2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം.


പുതിയൊരു ഔഷധസസ്യത്തെപ്പറ്റിയാണ്‌ ഇത്തവണ നാരായണന്‍ ഗുരുക്കള്‍ക്ക്‌ പറയുവാനുണ്ടായിരുന്നത്.  ഗുരുക്കള്‍ക്ക്‌ കഴിഞ്ഞ മാസം ഒരു ആന്‍ജിയോപ്ലാസ്റ്ററി കഴിഞ്ഞിരുന്നു. ഞാന്‍ കാണുന്ന കാലം മുതല്‍ കടുത്ത ആസ്ത്മയുടെ ഇരയായിരുന്നു അദ്ദേഹം. തന്റെ നിരന്തരമായ കളരി പരിശീലനം കൊണ്ടും ചിട്ടയായ ജീവിതം കൊണ്ടും ആണ് ആസ്ത്മയുടെ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നത്. ഇപ്പോള്‍ എഴുപത്തഞ്ചിനടുത്ത ഗുരുക്കള്‍ക്ക് പിന്നിട്ട ജീവിത വഴികളിലെ ഓരോ ചുവടും വാള്‍തിളക്കത്തോടെ ഓര്‍മ്മയില്‍ എത്തും.

പച്ച മരുന്നുകള്‍ക്ക് പിന്നാലെയുള്ള ഗുരുക്കളുടെ യാത്രകള്‍ ആരംഭിക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളില്‍ അദ്ദേഹം മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു. അക്കാലത്ത്  ചികിത്സക്കായി ഗുരുക്കളെ  കൂട്ടാന്‍ ആളുകള്‍ സ്കൂളിലെക്കായിരുന്നു വരാറുണ്ടായിരുന്നത്. അദ്ദേഹം ആകട്ടെ പലപ്പോഴും പീച്ചാളി നാരായണന്‍ ഗുരുക്കള്‍ എന്ന അക്കാലത്തെ പ്രശസ്തനായ കളരി ഗുരുക്കളുടെ കൂടെ കളരിയിലോ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് അന്ന് പീച്ചാളി നാരായണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കളരിയുടെ ചുമതല നാരായണന്‍ ഗുരുക്കള്‍ക്ക് ആയിരുന്നു. കളരി പഠനത്തോടൊപ്പം കളരി ചികില്‍സയുടെ ബാലപാഠങ്ങളും തന്റെ ഗുരുക്കളുടെ മുഖത്തു നിന്ന് നേരിട്ടുതന്നെ മനസ്സിലാക്കാന്‍ കുട്ടിയായിരുന്ന നാരായണന് ഭാഗ്യമുണ്ടായി. ഓരോ ചികിത്സയും, സൂക്ഷ്മദൃക്കായിരുന്ന ആ കുട്ടിക്ക് പകര്‍ന്നു കൊടുത്ത അനുഭവങ്ങള്‍ വലുതായിരുന്നു. അതോടൊപ്പം അപൂര്‍വ്വമായ ഔഷധക്കൂട്ടുകള്‍ , പച്ചമരുന്നുകള്‍ , രോഗനിര്‍ണയ തന്ത്രങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. കളരി ചികിത്സയ്ക്ക് പിന്നാലെയുള്ള അലച്ചിലുകളില്‍ നിന്നാണ് ഏച്ചില്‍ , മുക്കണ്ണന്‍ പെരിയില, വട്ടപ്പെരികം,സൂത്രവള്ളി, ഇടിഞ്ഞില്‍  തുടങ്ങി നാട്ടുവൈദ്യത്തില്‍ ഉപയോഗിച്ചിരുന്ന പല അപൂര്‍വ്വ പച്ച മരുന്നുകളെക്കുറിച്ചും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്നതോട് കൂടി അപൂര്‍വ്വമായ ചികിത്സകള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും, അതെത്ര ദൂരമായാലും അവിടെ ചെന്ന് അത് സ്വായത്തമാക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം കൂടുകയേ ഉണ്ടായിട്ടിള്ളൂ. അത്തരത്തിലുള്ള ഒരു ഔഷധവിദ്യ മനസ്സിലാക്കിയെടുത്തതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

തളിപ്പറമ്പിലെ ചിറവക്കിനടുത്ത കൂവട്ടു കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ അപൂര്‍വ്വമായ ചില പച്ചമരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു എന്ന് പലരില്‍ നിന്നായി നാരായണന്‍ ഗുരുക്കള്‍ കേട്ടറിഞ്ഞിരുന്നു. ഏകദേശം മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. വൈദ്യരാണെങ്കില്‍ അതീവ ഗോപ്യമായാണ് മരുന്ന് തയ്യാറാക്കുന്നതും പ്രയോഗിക്കുന്നതും. പച്ചമരുന്നിന്റെ തെളിരില കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്തു അരച്ച് തന്റെ സമീപം തന്നെ വച്ചിരിക്കും. അത് പുരട്ടി പെട്ടെന്ന് തന്നെ തുണി കൊണ്ട് ചതവോ പൊട്ടലോ ഉണ്ടായ ഭാഗം കെട്ടും. അരച്ച മരുന്ന് എന്തൊക്കെ ചേര്‍ത്തു ഉണ്ടാക്കിയതാണെന്ന് നോക്കണമെങ്കില്‍ , മരുന്ന് നേരിട്ട് നമുക്ക് കാണാന്‍ പോലും പറ്റില്ല. അകത്ത് കഴിക്കാനുള്ള തൈലമാണെങ്കില്‍ കുപ്പിക്ക് പുറത്തു മരുന്നിന്റെ പേരോ മറ്റു കാര്യങ്ങളോ ഒന്നും എഴുതുകയുമില്ലല്ലോ. എന്തായാലും മരുന്ന് അത്യന്തം ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്ങിനെയായാലും ഈ മരുന്നിനെക്കുറിച്ച് അറിയണമെന്ന് ഗുരുക്കള്‍ നിശ്ചയിച്ചു.  ആദ്യം നേരെ വൈദ്യരുടെ അടുത്തു തന്നെ പോയി. ചികിത്സയ്ക്ക് എന്ന വണ്ണമാണ് പോയിരുന്നതെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ മുഖത്ത് നോക്കി കളവു പറയാന്‍ തോന്നിയില്ല. കാര്യം തുറന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറയുന്നില്ല. സാധാരണ പ്രയോജനപ്പെടുത്തുന്ന ചില മരുന്നുകളെക്കുറിച്ചാണ് പറയുന്നത്. അതൊന്നും അല്ല ഈ തൈലത്തിലെ പ്രധാന മരുന്ന് എന്ന് അവിടുന്ന് വരുന്ന മണം കൊണ്ട് തന്നെ ഗുരുക്കള്‍ക്ക് മനസ്സിലായിരുന്നു. എങ്കില്‍ ശരി എന്ന് പറഞ്ഞു അദ്ദേഹം എഴുന്നേറ്റു. അന്ന് തിരിച്ചു വന്നെങ്കിലും ഇത് എന്താണെന്ന് പഠിച്ചേ പറ്റൂ എന്ന് ഗുരുക്കള്‍ അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. വൈദ്യര്‍ക്കു മരുന്ന് ഉണ്ടാക്കാന്‍ സഹായിയായി നില്‍ക്കുന്ന ഒരാളെക്കുറിച്ച് അപ്പോഴാണ്‌ അദ്ദേഹം കേട്ടത്. അയാള്‍ മരുന്നുണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല വൈദ്യരുടെ കൂടെ കാട്ടില്‍ മരുന്ന് തേടാനും നായാട്ടിനും പോകുന്ന ഒരാള്‍ ആയിരുന്നു. ഏറെ കാലത്തെ ശ്രമഫലമായാണ് അയാളുടെ പക്കല്‍ നിന്ന് 'മലതാങ്ങി' എന്ന പച്ചമരുന്നാണ് അദ്ദേഹം ചികിത്സക്കായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. മരുന്നിന്റെ പേര് മാത്രമല്ല ഉപയോഗക്രമം എന്തൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന കാര്യമെല്ലാം മനസ്സിലാകുന്നത്‌.

സാധാരണയായി മലമ്പ്രദേശത്താണ് ഈ മരുന്ന് കണ്ടു വരുന്നത് അതുകൊണ്ടാവാം ഇതിനെ മലതാങ്ങി എന്ന് വിളിച്ചുവരുന്നത്‌. മലയിടുക്കുകളില്‍ വള്ളിവള്ളിയായി കാണപ്പെടുന്ന മനോഹരമായ ഒരു ചെടിയാണിത്. മറ്റു മരുന്നുകളെ അപേക്ഷിച്ച് ഇലകള്‍ തീരെ പശയില്ലാത്തതാണ്. ഇളം തളിരുകള്‍ക്ക് നേരിയ ചുവപ്പുനിറവും മറ്റു ഇലകള്‍ക്കും വള്ളികല്‍ക്കും പച്ചനിറവുമാണ്. പച്ച നിറത്തിലുള്ള ഇലകള്‍ പൊടിച്ചാല്‍ പൊടിഞ്ഞു പോകും. പൊതുവേ ഇലകള്‍ പരുപരുത്ത പാറപ്പുറങ്ങളില്‍ വളരുന്നത്‌ കൊണ്ടാവാം പരുക്കനാണ്. തീര്‍ത്തും ജലരഹിതമായതുകൊണ്ടുതന്നെ ഇലകള്‍ പൊടിച്ചാല്‍ പൊടിയുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് നീര് പിഴിഞ്ഞ് എടുക്കണമെങ്കില്‍ അവ വാട്ടിപ്പിഴിയണം. ഇങ്ങനെ രസം എടുത്താണ് തൈലങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ തൈലമാകട്ടെ പുറമേ പുരട്ടുവാനും അകത്തു കഴിക്കുവാനും ഉത്തമമാണ്.

ഇലകള്‍ മാത്രമല്ല മലതാങ്ങിയുടെ സമൂലഭാഗങ്ങളും ചികിത്സയില്‍ ഉപയോഗിക്കാവുന്നത്രയും ഔഷധ ഗുണമുള്ളതാണ്. തളിര് ഭാഗം അരച്ചെടുത്ത് ഉപയോഗിക്കാം. ഇല വാട്ടിപ്പിഴിഞ്ഞാണ് തൈലത്തില്‍ ചേര്‍ക്കുന്നത്. വേരാകട്ടെ തൈലം ഉണ്ടാക്കാനുള്ള കല്‍ക്കത്തിനു ഉത്തമമാണ്. തൈലത്തില്‍ മുക്കിക്കെട്ടിയാല്‍ അസ്ഥിഭംഗം ഉള്ള ഭാഗത്തെ വേദന പൂര്‍ണ്ണമായി ശമിക്കുകയും നീര് കുറയുകയും ചെയ്യും. വയറു വേദനക്കും ശരീര വേദനക്കും തൈലം അകത്തു കഴിക്കുന്നതും നല്ലതാണ്. അകത്തു കഴിക്കുമ്പോള്‍ സമം പശുവിന്‍ നെയ്യിനൊപ്പം വേണം കഴിക്കാന്‍ .

ശരീരപുഷ്ടിക്കും മലതാങ്ങിയുടെ വേര് ചേര്‍ത്തു ഉണ്ടാക്കുന്ന ലേഹവും ഇലയില്‍ നിന്നുള്ള എണ്ണയും ഉപയോഗപ്രദമാണ്. ശരീരത്തിന് ബലവും പുഷ്ടിയുമുണ്ടാകുന്നതിനു നാടന്‍ ചികിത്സയില്‍ ഇത്രയധികം ശക്തിയുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെയാണ് ഗുരുക്കളുടെ അഭിപ്രായം. ഒടിവ് ചതവ് മറ്റു അസ്ഥി സംബന്ധമായ വേദനകള്‍ എന്നിവ മുഖ്യമായും ചികിത്സിക്കുന്ന ഗുരുക്കളെ സംബന്ധിച്ചിടത്തോളം ഈ പച്ചമരുന്നിനെക്കുറിച്ചുള്ള അറിവ് വളരെ വിലപ്പെട്ടതായിരുന്നു. അന്ന് ഈ ചെടി പയ്യന്നൂരിനടുത്ത കോറോം, കാനായി ഭാഗങ്ങളില്‍ സമൃദ്ധമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എഴിമലയില്‍ ഈ മരുന്ന് ധാരാളമായി കണ്ടു വരുന്നുണ്ട്. ഇതില്‍ നിന്നും ഉണ്ടാക്കിയ തൈലവും മറ്റു മരുന്നുകളും അദ്ദേഹത്തിന്റെ ചികിത്സാനുഭവത്തിലെ  പ്രധാന അധ്യായങ്ങളിലെല്ലാം സുഗന്ധംപരത്തി നില്‍പ്പുണ്ട്.

11 അഭിപ്രായങ്ങൾ:

  1. അറിയപ്പെടാത്ത 'മലതാങ്ങി'യെയും നാട്ടുവൈദ്യനെയും പരിചയപ്പെടുത്തിയത് നന്നായി....നാട്ടുവൈദ്യന്മാരുടെ അറിവുകൾ ശേഖരിക്കപ്പെടുകതന്നെ വേണം..ഈ കുറിപ്പ് ഒരാമുഖമായി മാറട്ടെ.....ഭാവുകങ്ങൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download Now

      >>>>> Download Full

      വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download LINK

      >>>>> Download Now

      വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download Full

      >>>>> Download LINK Ie

      ഇല്ലാതാക്കൂ
  2. read about malathangi from the top of idukki. a rare piece of information. rajagopalan

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരമായിരിക്കുന്നു. കുട്ടി പോലീസ് പോലുള്ള ഭീതിജനകമായ കാര്യങ്ങളെക്കാള്‍ മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കുറിപ്പ്

    മറുപടിഇല്ലാതാക്കൂ
  4. CISSAMPELOS PEREIRA
    http://ayurvedicmedicinalplants.com/plants/2440.html

    മറുപടിഇല്ലാതാക്കൂ
  5. വളരെ പ്രയോജനപ്രദമായ ഇങ്ങിനെയൊരു അറിവ് പങ്കു വയ്‍ക്കാനുള്ള സന്മനസ്സ് ഉണ്ടായതിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. ഈ അപൂര്‍വ്വ ഔഷധം ഇപ്പോള്‍ സുലഭമാണോ? ഉവ്വെങ്കില്‍ അതില്‍ നിന്നുണ്ടാക്കുന്ന ലേഹ്യവും, തൈലവും എവിടെ ലഭ്യമാകും?

    മറുപടിഇല്ലാതാക്കൂ
  6. വളരെ പ്രയോജനപ്രദമായ ഇങ്ങിനെയൊരു അറിവ് പങ്കു വയ്‍ക്കാനുള്ള സന്മനസ്സ് ഉണ്ടായതിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. ഈ അപൂര്‍വ്വ ഔഷധം ഇപ്പോള്‍ സുലഭമാണോ? ഉവ്വെങ്കില്‍ അതില്‍ നിന്നുണ്ടാക്കുന്ന ലേഹ്യവും, തൈലവും എവിടെ ലഭ്യമാകും?

    മറുപടിഇല്ലാതാക്കൂ
  7. അറിവു പകരുന്ന ലേഖനങ്ങൾക്ക് നന്ദി...
    ആലംബഹീനരായ ആളുകൾക്ക് ആശ്വാസമാവണം എന്നുണ്ട് പഠനം .. തുടങ്ങാ൯ കൊതിക്കുന്ന എന്നേപോലുള്ളവർക്ക് ആവേശം പകരുന്നതാണ് ലേഘനം
    കൂടേ ചേർത്തു നിർത്തുമെന്ന് ആശിക്കുന്നു.
    Mob 9567 123447
    പുതിയ വിവരങ്ങൾ ചേർക്കു൩ോൾ മെയിൽ എെഡി ചേർക്കുന്നു
    conectmuneer@gmail.com

    മറുപടിഇല്ലാതാക്കൂ
  8. പലയിടത്തും ഇവ ഉണ്ട് വയനാട്ടിൽ പത്താം മൈൽ ഇവ കൂടുതൽ കണ്ടെത്തി ..

    മറുപടിഇല്ലാതാക്കൂ
  9. ഈ ഇല കിഡ്നി സ്റ്റോൺ മാറാന് നല്ലൊന്നാന്തരം മരുന്നാണ് എന്ന് പറയുന്നത് ശരിയാണോ

    മറുപടിഇല്ലാതാക്കൂ
  10. വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download Now

    >>>>> Download Full

    വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download LINK

    >>>>> Download Now

    വട്ടേന്‍തിരിപ്പ്‌: 'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം. >>>>> Download Full

    >>>>> Download LINK

    മറുപടിഇല്ലാതാക്കൂ