നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ യഹിയ മാഷുടെ ദൌര്‍ബല്യമാണ്. മുന്‍പ് വീട്ടില്‍ നിന്നും പത്തറുപതു കിലോമീറ്റര്‍ അകലെ ഹൈവേയുടെ ഓരത്തുള്ള സ്കൂളില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ദുശ്ശീലം മാഷിനെ പിടികൂടിയത്. സ്കൂളിനു മുന്നില്‍ തന്നെയായിരുന്നു ലോറിക്കാര്‍ വിശ്രമിക്കാനും ആഹാരം കഴിക്കാനും വണ്ടികള്‍ കുറച്ചു സമയം നിര്‍ത്തിയിടുന്നത്. അതുകൊണ്ട് ഉചിതമായ ലോറികള്‍ തെരഞ്ഞെടുക്കാനും അഥവാ ലോറികളൊന്നും നിര്‍ത്തിയിട്ടില്ലെങ്കില്‍ വരുന്നവയ്ക്കു പെട്ടെന്ന് കൈ കാട്ടി നിര്‍ത്താനും ആ സ്ഥലവും നന്നേ യോജിച്ചതായിരുന്നു. എത്ര വേഗതയില്‍, ലോഡോടുകൂടി വരുന്ന വണ്ടിയായാലും മാഷിന്റെ നിലത്തു തൊട്ടു ആകാശം വരെ ചൂണ്ടിയുള്ള പ്രത്യേക കൈനീട്ടല്‍ കണ്ടാല്‍ നിര്‍ത്തിപ്പോവും. ലോറിയില്‍ കയറിക്കഴിഞ്ഞാലും മാഷിന്റെ ഉത്സാഹം തീരുന്നില്ല. പിന്നെയുള്ള ഒന്ന് രണ്ടു മണിക്കൂര്‍ മാഷിന്റെ ഹിന്ദി പ്രയോഗമാണ്. പണ്ട് പഠിച്ച ' ചാഹ് നഹി സുരബാലാ കോ' തന്നെയാണ് തിരിച്ചും മറിച്ചും പ്രയോഗിക്കുന്നത്. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, ടൌണിലോന്നും കയറാതെ ഡ്രൈവറോട് മുറി ഹിന്ദിയില്‍ നാട്ടുവിശേഷങ്ങള്‍ ചോദിച്ച് ബസ്സ് ചാര്‍ജിലും വളരെ ചെറിയൊരു തുകമാത്രം ലോറി ഡ്രൈവര്‍ക്ക് കൈമടക്കു കൊടുത്തു യാത്രചെയ്യാന്‍ ഇങ്ങനെ ഒരു സൌകര്യമിരിക്കുമ്പോള്‍ ആരെങ്കിലും തിരക്ക് പിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ചുപോകാന്‍ തയാറാകുമോ എന്നാണു മാഷ് അതിശയോക്തി കലര്‍ത്തി ചോദിക്കുന്ന ചോദ്യം. ( കാശിനു പിശകിയ ഡ്രൈവറുടെ ഒരു പൊതി മോഷ്ടിച്ചെടുത്തതും റൂമില്‍ വന്നു പൊതി തുറന്നു നോക്കിയപ്പോള്‍ അയാളുടെ പഴയ അടിവസ്ത്രമാണെന്ന് കണ്ടു ആരും കാണാതെ വലിച്ചെറിഞ്ഞതും പോലുള്ള ഉപകഥകള്‍ ഇതുമായി ബന്ധപ്പെട്ടു നിരവധിയുണ്ട് ). ഒരിക്കല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്തെവിടെയോ പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോള്‍ ആ വഴി വന്ന ലോറിക്ക് അറിയാതെ ആകാശം മുട്ടെ കൈകാണിക്കുന്ന കലാപരിപാടി കണ്ടപ്പോഴാണ് ഭാര്യ ഈ യാത്രാവൃത്താന്തമെല്ലാം അറിയുന്നത്. അന്നേ അവര്‍ പറഞ്ഞതാണ് ഇത് അത്ര ശരിയായ കാര്യമല്ലെന്ന്. അന്ന് അതൊക്കെ ചിരിച്ചു തള്ളിയ മാഷ് എന്നെന്നേക്കുമായി ലോറി യാത്ര നിര്‍ത്താന്‍ ഇടയായ സംഭവമാണ് ഇവിടെ വിവരിക്കുന്നത്. ( മാഷുടെ മുന്‍ ധീരകൃത്യങ്ങള്‍ അറിയാന്‍ ഇവിടെ ഞെക്കുക )
അന്ന് സ്കൂള്‍ പതിവിലും നേരത്തെ വിട്ട ദിവസമായിരുന്നു. മാഷിനു കുറച്ചു നേരത്തെ വീട്ടില്‍ എത്തിയിട്ട് എന്തോ അത്യാവശ്യവും ഉണ്ടായിരുന്നു. ലോറിക്കാണ് ഇന്ന് യാത്ര എന്ന് മാഷ് ഉറപ്പിച്ചു. കൂട്ടത്തില്‍ മാഷുടെ സ്ഥിരം വലം കൈയായ രണ്ടു പേരും കൂടി. നിര്‍ഭാഗ്യവശാല്‍ വണ്ടിയൊന്നും കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല കൈകാണിച്ച ഒറ്റ ലോറിയും നിര്‍ത്തുന്നുമില്ല. ഒരു മണിക്കൂറോളം റോഡിലെ നൃത്തനൃത്യങ്ങള്‍ തുടര്‍ന്നിട്ടും ഒരു രക്ഷയുമില്ല. ബസ്സില്‍ പോയ മറ്റു പഹയന്മാരോക്കെ നേരത്തെ പുരയിലെത്തിയിട്ടുണ്ടാവുമെന്നത് മാഷേ കൂടുതല്‍ അരിശം കൊള്ളിച്ചു. 'ഇന്ന് എത്ര വൈകിയാലും ലോറിക്ക് മാത്രമേ പോകുന്നുള്ളൂ', ഇനി ബസ്സ് നോക്കിയാലോ എന്ന് അറച്ചറച്ചു ചോദിച്ച വിധേയരോട് മാഷ് പ്രഖ്യാപിച്ചു. കൈനീട്ടല്‍ കലാപരിപാടി റോഡിന്റെ സൈഡില്‍ നിന്ന് ഏകദേശം ഇപ്പോള്‍ മദ്ധ്യം വരെ എത്തി. വണ്ടി നിര്‍ത്തിയില്ലെന്നു മാത്രമല്ല നല്ല പുളിച്ച ഹിന്ദിത്തെറി മാഷുടെ മുഖത്തു നോക്കി വിളിക്കാന്‍ കൂടി അന്ന് അവന്മാര്‍ ധൈര്യം കാണിച്ചു.
പൊടുന്നനെയാണ് ABT എന്ന ബോര്‍ഡു വെച്ച് പറന്നു വരുന്ന ഒരു പുത്തന്‍ ആള്‍വിന്‍ നിസ്സാന്‍ വണ്ടി മാഷുടെ പ്രതീക്ഷ പോലും തെറ്റിച്ചു കൊണ്ട് മുന്നില്‍ ചവിട്ടി നിര്‍ത്തിയത്. മാഷും സഹായികളും നിമിഷത്തിനുള്ളില്‍ വണ്ടിയുടെ ഉള്ളിലേക്ക് ചാടിക്കയറി.
'എങ്ങോട്ടേക്കാ? ' തനി മലയാളത്തില്‍ ഡ്രൈവര്‍ ചോദിച്ചു.
'കാരന്തൂര് അങ്ങാടിക്ക് '
'ഞാന്‍ വഴിയില്‍ കുറച്ചു സമയം നിര്‍ത്തും. കുഴപ്പമില്ലല്ലോ?'
'എന്നാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാം. പെട്ടെന്ന് വിടുമെങ്കില്‍ ഞങ്ങള്‍ അങ്ങോളം വരാം.'
ശരിയെന്നു പറഞ്ഞു ഡ്രൈവര്‍ വണ്ടിയെടുത്തു. പിന്നൊരു പോക്കായിരുന്നു.
പുത്തന്‍ വണ്ടി. നല്ല റോഡും. ഡ്രൈവറാണെങ്കില്‍ ഫുള്‍ മൂഡിലും. ഡ്രൈവറുടെ പെര്‍ഫോമന്‍സ് കണ്ടു മാഷും സഹപ്രവര്‍ത്തകരും മുഖത്തോടെ മുഖം നോക്കി. ചങ്ങായി വല്ല സ്മാളും അടിച്ചിട്ടുണ്ടോ?
എന്തായാലും വണ്ടി നല്ല കത്തി പോലെ പായുകയാണ്. ഇടയില്‍ ഡ്രൈവറുടെ മറ്റൊരു ദൌര്‍ബല്യം കൂടി മാഷുടെ ശ്രദ്ധയില്‍ പെട്ടു. വഴിയിലൂടെ സ്ത്രീകളാരെങ്കിലും കടന്നു പോവുന്നുണ്ടെങ്കില്‍ അയാള്‍ പിന്നെ അവരെ നോക്കി വല്ലതും വിളിച്ചു കൂവുന്നതിലായിരിക്കും ശ്രദ്ധിക്കുക. ഹലോ.......... ചേച്ചീ....... സുഖമാണോ .... ഹായ് ..... എന്നിങ്ങനെ സ്ത്രീ വേഷത്തിലുള്ള ആരെ കണ്ടാലും ടിയാന്‍ ഒറ്റകൈ വിട്ടു അഭിവാദ്യം തുടങ്ങും. ചിലപ്പോള്‍ വണ്ടി അവരെ കടന്നു മുന്നോട്ടു പോയാല്‍ പിറകിലോട്ടു തിരിഞ്ഞായിരിക്കും വിളി. അപ്പോഴും വണ്ടി മുന്നോട്ടു പറക്കുന്നുണ്ടായിരിക്കും.
പടച്ചോനെ ഇത് എടങ്ങരാവുമല്ലോ.. മാഷും കൂട്ടുകാരും ലേശം ഒന്ന് പേടിക്കാന്‍ തുടങ്ങി. എങ്കിലും പുത്തന്‍ വണ്ടിയില്‍ കിടിലന്‍ സ്പീഡില്‍ പോകുന്നതിലുള്ള ത്രില്ല് വണ്ടി നിര്‍ത്തി ഇറങ്ങുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഉള്ളു കൊണ്ട് പേടിച്ചാണെങ്കിലും ഡ്രൈവറുടെ പ്രകടനത്തില്‍ മറുത്തൊന്നും പറയാതെ മൂന്നുപേരും അനങ്ങാണ്ടിരുന്നു.
ഡ്രൈവര്‍ക്ക് ഇടയില്‍ മറ്റൊരു പാര്‍സല്‍ ഓഫീസില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ' ഞാന്‍ ഒന്ന് ഫോണ്‍ ചെയ്തു നോക്കട്ടെ. സാധങ്ങളുണ്ടെങ്കില്‍ മാത്രം അങ്ങോട്ട് പോയാല്‍ മതി. ഇല്ലെങ്കില്‍ നമുക്ക് നേരെ പോകാം.'
ഫോണ്‍ ചെയ്തതിനു ശേഷം ' ഒരു പ്രശ്നവുമില്ല സാധനങ്ങള്‍ ഒന്നും എടുക്കാനില്ല. പോയി ഒന്ന് ഒപ്പുവെച്ചാല്‍ മാത്രം മതി. പെട്ടെന്ന് പോയി നമുക്ക് നേരെ വിടാം ' എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഒരക്ഷരം മിണ്ടാതെ തലകുലുക്കി മൂന്നു പേരും.
ആ പ്രദേശത്തെ അവരുടെ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരമാവധി ഉള്ളിലെക്കയിരുന്നു. പൊതു നിരത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലോട്ടു മാറി ഒരു ഒഴിഞ്ഞ പ്രദേശത്ത്. വണ്ടി നേരെ അങ്ങോട്ട് വിട്ടു. ആപ്പീസിലേക്ക് കയറിപ്പോയ ഡ്രൈവറെ അരമണിക്കൂറ് കഴിഞ്ഞും കാണാതായത്തോടെ മാഷും കൂട്ടുകാരും പരിഭ്രമിക്കാന്‍ തുടങ്ങി. ഇവിടുന്നു ഇനി മെയിന്‍ റോട്ടിലെത്താന്‍ തന്നെ നേരം കുറെ എടുക്കും. ഒട്ടോറിക്ഷപോലും കിട്ടാന്‍ സാധ്യതയില്ല. "വല്ലാത്തൊരു കുടുക്കിലാണല്ലോ പടച്ചോനെ ഇന്ന് പെട്ടത്." മാഷുടെ ആത്മഗതം കുറച്ചുറക്കെ ത്തന്നെയായി ഇപ്പോള്‍.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വന്നു. മൂപ്പര്‍ ആകെ ദേഷ്യത്തിലാണ്. ആപ്പീസിലുള്ള ഏമാന്മാരെ ചീത്ത വിളിച്ചു കൊണ്ട് തന്നെ വണ്ടിയില്‍ കയറി. നേരെ സീറ്റിന്റെ അടിയില്‍ നിന്ന് ഒരു കുപ്പിയും ഗ്ലാസ്സും വെള്ളവും എടുത്തു രണ്ടു ലാര്‍ജ് അങ്ങ് വിട്ടു .
മാഷന്മാര്‍ക്കു വേണോ എന്ന് അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. എങ്ങിനെയും ജീവനും കൊണ്ട് വീട്ടിലെത്തിയാല്‍ മതി എന്ന പരുവത്തിലായ മാഷ് കുറച്ചു മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു.
"ബസ്സില്ലാഞ്ഞിട്ടല്ല, കുറച്ചു നേരത്തെ എത്തേണ്ട ആവശ്യമുണ്ടായത് കൊണ്ടാണ് ഇതില്‍ കയറിയത്... എന്നിട്ടിപ്പോ നാല് ബസ്സ് നാട്ടിലെത്തെണ്ട സമയമായി നിങ്ങളെയും കാത്തിരിക്കുന്നു... ഒന്ന് വേഗം വണ്ടി വിട് ചേട്ടാ..
പറഞ്ഞു കഴിയേണ്ട താമസം വണ്ടി കുതിച്ചു പാഞ്ഞു. കേരള കര്‍ണാടക ഹൈവേയിലൂടെ വണ്ടി പറക്കാന്‍ തുടങ്ങി. സ്പീഡ് സൂചി അറുപതു, എഴുപതു, എണ്‍പത്, തൊണ്ണൂറു എന്ന് വിജ്രുംഭിച്ചു തെറിക്കുകയാണ്. ഇടയില്‍ നല്ല ഫോമിലായ ഡ്രൈവര്‍ വക ഒരു ചോദ്യവും ' സ്പീഡ് ഇതിലും കൂട്ടണോ മാഷേ '.
എതിരെ വരുന്ന വണ്ടിക്കാര്‍ വരെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സ്പീഡോടെ ആല്‍വിന്‍ നിസ്സാന്‍ കുതിച്ചു പായുകയാണ്. അപ്പോള്‍ ഡ്രൈവറുടെ അടുത്ത പ്രസ്താവന വന്നു, " ഇനി ഞാന്‍ എന്തുവന്നാലും ബ്രേക്കില്‍ കാല് വെക്കുന്ന പ്രശ്നമില്ല". മുള്ളിന്റെ മുകളില്‍ ശ്വാസം പോലും പിടിച്ചു കൊണ്ടിരിക്കുന്ന മാഷന്മാര്‍ ഇതോടെ മൊത്തം ഗ്യാസ് പോയ പരുവത്തിലായി. വണ്ടി എതിരെ വരുന്ന വാഹനങ്ങളെ വെട്ടിച്ചു കൊണ്ടും മുന്നിലുള്ള സകലതിനെയും ഓവര്‍ടേക്ക് ചെയ്തും ഹിന്ദി സിനിമയിലെ വില്ലന്റെ കാറ് പോലെ നിലം തൊടാതെ പറക്കുകയാണ്.
സ്പീഡ് നൂറും കഴിഞ്ഞു മുന്നോട്ടു പോകുന്നത് ഉള്‍ക്കിടിലത്തോടെ നോക്കി ജീവിതത്തെ ക്കുറിച്ചുള്ള സകല പ്രതീക്ഷയും പോയ മട്ടില്‍ ഇരിക്കുന്ന മൂവരെയും ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഡ്രൈവര്‍ തന്റെ വിയര്‍ത്തു കുളിച്ച കാക്കിഷര്‍ട്ട് വണ്ടി ഓടിച്ചുകൊണ്ട് തന്നെ അഴിച്ചു മാറ്റി കനത്തില്‍ പറഞ്ഞു,
"ഒരു ഡ്രൈവര്‍ മരണത്തെ നെഞ്ച് വിരിച്ചു വേണം നേരിടാന്‍".
അപ്പോഴേക്കും ഒരു വിധം സ്വബോധം വീണ്ടെടുത്ത പുപ്പുലിയായ യഹിയ മാഷ്ക്ക് മനസ്സിലായി ജെറ്റിനേക്കാള്‍ വേഗത്തില്‍ പറക്കുന്ന ഈ വണ്ടി ഇനി കോഴിക്കോടും കഴിഞ്ഞു ഉടയ തമ്പുരാന്റെ സന്നിധിയിലെ നില്‍ക്കൂ എന്ന്.
പിന്നെ ഒറ്റ അലര്‍ച്ചയാണ് " അയ്യോ.. ഞങ്ങളെ തട്ടിക്കൊണ്ടു പോന്നേ.. വണ്ടി നിര്‍ത്തിക്കണേ.. ഞങ്ങളെ ഇറക്കണേ.. അയ്യോ ... നാട്ടുകാരേ ..."
ഹ ഹ ഹാ കലക്കി
മറുപടിഇല്ലാതാക്കൂനല്ല മുട്ടന്‍ പണി
അയ്യോ.. ഞങ്ങളെ തട്ടിക്കൊണ്ടു പോന്നേ.. വണ്ടി നിര്‍ത്തിക്കണേ.. ഞങ്ങളെ ഇറക്കണേ.. അയ്യോ ... നാട്ടുകാരേ ..."
മറുപടിഇല്ലാതാക്കൂവേറെ മാര്‍ഗ്ഗം ഇല്ല ..!! ഹ ഹ ഹ..!! നല്ല രസം വായിക്കാന്‍
മാഷെ,നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ചിരിപ്പിച്ചു.:)
മറുപടിഇല്ലാതാക്കൂഷാജി ഖത്തര്‍.
എന്നിട്ട് വണ്ടി നിര്‍ത്തിയോ അതോ ...?
മറുപടിഇല്ലാതാക്കൂഅല്ല, എന്നിട് മാഷേ എവിടെ നിന്ന് തപ്പി തിരിച്ചു കൊണ്ട് വന്നു ?
മറുപടിഇല്ലാതാക്കൂithilum nalla pani ee pahayanu vere enthu kittan alle ........
മറുപടിഇല്ലാതാക്കൂ;)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂയഹിയ മാമന്‍ ആള് പുലിയാണ്. ആ യഹിയ മാമനോടാണോ ഒരു ഡ്രൈവറുടെ കളി.
മറുപടിഇല്ലാതാക്കൂok
മറുപടിഇല്ലാതാക്കൂDear Premanmash,
മറുപടിഇല്ലാതാക്കൂI have really enjoyed this.Very good. Keep it up.
Best regards.
ഉഗ്രന്‍ കഥ...................................
മറുപടിഇല്ലാതാക്കൂമാഷേ.....................
മറുപടിഇല്ലാതാക്കൂഅടിപൊളി കഥയാട്ടോ..............................
വളരെ നല്ല കഥ .യഹിയമാഷിന്റെ കാര്യം ഗോവിന്ദാ.......!
മറുപടിഇല്ലാതാക്കൂ