില്ല, (സര്‍ക്കാര്‍ പോലും അത് അവകാശം പെടും എന്ന് തോന്നുന്നില്ല), അവര്‍ഡ് കിട്ടിയതില്‍ വൈരുദ്ധ്യവും ഇല്ല.

    തുടരുന്നു........
    പ്രദീപ് മാട്ടര
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍2010, മേയ് 19 12:02 PM

    4. ഇനി എന്താണ് ലക്ഷ്യം, എന്താണ് മാര്‍ഗം എന്ന് പരിശോധിക്കാം. ഏഴു വര്‍ഷം മുമ്പുള്ള ശരാശരി അദ്ധ്യാപകന്‍ (ഞാനടക്കം) കമ്പ്യൂട്ടര്‍ എന്ന ഉപകരണം കണ്ടിട്ടില്ലായിരുന്നു/തൊട്ടിട്ടില്ലായിരുന്നു എന്ന് വസ്തുത തുടങ്ങുന്നതിന് മുമ്പുള്ള പ്രവര്‍ത്തന തലമായി എഴുതി ചേര്‍ക്കാം. എത്തേണ്ടത് സമ്പുര്‍ണ ഐടി ശാക്തീകൃത വിദ്യാഭ്യാസത്തിലേക്കു തന്നെ. ഇതിനായി

    1.അടിസ്ഥാന, പശ്ചാത്തല സൌകര്യങ്ങളുടെ വികസനം
    2.അവബോധത്തിന്റെയും കാഴ്ചപ്പാടുകളുടേയും വികസനവും ഏകീകരണവും. ബൌദ്ധിക വിഭവങ്ങളുടെ ഏകോപനം. (സര്‍ക്കാര്‍ തലത്തിലും വിദഗ്ദ, പണ്ഡിത തലത്തിലും)
    3.പുതിയ പശ്ചാത്തലത്തില്‍ അദ്ധ്യാപകരെ ഇണക്കി ചേര്‍ക്കല്‍. ഉള്‍ക്കാഴ്ചയുടെ വികസനം (പുതിയ വിദ്യകള്‍ എങ്ങനെ, ഏതു സാഹചര്യത്തില്‍ ഉപയോഗിക്കാം ?)
    4.കരിക്കുലം, പാഠപുസ്തകം തുടങ്ങിയവ തയ്യാറാക്കല്‍
    5.തുടര്‍ വിഭവങ്ങളുടെ എത്തിച്ചു കൊടുക്കല്‍. തുടര്‍ സഹായങ്ങള്‍

    തുടങ്ങി അനേകം കാര്യങ്ങള്‍ സംവിധാനം ചെയ്യേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ തന്നെയില്ലാത്ത ഒരു സ്കൂളില്‍ ആദ്യം ചെയ്യേണ്ടത് എന്താണ് ? കമ്പ്യുട്ടര്‍ ഉപയോഗിക്കാനറിയാത്ത അദ്ധ്യാപകര്‍ എങ്ങനെ ഐടി ഒരു റ്റൂള്‍ ആയി ഉപയോഗിക്കും ? കമ്പ്യുട്ടര്‍ ഉപയോഗിക്കാനറിയാത്ത കുട്ടി എങ്ങനെ ഐടി ശാക്തീകൃത പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യും? അതു കൊണ്ടുതന്നെ ഐടി വിദ്യാഭ്യാസം ഐടി ശാക്തീകൃത വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്നു കൊണ്ടിരിന്നതും അതു തന്നെ.

    5. ഈ മുന്നൊരുക്കത്തിന്റെ കാര്യപ്രാപ്തിയാണ്, ഫലസിദ്ധിയാണ് പ്രേമന്‍മാഷ് തുടര്‍ന്ന വിശദീകരിക്കുന്നത്. അദ്ധേഹം മനസ്സിലാക്കിയത് ശരി തന്നെ. ഇക്കാര്യം ഇതിലധികം നന്നായി വര്‍ണിക്കാനാവില്ല. മാഷുടെ ഒടക്ക് മനസ്സില്‍ നിന്നും ഒന്ന് മാറി നിന്നു നോക്കൂ, പശ്ചത്താല വികസനത്തിനായി ഐടി @ സ്കൂള്‍ പ്രൊജക്റ്റ് എന്തെല്ലാം ചെയ്തിരിക്കും എന്നറിയാന്‍ !
    തുടരുന്നു........
    പ്രദീപ് മാട്ടറ
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2010, മേയ് 19 12:03 PM

    6. കമ്പ്യൂട്ടര്‍ ഫീസ് പിരിക്കുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. പ്രേമന്‍മാഷ് ഇതു വരെ ലാബിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലാത്തതിനാല്‍ (?) അവിടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടത്തിപ്പിനേക്കുറിച്ചും ധാരണ കാണില്ല. ഒരു ലൈബ്രറി തുടങ്ങിയാല്‍ അതു നേരാം വണ്ണം പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു ചെറിയ തുകയെങ്കിലും നടത്തിപ്പ് ചെലവ് വരും എന്ന് ഒരു മലയാളം മാഷ് ക്ക് മറ്റാരെക്കാളും അറിയാതിരിക്കുകയില്ല. ഒരു സാധാരണ എ ഗ്രേഡ് ഗ്രാമീണ വായനശാല ഒരു വിധം നടത്താന്‍ പെടുന്ന പാട് 15 വര്‍ഷം അത്തരമൊരു ലൈബ്രറി സെക്രട്ടറിയായിരുന്ന എനിക്ക് നന്നായി അറിയാം. അത്യന്തം സാങ്കേതികമായ ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് നടത്തി കൊണ്ടു പോകാന്‍ സമാന്യം നല്ല തുക ചെലവു വരും. തുടക്ക കാലത്തു ഇതിനുള്ള സംവിധാനം, പ്രാദേശിക തലത്തില്‍, കുട്ടികളെക്കൊണ്ട് നിവൃത്തിയാക്കുക മാത്രമാണ് പ്രായോഗിക പരിഹാരം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കെല്‍ട്രോണിന്റെ സാങ്കേതിക സഹകരണത്തോടെ ഉപകരണങ്ങളുടെ റിപ്പയറും അപ് ഗ്രഡേഷനും ഐടി@സ്കുള്‍ ഏറ്റെടുത്ത് ചെയ്തു വരുന്നുണ്ട്. വൈദ്യുത ചിലവിനായി ജില്ലാ പഞ്ചായത്തുകള്‍ സംവിധാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത്രയും പശ്ചത്തല സൌകര്യങ്ങള്‍ ഒരുക്കിയതിനുശേഷം ബഹു. ഡി.പി.ഐ. കമ്പ്യൂട്ടര്‍ ഫീസ് പിരിക്കാന്‍ പാടില്ല എന്ന ഉത്തരവും നല്കി കഴിഞ്ഞു.

    7. ഇത്രയും കമ്പ്യൂട്ടറുകള്‍ ഒന്നിച്ചു വാങ്ങിയതിനാല്‍ ഇന്റലിന്റെ പ്രോസസ്സര്‍ കൂടുതല്‍ ചെലവായതാണ് മറ്റൊരു ആക്ഷേപം. ഇന്റലിന്റെ മാത്രമല്ല AMD യുടെ പ്രൊസസ്സറുകളും വാങ്ങിയിട്ടുണ്ട്. ഇവരല്ലാതെ ഇപ്പോള്‍ മറ്റാരില്‍ നിന്നാണ് പ്രോസസ്സറുകള്‍ വാങ്ങുക ? കുടുംബശ്രീ അച്ചാറിനൊപ്പം പ്രൊസസ്സറുകളും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് എവിടെയാണ് എന്ന് പറഞ്ഞു തരണം. ഇനി ഇന്റലിന്റെ കുറെ പ്രോസസ്സറുകള്‍ വാങ്ങി ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത്ത സ്കൂളിലേക്ക് കൊടുക്കുമ്പോള്‍ മൈക്രോസോഫ്റ്റിന് എന്തു നേട്ടം ? കൊഴുപ്പിക്കാനായി എഴുതിയതാവും അല്ലേ, എങ്കില്‍ നന്നായി.

    8. പാഠ്യ പദ്ധതി ചട്ടക്കൂടിനേക്കുറിച്ച് ഒന്നു പറയാതിരിക്കുകയാവും ഭേദം. വിവര വിനിമയ സാങ്കേതിക വിദ്യയേക്കുറിച്ച് വിവരമുള്ള എത്ര പേര്‍ ഇതു ഉണ്ടാക്കിയവരില്‍ ഉണ്ടായിരുന്നു? കണ്ടെത്തിയ കാര്യങ്ങള്‍ക്ക് എന്തെല്ലാം പരിഹാര നിര്‍ദ്ദേശങ്ങള്‍ അതില്‍ കണ്ടു, ആവോ ! അപ്രിയം പറയേണ്ടി വരുമ്പോള്‍ എന്റെ അമ്മമ്മ പറയാറുണ്ട്, മിണ്ടല്ലേ, നാവേ !

    തുടരുന്നു........
    പ്രദീപ് മാട്ടറ
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  46. അജ്ഞാതന്‍2010, മേയ് 19 12:06 PM

    9. എന്തു കൊണ്ട് അധ്യാപക പരിശീലനങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നില്ല ? ഒരു ഉത്തരം മാഷു തന്നെ പറയുന്നുണ്ട്. പാഠപുസ്തകങ്ങളില്ലാത്തതൊന്നും ഒരു സാധാരണ അധ്യാപിക പഠിപ്പിക്കാന്‍ ബാധ്യസ്ഥയല്ല. പഠിപ്പിക്കുകയും ഇല്ല. തന്റെ തന്നെ വിഷയം നന്നായി പഠിപ്പിക്കണമെങ്കില്‍ ഐടിയുടെ സഹായം വേണം എന്നു തോന്നിയെങ്കിലേ നാം ഐടി പഠിച്ചു തുടങ്ങുക തന്നെയുള്ളു. അതല്ലങ്കില്‍ ഐടിയുടെ മൂല്യനിര്‍ണയത്തിനു പോകുന്ന അദ്ധ്യാപിക പോലും തനിക്കു് ഐടി അറിയാം എന്നു സമ്മതിച്ചു തരികയില്ല. കഴിഞ്ഞ വര്‍ഷം എനിക്കുണ്ടായ അനുഭവത്തില്‍ നിന്നാണ് ഞാനിങ്ങനെ എഴുതുന്നത്. ഒരു വിദ്യാലയത്തില്‍ ഇക്കഴിഞ്ഞതിനു മുന്‍ വര്‍ഷം പോയപ്പോള്‍ അവിടെ ഭയങ്കരമായ തര്‍ക്കം നടക്കുകയാണ് - നിങ്ങള്‍ക്ക് പിരീഡ് ഇട്ടിട്ടുണ്ട്, നിങ്ങള്‍ ട്രെയ്നിങ്ങ് കഴിഞ്ഞവരാണ്, പഠിപ്പിക്കണം എന്ന് ഒരാള്‍. ഞാന്‍ ഐടി പഠിപ്പിക്കുകയില്ല. എനിക്ക് ഐടി അറിയില്ല എന്ന് മറ്റൊരാള്‍.സീനിയര്‍ അധ്യാപികയാണ്, പിരീഡും കുറവാണ്, വീട്ടില്‍ കമ്പ്യൂട്ടറുമുണ്ട്. എന്നെ കണ്ടപ്പോള്‍ പക്ഷം പിടിക്കാനുള്ള ആവശ്യമായി. അവര്‍ക്ക് ഐടി അറിയില്ലെങ്കിലും സൈക്കോളജി അറിയാം എന്നുറപ്പ്. ഇന്നലെ ഒരു ക്ലാസില്‍ കുട്ടിയെ കണക്കു പഠിപ്പിച്ചു എന്നിരിക്കട്ടെ. ഇന്നത് പഠിച്ചുവോ എന്നറിയാന്‍ ഒരു ചോദ്യം ചോദിക്കാം എന്നും കരുതുക. കുട്ടി എഴുന്നേറ്റു നിന്നു ഒരൊറ്റ ഉത്തരം - എനിക്കറിയില്ല, എനിക്കു മനസ്സിലായിട്ടില്ല. പ്ലീ ! കഴിഞ്ഞില്ലേ കഥ ! കഥ കഴിയും എന്ന് ടീച്ചര്‍ക്ക് അസ്സലായി അറിയാം. ഇനി ആന്റി ക്ലൈമാക്സ്. അക്കൊല്ലം മഞ്ചേരിയില്‍ വെച്ചു നടന്ന മൂല്യ നിര്‍ണയ ക്യാമ്പിനടുത്തു് പത്തു മണിക്ക് എന്റെ കഷ്ടകാലമായതു കൊണ്ട് ചെന്നു പെട്ടു. ഈ ടീച്ചര്‍ നേരം വൈകിയതു കൊണ്ട് വിയര്‍ത്തോടുകയാണ്. എന്റെ മുഖത്ത് ഒന്നേ നോക്കിയുള്ളൂ, പിന്നെ അവരെന്നോട് മിണ്ടിയിട്ടില്ല.

    10. ഐടി ഇന്‍സ്ട്രക്റ്റര്‍മാര്‍ ആവശ്യമുണ്ടോ ? ഇക്കാര്യത്തില്‍ എന്റെ സ്കൂള്‍ (ഗവ. ചെറുതുരുത്തി) തന്നെയാണ് മറൂപടി. ഇക്കാലമത്രയും അവിടെയുള്ള മൂന്ന് ഹൈസ്കൂള്‍ ലാബിലും ഒരു യു പി ലാബിലും അത്തരമൊരാള്‍ ഇല്ല. (ലാബുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയ കാലത്താണ് - കുടുംബ ശ്രീ പ്രവര്‍ത്തകര്‍ ലാബ് സെറ്റു ചെയ്യാനുള്ള താല്പര്യവുമായി വന്നു. പക്ഷേ, അഞ്ചു വര്‍ഷം പ്രവര്‍ത്തിപ്പിച്ച് സിസ്റ്റങ്ങള്‍ സ്തൂളിന് തന്ന് കരാര്‍ അവസാനിപ്പിക്കണം എന്ന വ്യവസ്ഥ അവര്‍ക്ക് സ്വികാര്യമായില്ല. പിടിഏ തന്നെ കുറച്ച് സിസ്റ്റങ്ങള്‍ വാങ്ങി ലാബ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് ഇന്‍സ്ട്രക്റ്റര്‍ ജോലി വേണമെന്നായി. അതോടെ ആരേയും നിയമിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.) അതു നന്നായി എന്ന് ഇപ്പോഴുള്ള എല്ലാ അദ്ധ്യാപകരും പറയുന്നു. ലാബില്‍ നടത്തിപ്പിനേക്കുറിച്ച് ഒട്ടേറെ പോസ്റ്ററുകളും ഓര്‍മപ്പെടുത്തലുകളും കാണുമെങ്കിലും, മാഷെ, ഒരു സിസ്റ്റം താഴെ ഒന്ന് സെറ്റു ചെയ്തു തരുമോ എന്നു ചോദിച്ചാല്‍, അറിയില്ലാ എന്ന് പൊതുവേ ആരും പറയില്ല. പക്ഷേ, അമ്പതോളം കമ്പ്യൂട്ടറുകള്‍ മെയിന്റൈന്‍ ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഒരു ലാബ് അസിസ്റ്റന്റ് അല്ലെങ്കില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആവശ്യമാണ് എന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു.
    തുടരുന്നു........
    പ്രദീപ് മാട്ടറ
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  47. അജ്ഞാതന്‍2010, മേയ് 19 12:07 PM

    11. പാഠ പുസ്തകമെഴുത്തുകാര്‍ക്കും അക്കാദമീഷ്യന്‍മാര്‍ക്കും ഐടി ചുക്കാണോ ചുണ്ണാമ്പാണോ എന്ന് അറിയില്ല. കേമമായി! പണ്ട് ഒരു ഐടി ശാക്തീകൃത പഠന വിഭവവുമായി ഈ വലിയ ആളുകളുടെ മുന്നില്‍ പോയതിന്റെ കയ്പ് തീര്‍ന്നിട്ടില്ല. അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ പാലക്കാട്ടുകാരന്‍ ഒരു ഭൌതിക ശാസ്ത്ര ആര്‍ പി ഇതിനു പുറകിലുള്ള അദ്ധ്വാനം എത്രയുണ്ട് എന്ന് എനിക്കറിയാം എന്നു തുടങ്ങി മാര്‍ക്ക് ആന്റണി സ്റ്റൈലില്‍, എന്തൊക്കെയോ സിദ്ധാന്തങ്ങളും സമീപനങ്ങളും ചട്ടകൂടുകളും കീഴ് വഴക്കങ്ങളും പറഞ്ഞ് നഖശിഖാന്തം എതിര്‍ക്കുന്നതു കണ്ട് ഇതെന്തു കഥ എന്ന് ഞങ്ങള്‍ പരവശരായിപ്പോയി. കൂട്ടത്തില്‍ രണ്ട് ഉറുദുക്കാരും ചാടിയെഴുന്നേറ്റ് എന്തൊക്കെയോ പറഞ്ഞു. അവരെന്തു തന്നെയും പറയട്ടെ, ഗണിത ശാസ്ത്രത്തില്‍ ഈ സോഫ്റ്റ് വേര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞ മാത്തമാറ്റിക്സ് ആര്‍ പി മാരുടെ താല്പര്യമാണ് ഇക്കൊല്ലത്തെ ഗണിത പാഠപുസ്തകത്തിലും ശില്പ ശാലയിലും പ്രതിഫലിക്കുന്നത്. മറ്റൊരു ആന്റി ക്ലൈമാക്സു കൂടെ എഴുതാം. ശില്പശാല കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പറഞ്ഞ സിദ്ധാന്തങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും അനുസരിച്ചു് ഇതിനെ എങ്ങനെ മാറ്റണം എന്ന് ഇദ്ദേഹത്തോടു ചോദിച്ചപ്പോഴാണ് പ്ലേറ്റ് മറിഞ്ഞു വീണത് ! ഇത്തരം വര്‍ക്കുകള്‍ ഏതെങ്കിലും ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് ചെയ്താല്‍ പോരാ എന്നും, ഇതുണ്ടാക്കി ആളെയും അയാളുടെ അദ്ധ്വാനവും അടുത്തറിയാമെന്നും പാലക്കാട് ഹരിശ്രീ വെബ് സൈറ്റില്‍ ഇത് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു! ഇനി പറയൂ, ആരു ജയിച്ചു, അല്ല, ആരാണ് തോറ്റത് ?

    12. ഇനി ഈ സമീപനം എന്നു പറയുന്നതെന്താണ് ? ചട്ടക്കൂടിനനുസരിച്ചുള്ള സമീപനം എല്ലാ വിഷയങ്ങള്‍ക്കും എത്രമാത്രം യുക്തിയുക്തമായി ഉള്‍ക്കൊള്ളിക്കാനാവും ? എട്ട് പോയിന്റുകള്‍ ഗണിത ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്ങനെയാണ് ? ജലം എന്ന വിഷയം എങ്ങനെ ഗണിത ശാസ്ത്രത്തിന്റെ ത്രെഡ് ആകും ? ഉത്തമമായ അവതരണം എന്നു പറഞ്ഞ് ഒരു പ്രഗല്ഭനായ അക്കാഡമീഷ്യന്‍ കുട്ടനാടിന്റെ വരമ്പത്തിരുന്ന് ഒരാള്‍ കെയ്ത്തു പാട്ടു പാടുന്നത് കാണിക്കുന്നു. ഇപ്പറയുന്ന ഏതെല്ലാം സമീപനങ്ങള്‍ക്ക് ഈ വീഡിയോ യോജിക്കുന്നുണ്ട് ? അതേ പാടവരമ്പത്ത് പെട്രോമാക്സിനു മുന്നില്‍ പെട്ട് അന്തിച്ച് കണ്ണു തുറുപ്പിച്ചിരിക്കുന്ന തവളക്കൂട്ടങ്ങളെ അദ്ദേഹം കാണിക്കാന്‍ വിട്ടു പോയി. വളരെ ഇന്ററാക്റ്റീവ് ആയ മെറ്റീരിയല്‍. കൊള്ളാം, അമ്മാവന് അടുപ്പിലും അപ്പിയിടാം, ഞങ്ങളാരും കണ്ടിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  48. അജ്ഞാതന്‍2010, മേയ് 19 12:08 PM

    13. സ്കൂളുകളിലേക്ക് ലാപ് റ്റോപുകളും പ്രൊജക്റ്ററുകളും വിതരണം ചെയ്യുന്നുണ്ട്. അതിന്റെ കൂടെ ക്ലാസ് റൂമുകള്‍ ഇലക്ട്രിഫൈ ചെയ്യുന്നതിനുള്ള തുകയും നല്കുന്നുണ്ട്. അദ്ധ്യാപകര്‍ ലാപ് റ്റോപും പ്രോജക്റ്ററും ക്ലാസുകളില്‍ കൊണ്ടു പോകുകയും അവയുപയോഗിച്ച് ക്ലാസുകളില്‍ കൂടുതല്‍ വ്യക്തമായ ആശയാവതരണം നടത്തും എന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ, ഇവ വിതരണം ചെയ്യുക മാത്രം ചെയ്താല്‍ പോരാ, അവ ഉപയോഗിക്കാവുന്ന രീതിയില്‍ പാഠങ്ങളെ പുനരവതരിപ്പിച്ച് സ്കൂളുകളില്‍ വിതരണം ചെയ്യുകയും വേണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ അക്കാദമിക് പിന്തുണ ആവശ്യവുമാണ്. കേരളത്തിലെ നാടന്‍ കലകളെക്കുറിച്ച് ലക്ഷദ്വീപിലെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും ? പ്രധാന അദ്ധ്യാപകര്‍ അതു പൂട്ടി വെക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഇതു വിതരണം ചെയ്യേണ്ടതില്ലേ എന്നു തീരുമാനിക്കാമോ ? ഇത്തരത്തിലുള്ള പ്രസന്റേഷനുകള്‍ പ്രാദേശിക തലത്തില്‍ തന്നെ രൂപപ്പെടാതിരിക്കില്ല എന്ന ഉദ്ദേശത്തില്‍ നല്കപ്പെട്ടിരിക്കുന്ന ക്യാമറകള്‍ അതേ രീതിയില്‍ തന്നെ സ്കൂളുകളില്‍ ഉപയോഗപ്പെടുത്തുന്നതിന് മലപ്പുറം ജില്ലയില്‍ ഉദാഹരണങ്ങളുണ്ട്.

    14. എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകം ഇക്കൊല്ലം മാറുന്നുണ്ട്. ഐടി @ സ്കൂളിന്റെ സൈറ്റില്‍ നിന്നും അത് ഡൌണ്‍ ലോഡു ചെയ്യാം. ഇതില്‍ അഞ്ചു പാഠങ്ങള്‍ ഐടി ശാക്തീകൃത പഠനത്തിനായുള്ളതാണ്. ഐടിയുടെ തനതു നൈപുണികളും കണ്ടന്റും ആര്‍ജ്ജിക്കുന്നതോടൊപ്പം തന്നെ മറ്റു വിഷയങ്ങളുടെ കൂടുതല്‍ ഫലവത്തായ പഠനത്തിനുള്ള സാങ്കേതിക പിന്തുണയും ഐടി ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവ് പുസ്തകത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങളുടെ ഐടി ശാക്തീകൃത പഠനത്തിന് വെള്ളവും വളവും പ്രദാനം ചെയ്യുന്ന ഒരു ജലധാരയായി ഐടി മാറുന്ന കാലം വരും എന്ന് ആത്മാര്‍ത്ഥമായും പ്രത്യാശിക്കുന്നു.

    15. മാഷുടെ അവസാനത്തെ ഖണ്ഡിക വായിച്ചപ്പോഴാണ് പോസിറ്റിവ് ആയ ഒരു ചിന്തയുടെ നിഴലുപോലും കാണാനായത്. വിമര്‍ശിക്കാനും നിരാകരിക്കാനും എളുപ്പമാണ്. പക്ഷേ, എന്തു ചെയ്യണം എന്നു ചിന്തിക്കുമ്പോഴാണല്ലോ കടമ്പകളും പ്രയാസങ്ങളും ഉണ്ടാകുന്നത്. പ്രശ്നങ്ങളും പരിമിതികളും തീര്‍ച്ചയായും ഉണ്ട്. എനിക്കറിയില്ലാത്തതുകൊണ്ട് ഇനിയാരുമതു ചെയ്യുകയും വേണ്ട എന്ന സിദ്ധാന്തക്കാരുമുണ്ട്. മലയാളത്തില്‍ എന്തെല്ലാം ചെയ്യാം എന്ന് മാഷ് ക്ക് നിര്‍ദ്ദേശിക്കാമല്ലോ. മാഷ് അടങ്ങുന്ന ടീം എഴുതിയ മലായള പാഠപുസ്തകം ഞാന്‍ സംഘടിപ്പിച്ചു വായിച്ചു നോക്കി. നമ്മുടെ പഴയ മഞ്ചേരി ടീച്ചറെയും പാലക്കാട്ടുകാരന്‍ ആര്‍ പിയേയും ഓര്‍മ വന്നതിന് മാഷ് എന്നെ കുറ്റം പറയില്ലല്ലോ ? ഈ സൈറ്റില്‍ ഇനിയും അത്തരം ചിന്തകളുണ്ടാകുകയാണെങ്കില്‍ പ്രശ്നാവതരണത്തിനു കൂടെ സ്വന്തം തലത്തില്‍ നിന്നെങ്കിലുമുള്ള പരിഹാരനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ടകട്ടെ. പ്രതീക്ഷയോടെ

    പ്രദീപ് മാട്ടറ
    മലപ്പുറം

    മറുപടിഇല്ലാതാക്കൂ
  49. അജ്ഞാതന്‍2010, മേയ് 19 10:38 PM

    കേരളത്തിന്‌ പുറത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ ഞാന്‍ ഐ ടി @ സ്കൂളിനെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ താല്പര്യപൂര്‍വ്വം ശ്രദ്ധിക്കാറുണ്ട്. ഇതൊരു പ്രൈവറ്റ് സ്ഥാപനമാനെന്നാണ് ആദ്യം കരുതിയത്‌. എന്നാല്‍ പിന്നെ മുഴുവന്‍ സ്കൂള്‍ അധ്യാപകരുടെ കൂട്ടായ്മയാനെന്നരിഞ്ഞപ്പോള്‍ അത്ഭുതം തോന്നി..നമ്മുടെ നാട്ടില്‍ ഇങ്ങനെയും നടക്കുമോ എന്ന്....

    ഈയിടെ എന്റെ സുഹൃത്ത്‌ മടപ്പള്ളി കോളേജില്‍ നടന്ന ഒരു ക്ലാസ്സില്‍ ഐ ടി @ സ്കൂളിലെ അധ്യാപകര്‍ customise ചെയ്ത ഉബുണ്ടു പതിപ്പ് കണ്ടപ്പോള്‍ ശരിക്കും നമ്മുടെ നാടിനെക്കുരിച്ചോര്‍ത്തു അഭിമാന പുളകിതനായി..( ഇതു ഒട്ടും ഭംഗിവാക്കല്ല. കാരണം കേരളത്തിന്‌ പുറത്തും അകത്തുമുള്ള, ടെക്നോളജി പഠിച്ചതും അല്ലാത്തതുമായ നിരവധി എഞ്ചിനീയറിംഗ് / കോളേജ് പ്രൊഫസര്‍ മാരെയും lecture മാരെയുമെല്ലാം നമ്മള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണല്ലോ ? )

    'Victors ' പോലൊരു ചാനല്‍ ഇന്ത്യയില്‍ ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഇതേപോലെ കൊണ്ട് നടക്കാനാവും.. എനിക്ക് സംശയമാണ്..

    ഇനി കാര്യത്തിലേക്ക് വരാം..
    ഈ ടെക്നോളജി യുടെ ഇരുണ്ട മുഖമാണ് പ്രേമന്‍ മാഷുടെ sadist view ല്‍ നിഴലിക്കുന്നത്..ഇത്തരക്കാരെ ബ്ലോഗ്‌ എഴുതാനും മറ്റും പഠിപ്പിച്ചത് ഐ ടി @ സ്കൂള്‍ ചെയ്ത ( അവരാണെങ്കില്‍..) വലിയൊരു തെറ്റാണ്.. അത്യാവശ്യം എഴുതാനും എവിടെ നിന്നെങ്കിലും എന്തെങ്കിലും കാണുന്നതും കേള്‍ക്കുന്നതും മനോഹരമായി 'ദുര്‍വ്യാഖ്യാനം' നടത്താനും ശേഷിയുന്ടെങ്കില്‍ ആര്‍ക്കും ആരുടേയും തലയില്‍ കേറി മലമൂത്ര വിസര്‍ജനം നടത്ത്താമെന്നതിനു പ്രേമന്‍ മാഷിന്റെ ബ്ലോഗ്‌ ഒരു നല്ല ഉദാഹരണമായാണ് എനിക്ക് തോന്നുന്നത്.. മുമ്പേ നടക്കുന്ന 'മുറി വൈദ്യന്റെ' പിമ്പേ ഗമിക്കാന്‍ മറ്റു ചില വെളിച്ചപ്പാടുകളും ( IT@School = Immoral Traffic @ School" എന്നെഴുതിയ ശ്രീഹരി ഒരു ഇംഗ്ലീഷ് lecture ആകുമ്പോള്‍ ഞാന്‍ പിന്നെ എന്തെഴുതും...) ഉടന്‍ ഉറഞ്ഞു തുള്ളിക്കഴിഞ്ഞു..

    അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ പ്രദീപ്‌..ഇത്തരക്കാരെ തുറന്നു
    കാട്ടിയതിനു..വെറുതെ ഗോ ഗോ വിളിച്ചു നടക്കുന്നവരുടെ ഇടയില്‍ നിന്നും മാറി താന്‍ ചെയ്യുന്ന കാര്യം നെഞ്ച് ഉറപ്പോടെ പറയാന്‍ സന്നദ്ധനയത്തിനു..ഇത്തരം കപട വേഷ ധാരികളുടെ തൊലി ഉരിച്ചു ഉപ്പു തേക്കാനും വേണം നമ്മുടെ നാട്ടിലും ആണ്‍കുട്ടികള്‍...

    നമ്മുടെ നാടിനെ ദൈവം രക്ഷിക്കട്ടെ...
    രമേശ്‌

    മറുപടിഇല്ലാതാക്കൂ
  50. അജ്ഞാതന്‍2010, മേയ് 20 9:13 AM

    Direct Harassment over School Educators (DHSE) അല്ല വിമര്‍ശനം എന്നെങ്കിലും ശ്രീഹരിയെ ധരിപ്പിക്കുന്നു. വിമര്‍ശനം നല്ലതിനാകണം. നല്ല രീതിയിലാകണം. അധ്യാപകസമൂഹത്തെ വൃത്തികെട്ട പദം ഉപയോഗിച്ച് അപമാനിച്ചതിന് നന്ദി പറയുന്ന ബ്ലോഗ് ഉടമ.
    കഷ്ടം.
    എന്‍.ശ്രീകുമാര്‍
    പത്തനംതിട്ട.

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതന്‍2010, മേയ് 20 9:22 AM

    Direct Harassment over School Educators (DHSE) ആണു വിമര്‍ശനം എന്നു ധരിച്ച ശ്രീഹരിക്ക് ബ്ലോഗ് ഉടമ നന്ദി പറയുന്നു. കഷ്ടം.
    വിമര്‍ശനം നല്ലതിനാകണം. നല്ലരീതിയിലാകണം.
    ഇനിയെങ്കിലും ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു.
    എന്‍.ശ്രീകുമാര്‍
    പത്തനംതിട്ട.

    മറുപടിഇല്ലാതാക്കൂ
  52. അജ്ഞാതന്‍2010, മേയ് 20 9:03 PM

    Direct Harassment and Scolding over Educators (DHSE) നടത്തിയ ശ്രീപരിക്കുപോലും നന്ദി പറഞ്ഞ ബ്ലോഗുടമ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. വിമര്‍ശനം നല്ലതിനാകണം. നല്ല ഭാഷയിലാകണം. അതിനല്ലേ ഭാഷകള്‍ പ്രത്യേകമായി പഠിക്കുന്നത്.
    എന്‍.ശ്രീകുമാര്‍
    പത്തനംതിട്ട

    മറുപടിഇല്ലാതാക്കൂ
  53. അജ്ഞാതരായ ഐ. ടി സുഹൃത്തുക്കള്‍ക്ക് ഒന്നുകൂടി നമോവാകം.
    രണ്ടു ദിവസം മുന്‍പ് ചില കമന്റുകള്‍ക്ക് പ്രതികരണം എഴുതാന്‍ തുടങ്ങിയത് ഇടയില്‍ ചില തിരക്കുകള്‍ വന്നു പെട്ടത് കാരണം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.
    ലോകത്തിലെ അല്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ അഴിമതിയെക്കുറിച്ചും പ്രതികരിക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടുള്ള ഒരാളല്ല ഞാന്‍. ചില ഐ ടി വിദഗ്ധരുടെ അഭിപ്രായം അത്തരത്തിലാണ്. 'അതൊക്കെ വിമര്‍ശിച്ചു ശരിയാക്കൂ മാഷേ, എന്നിട്ട് മതി ഐ ടി യോട് കളി' എന്ന മട്ട്. എനിക്ക് വ്യക്തിപരമായി ഫീല്‍ ചെയ്ത ചില അനുഭവങ്ങള്‍, ഒപ്പം ചില നിരീക്ഷണങ്ങള്‍ ഇവയാണ് ഞാന്‍ പങ്കുവെക്കുന്നത്. അത്തരത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി ചില കുറിപ്പുകള്‍ എഴുതുന്നു എന്ന് മാത്രം.
    കേരളത്തില്‍ ഐ ടി വിദ്യാഭ്യാസത്തിന്റെ ആദ്യ എപ്പിസോഡിനു തന്നെ ഇന്റല്‍ അമ്പതു കോടി രൂപ ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഒഴുക്കിയിരുന്നു എന്ന് ആരാണ് ഉറക്കെ വിളിച്ചു പറഞ്ഞത്? ഓര്‍ത്ത്‌ നോക്കൂ സുഹൃത്തുക്കളെ.
    കെ സി എഫ് എന്ന കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ഡോക്യുമെന്റിലെ സൂചനകള്‍ ഞാന്‍ എഴുതിയതല്ല സുഹൃത്തെ.
    ഫീസ്‌ ഇപ്പോഴും ഐ ടി ക്ക് വേണ്ടി, യു പി തലത്തില്‍ പോലും പിരിച്ചെടുക്കുന്നുണ്ടെന്നത്, ക്ഷോഭിക്കരുത് പ്ലീസ്, ഒരു യാഥാര്‍ത്ഥ്യം മാത്രം.
    ഐ ടി പഠനം പാഠ്യപദ്ധതി സമീപനത്തോട് അടുത്തു വരുന്നുണ്ട് എന്ന് ഞാന്‍ ലേഖനത്തില്‍ തന്നെ അംഗീകരിച്ചിരുന്നു. പുതിയ പാഠപുസ്തകം വായിച്ചു കഴിഞ്ഞേ ബ്ലോഗെഴുതാന്‍ പറ്റൂ എന്ന് വാശി പിടിച്ചാല്‍ അതിനു ഐ ടി വിടഗ്ദ്ധരല്ലാത്തവര്‍ക്ക് ഇനിയും കുറെ കാത്തു നില്‍കെണ്ടേ MT മാരെ.
    കേരളത്തില്‍ എത്ര ക്ലാസ്സ് മുറികളില്‍ ഐ ടി കണ്ടന്റുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പറഞ്ഞു വരുന്നത്.
    കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ വിതരണം ചെയ്യാന്‍ ഒരു പ്രോജക്റ്റ് നിര്‍ബന്ധമായും വേണം. സ്കൂളുകള്‍ക്ക് ഫണ്ട് കിട്ടിയത് ആ മേല്‍ വിലാസത്തിലാണ് .അല്ലാതെ ഇതെല്ലാം ഞങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് താങ്ങിപ്പിടിച്ചാല്‍ ഉത്തരം ചിരിക്കും.
    ഹയര്‍ സേക്കന്റരിയിലെ കാഴ്ച്ചപ്പാടില്ലായ്മ ലേഖനത്തില്‍ തന്നെ കൃത്യമായും പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ. അതിനോട് ഒരു കൂറും ഐ ടി ക്ക് ഒരു ചവിട്ടും എന്ന് വിചാരിച്ചിട്ടെയില്ല.

    പണ്ടാരാണ്ട് പറഞ്ഞ പോലെ,(മര്‍ക്കടന്‍മാരിലും മുഷ്കരന്‍മാരുണ്ട് ) മാസ്റര്‍ ട്രെയിനര്‍മാരിലും നല്ല ആത്മാര്‍ത്ഥത ഉള്ളവരും ഐ ടി യെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉള്ളവരും ഉണ്ട് എന്ന് ഞാന്‍ നൂറു വട്ടം സമ്മതിക്കുന്നു.
    sitc മാരുടെ സേവനത്തിന്റെയും ജോലിഭാരത്തിന്റെയും ആഴം അളക്കാന്‍ സ്കൂള്‍ വിക്കി നോക്കിയാല്‍ മതി. ഉദാ: കണ്ണൂര്‍. ജില്ലയിലെ രണ്ടോ മൂന്നോ സ്കൂള്‍ ഒഴികെ ബാക്കിയുള്ള തൊണ്ണൂറ്റൊമ്പത് ശതമാനം സ്കൂളുകളും ( നന്നായി ചെയ്ത സ്കൂളുകള്‍ ഗവ. ഹൈസ്കൂള്‍ നെടുങ്ങോം, ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയാണ്. അവരെ ഗംഭീരമായി അഭിനന്ദിക്കുന്നു. ) ഏതു നിലവാരത്തിലാണ് ഉള്ളതെന്ന് നോക്കണം സാര്‍. പ്രാഥമിക ഡാറ്റകള്‍ പോലും നല്‍കാന്‍ ഇവരില്‍ എത്രപേര്‍ തയ്യാറായി.ആറുമാസത്തിലധികമായില്ലേ സ്കൂള്‍ വിക്കി നടപ്പില്‍ വന്നിട്ട്... പിന്നല്ലേ രാത്രി എട്ടുമണി വരെ പണി! ചെയ്യുന്നില്ല എന്നല്ല, മഹത്വവത്കരിച്ചു പറയേണ്ടുന്ന ഒന്നും അതിലില്ല. എത്രയോ അധ്യാപകര്‍ എഴുതിയും കായികമായും മറ്റും സ്കൂളിനു വേണ്ടി ചത്തു പണിയെടുക്കുന്നുണ്ടെന്നു കൂടി മനസ്സിലാകണം. sitc മാരെപ്പോലെത്തന്നെ അധിക വേതനം പറ്റാതെ വേറെ കുറെ ജീവികളും സ്കൂളിനു വേണ്ടി (രാത്രി 8 മണിവരെയല്ലെങ്കിലും) സേവനം ചെയ്യുന്നുണ്ട്. അത്യാവശ്യം വരുന്ന ചില പേപ്പറുകള്‍ പ്രിന്റ്‌ എടുക്കല്‍, ചില സോഫ്റ്റ്‌ വെയറുകള്‍ ഇന്‍സ്ടാല്‍ ചെയ്യല്‍, ഒദ്യോഗികമായ ചില കത്തുകള്‍ തയ്യാറാക്കല്‍ ഇവയൊക്കെ sitc മാരുടെ നേതൃത്വത്തില്‍ മറ്റ് അധ്യാപകരെയും കൂട്ടി ചെയ്യുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതല്ലേയുള്ളൂ സുഹൃത്തുക്കളെ.
    ലേഖനം അവസാനിപ്പിച്ചത്, ഈഗോയും ആരാണ് വലിയവന്‍ ചെറിയവന്‍ എന്ന ശങ്കയും വെടിഞ്ഞു സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും ഇത്തരം കാര്യങ്ങളില്‍ കൈകോര്‍ത്തു പിടിക്കുന്ന ഒരു നാളയെക്കുറിച്ചുള്ള സ്വപ്നവുമായാണ്.
    വന്നതിനും ചര്‍ച്ച സജീവമാക്കിയത്തിനും എല്ലാ അജ്ഞാതര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
    തുടരും....

    മറുപടിഇല്ലാതാക്കൂ
  54. അജ്ഞാതന്‍2010, മേയ് 21 10:30 PM

    SITC മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 'സ്ക്കുള്‍ വിക്കി ' ഒരു അളവുകോലായി എടുക്കുവാന്‍ കഴിയുമെങ്കില്‍ ഐ.ടി സ്ക്കൂള്‍ പദ്ധതി നൂറു ശതമാനം വിജയം തന്നെ. കാരണം സുതാര്യവും പക്ഷപാതരഹിതവുമായ ഒരു അളവുകോല്‍ ആണ് മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനം. സമൂഹത്തിന് വിലയിരുത്തുവാന്‍ കഴിയുന്ന തരത്തില്‍ ഇലക്ടോണിക് കണ്ടന്റ് നിര്‍മ്മിക്കുകയും അത് പൊതുജനസമക്ഷം സമര്‍പ്പിക്കുകയും ചര്‍ച്ച ആകുകയും ചെയ്യുന്ന സംവിധാനം എല്ലാ തലത്തിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഐ.ടി സ്ക്കൂള്‍ വഴി വിതരണം ചെയ്തിട്ടുള്ള ഹാന്‍ഡി ക്യാം ഉപയോഗിച്ച് അധ്യാപകരുടെ ക്ലാസ്സുകള്‍ റിക്കാര്‍ഡു ചെയ്ത് school-Youtube വഴി നല്കി മെച്ചപ്പെട്ട പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു മാതൃക കണ്ടെത്താം. തുടക്കം അധ്യാപകപരിശീലനപരിപാടികള്‍ റിക്കാര്ഡ് ചെയ്തുകൊണ്ടാകാം. തെര ഞ്ഞെടുക്കപ്പെട്ട ക്ലാസ്സുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി പൊതുജനവും കാണട്ടെ.
    സ്ക്കൂള്‍ വിക്കിയില്‍ പ്രാഥമികവിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തുവാന്‍ കഴിയാതിരുന്ന 'കഴിവുകെട്ട' SITC മാര്‍ തങ്ങളുടെ വിഷയത്തില്‍ വിദഗ്ദരായ അധ്യാപകരായിരിക്കാം. ഉള്‍പ്പെടുത്തിയവരില്‍ ചിലരെങ്കിലും ഡി.റ്റി.പി ക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയിരിക്കാം. പക്ഷേ ക്ലാസ്സ്മുറികള്‍ ലൈവായി ചിത്രീകരിച്ചാല്‍ നെല്ലും പതിരും വേര്‍പെടും.
    ക്യാമറ പഠനപ്രവര്‍ത്തനത്തിന് തടസ്സമെങ്കില്‍ റിവോള്‍വിങ്ങ് ആട്ടോമാറ്റിക് ക്യാമറകളാകാം. (ജൂവലറികളിലും ബാങ്കിലും മറ്റും വച്ചിട്ടുള്ള പോലെ ).തുടരും.......

    എന്‍.ശ്രീകുമാര്‍

    മറുപടിഇല്ലാതാക്കൂ
  55. അജ്ഞാതന്‍2010, മേയ് 21 11:01 PM

    ഹലോ നന്നാവും

    മറുപടിഇല്ലാതാക്കൂ
  56. അജ്ഞാതന്‍2010, മേയ് 21 11:13 PM

    ഏതിനാണ് ക്വട്ടേഷന്‍ എടുത്തത് ?
    ക്വട്ടേഷന്‍ ആര്‍ക്കിട്ടാണ് ?
    ഒരു ബ്ലോഗെഴുതിയാല്‍ തീരാവുന്നതേയുള്ളു അഴിമതി!
    കൂടുതല്‍ പ്രതീക്ഷിച്ചു പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  57. അജ്ഞാതന്‍2010, മേയ് 22 10:21 AM

    മലയാളം മാതൃഭാഷയാണ്. അമ്മയെപ്പോലെ സ്നേഹിക്കണം.
    പക്ഷേ .....
    ഡിഗ്രി പ്രവേശനത്തിന് മറ്റൊരു വിഷയവും കിട്ടാതെവരുമ്പോള്‍ മലയാളമോ സംസ്കൃതമോ എടുക്കുന്നവരുണ്ട്. ഇത് വസ്തുതയാണ്. പാസ്സായിക്കഴിഞ്ഞാല്‍ പിന്നെ മലയാളം മാത്രം ആണ് ​പഠിക്കേണ്ട വിഷയം എന്നു വീമ്പടിക്കുകയും ചെയ്യും. ഇത്തരക്കാരുടെ യഥാര്‍ത്ഥ പ്രശ്നം 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന കുറുക്കന്‍ യുക്തിയാണ്.
    എന്‍.ശ്രീകുമാര്‍

    മറുപടിഇല്ലാതാക്കൂ
  58. അജ്ഞാതന്‍2010, മേയ് 22 1:35 PM

    കമന്റ്, ക്വട്ടേഷന്‍, ഫീല്‍, എപ്പിസോഡ്, ഡോക്യുമെന്റ്, പ്ലീസ്, കണ്ടന്റുകള്‍, ഈഗോ തുടങ്ങി ഒട്ടേറെ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചു കാണുമ്പോള്‍ ഈ മലയാളത്തിലൊക്കെ ഐഡിയാസ് എക്സ്പ്രസ് ചെയ്യാന്‍ എന്തൊരു ഡിഫിക്കല്‍ട്ടി ആണെന്നറിയാമോ എന്നുള്ള അഭ്പ്രായം ഓര്‍മ വരുന്നു.
    എന്‍.ശ്രീകുമാര്‍

    മറുപടിഇല്ലാതാക്കൂ
  59. അജ്ഞാതന്‍2010, മേയ് 22 1:46 PM

    കമന്റുകള്‍ അപ്രൂവ് ചെയ്യുന്നില്ലേ?
    നല്ല ഒരു ചര്‍ച്ച തുടങ്ങി വച്ചിട്ട് പകുതിവഴിയില്‍ നിര്‍ത്തരുത്.
    ഐ.ടി ക്ക് പ്രതികരണത്തിനാളുണ്ടായല്ലോ.
    മലയാളഭാഷാപഠനം എങ്ങനെ? ലക്ഷ്യവും യാഥാര്‍ത്ഥ്യവും എന്നതാകട്ടെ വിഷയം.
    മലയാള സാഹ്ത്യരംഗത്തു് പ്രവര്‍ത്തിക്കുന്ന അധ്യാപകരാകട്ടെ പ്രതികരിക്കുന്നത്. കോളജ് അധ്യാപകരുമാകാം.

    മറുപടിഇല്ലാതാക്കൂ
  60. അജ്ഞാതന്‍2010, മേയ് 23 1:24 AM

    ഹായ് പ്രേമന്‍,
    താങ്കള്‍ ഇപ്പോള്‍ ഒന്നും അറിഞ്ഞിട്ടില്ല. ഐ.ടി. സ്കൂളിന്റെ ഓരോ പ്രവര്‍ത്തനങ്ങളും സാകൂതം നിരീക്ഷിക്കുന്ന മ്സ്റ്റര്‍ പ്രേമന്‍ ഉബുണ്ടു കസ്റ്റമൈസ് ചെയ്തത് അറിഞ്ഞിട്ടില്ല. എട്ടാം ക്ലാസ് പാഠപുസ്തകം കണ്ടിട്ടില്ല.മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ ചെയ്യുന്ന ജോലികള്‍ കണ്ടിട്ടില്ല. എസ്.ഐ.ടി.സി.മാര്‍ സ്കൂള്‍ വിക്കി ചെയ്യാത്തത് മാത്രം കണ്ടു. താങ്കളുടെ സ്കൂള്‍ പേജ് സ്കൂള്‍ വിക്കിയിലുള്ളത് എങ്ങനെ ? നിങ്ങള്‍ക്കത് നിഷിദ്ധമല്ലല്ലോ ? മലയാളം മാഷല്ലേ ? ഈ ബ്ലോഗില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമുള്ള വല്ല കാര്യങ്ങളും എഴുതൂ പ്രേമന്‍.. ഒരു ബ്ലോഗിന്റെ വിദ്യാഭ്യാസ സാധ്യത താങ്കള്‍ക്കറിയില്ലേ? വെറുതെ പരദൂഷണം മാത്രം ഇതില്‍ കുത്തി നിറക്കാതെ .താങ്കളുടെ ക്ലാസ്റൂം ടെക്നിക്കുകള്‍ ..ടീച്ചിംഗ് മാന്വലുകള്‍.. ഇതൊക്കെ മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാവും. അധ്യാപകനെ സംബന്ധിച്ചേടത്തോളം വെക്കേഷന്‍ സ്വയം പഠനത്തിന്റെ കാലമാണ്. താങ്കളുടെ പഠനങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കൂ...
    താങ്കള്‍ക്ക് മറുപടി പറഞ്ഞവര്‍ ഉന്നയിച്ച കാതലായ കാര്യങ്ങള്‍ക്കൊന്നും താങ്കള്‍ മറുപടി പറഞ്ഞിട്ടില്ല. ഞാനറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് തടി തപ്പുന്നു..

    ഒരു സ്കൂള്‍ വിക്കി മാത്രമുണ്ട് പറയാന്‍.. നന്നായി ചെയ്ത സ്കൂളുകളെക്കുറിച്ച് പറയാന്‍ താങ്കള്‍ക്ക് എന്തേ നാവു പൊന്താത്തത് ?

    മറുപടിഇല്ലാതാക്കൂ
  61. അജ്ഞാതന്‍2010, മേയ് 23 9:43 PM

    പ്രേമന്‍ മാഷ്
    മാഷിന്റെ "സുചിന്തിതമായ"അഭിപ്രായങ്ങള്‍ താതാപര്യത്തോടെ കണ്ടു കൊണ്ടിരുന്ന പ്പോള്‍ രണ്ട് വരി എഴുതണമെന്ന് തോന്നി.ഒരു സംശയം-"കുഷ്ടരോഗി"കള്‍ക്കുള്ള ആശുപത്രിയില്‍ ചെന്നപ്പോള്‍ ഒരു കുഷ്ഠരോഗിയെ കണ്ടൂവെന്ന് വെച്ച് "കേരളത്തിലെ മുഴുവന്‍ ആശുപത്രികളും കുഷ്ഠരോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു"എന്നു വിളിച്ചു പറയുന്നവനെ എന്താണ് വിളിക്കേണ്ടത് മാഷെ?
    വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നടപ്പാക്കാന്‍ ശ്രമിച്ച പല പദ്ധതികളും ബാല്യ കൗമാര അവസ്ഥയില്‍ തന്നെ കാലഗതി പ്രാപിച്ചത് അങ്ങേക്ക് അറിയാമോ?
    സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഐ.ടി.@സ്ക്കൂള്‍ പദ്ധതിക്ക് ആ ഗതി വന്നില്ല, എന്തു കൊണ്ട്?
    കാരണം, ഈ പദ്ധതി ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടാന്‍ ശ്രമിച്ചില്ല.പദ്ധതി തുടക്കമിട്ടത് മൂന്ന് ലക്ഷ്യങ്ങളോടെയായിരുന്നു.
    1. സുസജ്ജമായ സ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്
    2. അദ്ധ്യപക പരിശീലനം
    3. ഐ.ടി.അധിഷ്ഠിത പഠനം
    ആദ്യ രണ്ട് ലക്ഷ്യങ്ങള്‍ നേടിയെങ്കില്‍ മാത്രമേ മൂന്നാമത്തെ ലക്ഷ്യത്തിന് വേണ്ടി ശ്രമം തുടങ്ങാന്‍ തന്നെ സാധിക്കുമായിരുന്നുള്ളും. തുടരുന്നു

    മറുപടിഇല്ലാതാക്കൂ
  62. അജ്ഞാതന്‍2010, ജൂൺ 10 10:41 PM

    മലയാളം വിക്കിപീഡിയയില്‍ 12,77൦ ലേഖനങ്ങള്‍ മാത്രമേ ഇന്നുള്ളു. മലയാളഭാഷാധ്യാപകരുടെ കൂട്ടായ്മയ്ക്ക് എങ്ങനെ വിക്കിപീഡിയയെ സഹായിക്കുവാന്‍ കഴിയും?ഇപ്പോള്‍ അധ്യാപകരുടെ സംഭാവന എന്തുണ്ട്?
    എത്ര കാര്യോപദേശകരുണ്ട്?വേണ്ട, അംഗത്വമുള്ളവര്‍ എത്ര പേരുണ്ട്?
    അ‌ഞ്ഞൂറു ലേഖനങ്ങളുടെ സമാഹാരം ഐ.ടി.@സ്ക്കൂള്‍ സി.ഡി യാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലേക്കായി മലയാളം അധ്യാപകരുടെ സംഭാവന ഉണ്ടോ?ഉണ്ടെങ്കില്‍ ഉപയോക്തൃനാമം വെളിപ്പെടുത്താമോ?
    അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ നേതൃത്വം എടുക്കട്ടെ. ഈയിടെ രാജഗിരികോളജില്‍ നടന്ന വിക്കിസംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചു.
    മലയാളത്തെ സ്നേഹിക്കുന്ന അധ്യാപകര്‍ മുന്‍കൈയെടുക്കുവാന്‍ ഇനിയും വൈകരുത്.
    എന്‍.ശ്രീകുമാര്‍
    പത്തനംതിട്ട

    മറുപടിഇല്ലാതാക്കൂ
  63. അജ്ഞാതന്‍2022, മാർച്ച് 30 5:24 PM

    വട്ടേന്‍തിരിപ്പ്‌: മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം >>>>> Download Now

    >>>>> Download Full

    വട്ടേന്‍തിരിപ്പ്‌: മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം >>>>> Download LINK

    >>>>> Download Now

    വട്ടേന്‍തിരിപ്പ്‌: മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം >>>>> Download Full

    >>>>> Download LINK

    മറുപടിഇല്ലാതാക്കൂ